- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം ഇരട്ടത്താപ്പ് ചർച്ചയാക്കാൻ കോൺഗ്രസ്
കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനത്തിൽ പങ്കില്ലെന്ന് പറയുമ്പോഴും കൊല്ലപ്പെട്ട ആളിന്റെ സംസ്‌കാര ചടങ്ങിൽ ഇടതു നേതാക്കളും സജീവമായി. സിപിഎം ഏര്യാ-ലോക്കൽ കമ്മറ്റി അംഗങ്ങൾ മരിച്ച ഷെറിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. സ്ഥലം എംഎൽഎ കെപി മോഹനനും എത്തി. മോഹനന്റെ രണ്ടു തവണയാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. മോഹന്റെ വീട്ടിന് അടുത്താണ് ഷെറിന്റെ വീട്. അതുകൊണ്ട് തന്നെ ഷെറിന്റെ ബന്ധുക്കളെല്ലാം പരിചയക്കാരാണെന്ന് മോഹനൻ പറയുന്നു. എന്നാൽ ഏര്യാ-ലോക്കൽ കമ്മറ്റി നേതാക്കൾ എന്തിനാണ് പോയതെന്ന് ആർക്കും അറിയില്ല. ഏര്യാകമ്മറ്റി അംഗം സൂധീറും ലോക്കൽ കമ്മറ്റി അംഗം ആശോകനുമാണ് വീട്ടിൽ എത്തിയത്.
പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഎം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ള ആവശ്യപ്പെട്ടിരുന്നു. പരിക്കേറ്റ വിനീഷ് സിപിഎം പ്രവർത്തകരെ അക്രമിച്ച കേസിലുൾപ്പെടെ പ്രതിയാണ്. മരിച്ച ഷെറിനും സമാനമായ കേസിൽ പ്രതിയാണ്. ആ ഘട്ടത്തിൽ തന്നെ ഇവരെ പാർട്ടി തള്ളിപ്പറഞ്ഞതാണ്. നാട്ടിൽ അനാവശ്യമായി പ്രശ്‌നങ്ങൾ ഉണ്ടാക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാർട്ടി പരസ്യമായി തള്ളിപ്പറഞ്ഞതെന്നും വിശദീകരിച്ചു. അത്തരമൊരു സാഹചര്യത്തിൽ ഇവർ സിപിഎം പ്രവർത്തകർ എന്ന നിലയിലുള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണ്. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് സംസ്‌കാരത്തിന് പ്രാദേശിക നേതാക്കൾ എത്തിയത്. പാർട്ടി ഗ്രാമത്തിലാണ് സംസ്‌കാരം നടന്നത്.
ഷെറിന്റെ വീട്ടിന് അടുത്താണ് കെപി മോഹനൻ എംഎൽഎയുടെ വീട്. അരക്കിലോമീറ്റർ പോലും ദൂരമില്ല. അതുകൊണ്ട് തന്നെ താൻ പോയതിൽ പ്രശ്‌നമില്ലെന്ന് മോഹനൻ പറയുന്നു. എന്നാൽ രണ്ടു വട്ടം മോഹനൻ പോയി. അന്തിമോപചാരം അർപ്പിക്കാനും സംസ്‌കാര ചടങ്ങിനും. ഇതെല്ലാം കോൺഗ്രസ് രാഷ്ട്രീയ ചർച്ചയാക്കി ഉയർത്തും. അതിനിടെ ക്കേസിൽ ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ വ്യാപക പരിശോധന നടത്തി പൊലീസ് സജീവ അന്വേഷണത്തിലാണ്. അതിനിടെ സ്‌ഫോടന സ്ഥലത്തുണ്ടായിരുന്നവരുടെ പാർട്ടി ബന്ധം തെളിഞ്ഞെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ടി പി ചന്ദ്രശേഖറിന്റെ ചോര വീണതും വടകര പാർലമെന്റ് മണ്ഡലം. അന്ന് മരണ ശേഷവും ടിപിയെ കുലം കുത്തിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ വിശേഷിപ്പിച്ചത്.
പാനൂർ, കൂത്തുപറമ്പ്, കൊളവല്ലൂർ പ്രദേശങ്ങളിലാണ് പൊലീസ് പരിശോധന നടത്തുന്നത്. സംഭവസ്ഥലത്തുണ്ടായിരുന്ന 10 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.സ്‌ഫോടനം നടന്നയുടൻ രക്ഷപ്പെട്ട ഷിജാൽ, അക്ഷയ് എന്നിവർ ഒളിവിലാണ്. ഷിജാലും പരിക്കേറ്റ വിനീഷുമാണ് ബോംബ് നിർമ്മാണത്തിന് നേതൃത്വം നൽകിയതെന്നാണ് പൊലീസ് കരുതുന്നത്. ബോംബ് നിർമ്മിച്ചത് ആർക്കുവേണ്ടിയാണെന്നും ആരാണ് നിർദ്ദേശം നൽകിയതെന്നും ഇപ്പോഴും വ്യക്തമല്ല. കൂടുതൽ അറസ്റ്റ് ഇന്നുതന്നെ ഉണ്ടായേക്കും എന്ന സൂചനയാണ് പൊലീസ് നൽകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്.കൂത്തുപറമ്പ് എ.സി.പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുന്നോത്തുപറമ്പിൽ ചിരക്കരണ്ടിമ്മൽ വിനോദൻ (38), പാറാട് പുത്തൂരിൽ കല്ലായിന്റവിടെ അശ്വന്ത് (എൽദോ, 25) എന്നിവരെ അന്വേഷണസംഘം ഇന്നലെ ചോദ്യംചെയ്തിരുന്നു.അതിനിടെ, പാനൂർ സ്ഫോടനത്തിൽ ഉൾപ്പെട്ട സംഘം നിർമ്മിച്ച് ഒളിച്ചുവച്ച ഏഴ് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. അറസ്റ്റിലായ ഷിബിൻലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആളൊഴിഞ്ഞ പറമ്പിൽ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച ബോംബുകൾ കണ്ടെത്തിയത്.
നിർമ്മാണ സ്ഥലത്തു നിന്ന് സ്ഫോടനം നടന്നയുടൻ ഈ ബോംബുകൾ ഷിബിൻലാലിന്റെ നേതൃത്വത്തിൽ മാറ്റിയിരുന്നു. എ.സി.പി കെ.വി.വേണുഗോപാലിന്റെയും സിഐ. പ്രേംസദന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ബോംബ് കണ്ടെത്തിയത്.