- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ 'ഭാരത് മാതാ കി ജയ്' വിവാദം തുടരും
തിരുവനന്തപുരം: 'ഭാരത് മാതാ കി ജയ്' മുദ്രാവാക്യം സംഘപരിവാറുകാരനല്ലാത്ത അസീമുള്ള ഖാൻ ഉണ്ടാക്കിതാണെന്ന മുഖ്യ മന്ത്രി പിണറായി വിജയന്റെ പരിഹാസത്തിന് തിരിച്ചടി നൽകി ബിജെപിയും. മുസ്ലിമാണ് തയ്യാറാക്കിയത് എന്നത്കൊണ്ട് 'ഭാരത് മാതാ കി ജയ്' എന്ന മുദ്രാവാക്യം വിളിക്കണ്ട എന്ന് സംഘപരിവാർ വെക്കുമോ എന്നറിയില്ലെന്നും മുഖ്യ മന്ത്രി കളിയാക്കിയിരുന്നു. ഇതിന് അതേ നാണയത്തിൽ മറുപടി നൽകുകയാണ് ബിജെപി. മുതിർന്ന നേതാവായ ജെ ആർ പത്മകുമാറാണ് ഫെയ്‌സ് ബുക്കിലൂടെ മുഖ്യമന്ത്രിക്ക് മറുപടി നൽകുന്നത്.
മുഖ്യമന്ത്രിയുടെ കോഴിക്കോട് പ്രസംഗം അപക്വമാണെന്ന് ജെ ആർ പത്മകുമാർ പറയുന്നു. നൂനപക്ഷ പ്രീണനത്തിന് വേണ്ടിയുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേത്. ഭാരത് മാതാക്കീ ജയ് എന്ന മുദ്രവാക്യം മുസ്ലിം ആണ് ആദ്യം വിളിച്ചത് അതാണ് സംഘപരിവാർ ഏറ്റു വിളിച്ചത് എന്ന് മുഖ്യമന്ത്രി പറയുന്നത് ഒരു വാദത്തിന് അത് അംഗികരിച്ചാൽപ്പോലും എന്താ അതിൽ നിന്നു മനസ്സിലാക്കേണ്ടത്. ആര് വിളിച്ചു എന്നല്ല എന്താ വിളിക്കുന്നതാണ് പ്രശ്‌നം. നിലപാടുകളിൽ മതം ഒരു പ്രശ്‌നമേ അല്ല എന്നല്ലേ . എന്തേ ആ മുദ്രവാക്യം മുഖ്യമന്ത്രിയും പാർട്ടിയും ഏറ്റു വിളിക്കാതെ ചൈനാ കാരുടെ മുദ്രാവാകും ഏറ്റൂ വിളിക്കുന്നു-ഇതാണ് പത്മകുമാറിന്റെ റുചോദ്യം. ഇനിയും ഭാരത് മാതാ കി ജയ് എന്ന് വിളിക്കുമെന്ന് തന്നെയാണ് പത്മകുമാർ പറയുന്ന്.
'ജയ് ഹിന്ദ്' എന്ന മുദ്രാവാക്യം ഉണ്ടാക്കിയത് ഇന്ത്യൻ നയതന്ത്ര വിദഗ്തനായിരുന്ന ആബിദ് ഹസ്സൻ സഫ്രാനിയാണ്.'ജയ്ഹിന്ദ്' എന്ന മുദ്രാവാക്യവും മുസ്ലിമിന്റെ സംഭാവനയാണ്. മുസ്ലിമാണ് തയ്യാറാക്കിയത് എന്നതുകൊണ്ട് ഈ മുദ്രാവാക്യങ്ങൾ സംഘപരിവാർ ഒഴിവാക്കുമോ എന്നായിരുന്നു മുഖ്യ മന്ത്രിയുടെ ചോദ്യം. മുസ്ലിങ്ങളെല്ലാം രാജ്യം വിട്ട് പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ആക്രോശിക്കുന്ന സംഘപരിവാറുകാർ ഈ ചരിത്രം അറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യം അംഗീകരിച്ച ഏറ്റവും വലിയ ദേശഭക്തിഗാനം 'സാരേ ജഹാം സേ അച്ഛാ ഹിന്ദോസ്താൻ ഹമാരാ' പാടിയത് മുഹമ്മദ് ഇക്‌ബാലാണെന്ന് ആർ.എസ്സ്.എസ്സുകാർ ഓർക്കേണ്ടതുണ്ടെന്നും മുഖ്യ മന്ത്രി കൂട്ടിച്ചേർത്തു. മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനാണ് ആരാണ് വിളിക്കുന്നത് എന്നതിന് അല്ലെന്നും എന്താണ് വിളിക്കുന്നുവെന്നതാണ് പ്രധാനമെന്നും ബിജെപി മറുപടി നൽകുന്നത്.
രാജ്യത്തിന്റെ സംസ്‌കാരവും ചരിത്രവും പ്രകാശപൂർണ്ണമാക്കുന്നതിന് മുസ്ലിം ഭരണാധികാരികളും സാസ്‌കാരിക നായകരും ഉദ്യേഗസ്ഥരും പങ്കുവഹിച്ചിണ്ടെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തിയിരുന്നു. മുസ്ലിം നാമധാരികളായവർക്ക് പൗരത്വം നൽകരുതെന്ന് വാദിക്കുന്നവർ ഈ രാജ്യത്തിന്റെ സാംസ്‌കാരിക ചരിത്രത്തെയാണ് നിഷേധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറത്ത് വെച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗം ചട്ടലംഘനമെന്നാണ് ചൂണ്ടിക്കാട്ടി ബിജെപി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ. സുരേന്ദ്രൻ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.മതത്തിന്റെ പേരിൽ മുഖ്യമന്ത്രി പ്രചാരണം നടത്തിയെന്നും തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.