തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തോൽവിയിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ സിറ്റിങ് സീറ്റായ ആലപ്പുഴ കൈവിട്ട എൽഡിഎഫ് ആലത്തൂരിൽ മാത്രമാണ് ആശ്വാസജയം നേടിയത്. സിപിഎം ശക്തികേന്ദ്രങ്ങളിൽ പോലും കോൺഗ്രസും ബിജെപിയും കടന്നു കയറുകയും ചെയ്തു. ഇതോടെ സിപിഎം ഒരു അവലോകനത്തിന് ഒരുങ്ങുകയും ചെയ്യും.

കേരളത്തിലെ തോൽവിയെക്കുറിച്ചോ ദേശീയതലത്തിലെ ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റത്തെ കുറിച്ചോ, എൻഡിഎയുടെ ജയത്തെ കുറിച്ചോ മുഖ്യമന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലും അദ്ദേഹത്തിന്റേതായ സന്ദേശങ്ങളുണ്ടായില്ല. അതേസമയം, സംസ്ഥാനത്തെ തോൽവി സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയിട്ടുണ്ട്. ശരിയായ പരിശോധന നടത്തി ആവശ്യമായി തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുമെന്നും ജനവിധി അംഗീകരിക്കുന്നുവെന്നുമായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രതികരണം.

എന്നാൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസമായ ജൂൺ 5ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റ് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യ മുന്നണിയുടെ മുന്നേറ്റത്തിലും മൗനം. ഫലം പുറത്തു വന്ന് ഇതു വരെ വാർത്താക്കുറിപ്പോ, ഫേസ്‌ബുക് പോസ്റ്റോ ഇല്ല. അതേസമയം, പരിസ്ഥിതിദിനത്തെക്കുറിച്ച് എഫ്.ബി പോസ്റ്റിടുകയും ചെയ്തു.

സംസ്ഥാനമന്ത്രിസഭയിൽ മന്ത്രിമാരുടെ നിയമസഭാ മണ്ഡലങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ലീഡ് പ്രകാരം ഇടതുമുന്നണിക്ക് ലീഡ് നേടാനായത് മൂന്നിടത്ത് മാത്രം. സിപിഐ മന്ത്രിമാരുടെ മണ്ഡലങ്ങൾ എല്ലാം പിന്നിലായപ്പോൾ വി.ശിവൻകുട്ടിയുടെ നേമത്തും ആർ.ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലും എൽഡിഎഫിന്റെ സ്ഥാനം മൂന്നാമതാണ്. അരലക്ഷം വോട്ടിന് മുഖ്യമന്ത്രി നിയമസഭയിലേക്ക് ജയിച്ച ധർമടത്ത് 2616 വോട്ട് മാത്രമാണ് എൽഡിഎഫിന് ലീഡ്.

കേരള കോൺഗ്രസ്, ജനതാദൾ മന്ത്രിമാരുടെ മണ്ഡലങ്ങളായ ഇടുക്കിയിലും ചിറ്റൂരിലും എൽഡിഎഫ് പിന്നിലാണ്. തിരഞ്ഞെടുപ്പ് പരാജയം വിശദമായി വിലയിരുത്താനും തിരുത്താനും സിപിഎം. മറ്റന്നാൾ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പ്രാഥമിക ചർച്ച നടത്തും. അഞ്ചുദിവസത്തെ സംസ്ഥാന നേതൃയോഗങ്ങളും വിളിച്ചിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇടതുമുന്നണിയിൽ രാജ്യസഭാ സീറ്റും പ്രതിസന്ധിയാകുകയാണ്. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് സിപിഐ - സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കേരള കോൺഗ്രസിന് ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷസ്ഥാനമുൾപ്പടെ മറ്റ് പദവികൾ നൽകുന്നതിൽ വിരോധമില്ല.

അതേസമയം തെരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടി വിലയിരുത്താൻ സിപിഎം നേതൃയോഗങ്ങളിലേക്ക് കടക്കുന്നു. വിശദമായ ചർച്ചകൾക്കായി അഞ്ച് ദിവസത്തെ നേതൃയോഗം വിളിച്ചു.തിരുത്തൽ നടപടികൾ ആവശ്യമുണ്ടെന്ന് കണ്ടാൽ ഉടൻ അതിലേക്ക് കടക്കാനാണ് തീരുമാനം.മറ്റന്നാൾ ചേരുന്ന സെക്രട്ടേറിയറ്റിൽ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രാഥമിക വിലയിരുത്തൽ നടക്കും. വിശദമായ ചർച്ചയ്ക്ക് അഞ്ച് ദിവസത്തെ സംസ്ഥാന നേതൃയോഗങ്ങൾ ചേരും.16, 17 തീയതികളിലായി സംസ്ഥാന സെക്രട്ടേറിയറ്റ്, 18,19,20തീയതികളിൽ സംസ്ഥാന സമിതി യോഗവും നടക്കും

മന്ത്രി കെ.രാധാകൃഷ്ണൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതോടെ മന്ത്രിസഭാ പുനഃസംഘടന ചർച്ചകളും സിപിഎമ്മിന്റെ പരിഗണനക്ക്. എംപിയായി തിരഞ്ഞെടുത്തുകൊണ്ടുള്ള നോട്ടിഫിക്കേഷൻ ഇറങ്ങി 14 ദിവസത്തിനകം നിയമസഭാംഗത്വം രാജി വയ്ക്കണം എന്നാണ് ചട്ടം. പകരം സംവിധാനത്തെകുറിച്ച് മറ്റന്നാൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ച ഉണ്ടാകും. ചുമതല ആർക്കെങ്കിലും കൈമാറണോ അതോ പകരക്കാരനെ ഉടൻ കണ്ടെത്തണോ എന്നകാര്യത്തിൽ സെക്രട്ടേറിയറ്റ് തീരുമാനം എടക്കും. പത്താം തീയതി നിയമസഭാ സമ്മേളനം തുടങ്ങുന്ന സാഹചര്യവും പാർട്ടി പരിഗണിക്കും.