- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമ്മക്ക്' ആണ്‍മക്കളേ ഉള്ളൂ? പെണ്‍മക്കളില്ലേ? അല്ലാ പരിഗണിക്കാത്തത് കൊണ്ടാണോ?' താരസംഘടനയുടെ തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് പി കെ ശ്രീമതി
തിരുവനന്തപുരം: അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രധാന ഭാരാഹികളില്‍ വനിതകള്‍ ഇല്ലാത്തതില്‍ ചോദ്യമുയര്‍ത്തി സിപിഎം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേഷ്യ അധ്യക്ഷയുമായ പി.കെ.ശ്രീമതി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി കെ ശ്രീമതി പ്രതികരിച്ചത്. 'അമ്മക്ക്' ആണ്‍മക്കളേ ഉള്ളൂ? പെണ്‍മക്കളില്ലേ ? അല്ലാ പരിഗണിക്കാത്തത് കൊണ്ടാണോ?' എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞ ദിവസമാണ് അഭിനേതാക്കളുടെ സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെയും ജഗദീഷ് ജയന്‍ ചേര്‍ത്തല എന്നിവരെ വൈസ് പ്രസിഡന്റുമാരുമായും ബാബുരാജിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തിരുന്നു.
ജനറല്‍ സേക്രട്ടറി സ്ഥാനത്തേക്ക് സ്ത്രീ സാന്നിധ്യമായി കുക്കു പരമേശ്വരന്‍ മത്സരിച്ചിരുന്നുവെങ്കിലും സിദ്ദിഖിനായിരുന്നു നറുക്ക് വീണത്. ഇതിനിടെ സ്ത്രീകള്‍ക്ക് നാല് സീറ്റുകളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനന്യയെ മാത്രം തിരഞ്ഞെടുത്തതിലും തര്‍ക്കം രൂക്ഷമായിരുന്നു. പിന്നീട് ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മാത്രമാണ് മത്സരിച്ച അന്‍സിബയെയും സരയുവിനെയും ചേര്‍ത്ത് പ്രശ്‌നം പരിഹരിച്ചത്.
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, ടിനിടോം, അന്‍സിബ ഹസന്‍, അനന്യ, സരയൂ മോഹന്‍, ജോയ് മാത്യു, വിനു മോഹന്‍ എന്നിവരാണ് എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങള്‍. ബൈലോ പ്രകാരം നാല് വനിതകള്‍ ഭരണസമിതിയില്‍ വേണം എന്നതിനാല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ഒരു വനിതയെ പിന്നീട് കോ ഓപ്റ്റ് ചെയ്യുമെന്നാണ് വിവരം.