- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസിനെ പുറത്താക്കുക; കേരള ബാങ്ക് ഭരണസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ലീഗ് എംഎൽഎ അബ്ദുൾ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റർ; ലീഗ് ഓഫീസിന് മുന്നിലെ പോസ്റ്റർ കീറി പ്രവർത്തകർ; ലീഗ് യുഡിഎഫിന്റെ ഭാഗമെന്ന് പി കെ ബഷീർ എംഎൽഎ
മലപ്പുറം: കേരള ബാങ്ക് ഭരണസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് എംഎൽ പി അബ്ദുൾ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റർ പ്രതിഷേധം. പാർട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസാണെന്ന് പോസ്റ്ററിൽ ആക്ഷേപിക്കുന്നു. അബ്ദുൾ ഹമീദിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു. പാർട്ടിക്കും മുന്നണിക്കുമുള്ളിൽ കടുത്ത പ്രതിഷേധം നിലനിൽക്കുന്ന അവസരത്തിലാണ് പോസ്റ്ററുകൾ എത്തിയത് എന്നതും ശ്രദ്ധേയമാണ്.
മലപ്പുറം ബസ് സ്റ്റാൻഡിലും മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ സമ്മതത്തോടെയാണ് കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായതെന്ന് പി അബ്ദുൾ ഹമീദ് എംഎൽഎ പറഞ്ഞിരുന്നു. എന്നാൽ ജില്ലയിലെ പാർട്ടി അണികൾക്കിടയിൽ ഈ നടപടിയിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്.
യുഡിഎഫ് ജില്ലാ നേതൃത്വവും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് സൂചിപ്പിച്ചിരുന്നു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും വള്ളിക്കുന്ന് എംഎൽഎയുമാണ്. പി അബ്ദുൽ ഹമീദ്. ലീഗ് എംഎൽഎയെ കേരള ബാങ്ക് ഡയറക്ടർബോർഡ് അംഗമാക്കിയതിൽ രാഷ്ട്രീയമില്ലെന്നാണ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം അഭിപ്രായപ്പെട്ടത്.
അതേസമമയം സഹകരണം സഹകരണ മേഖലയിൽ മാത്രമെന്ന് പികെ ബഷീർ എംഎൽഎയും പ്രതികരിച്ചു. വരുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ലീഗ് യുഡിഎഫിന്റെ ഭാഗമായുണ്ടാകും. ലീഗ് യുഡിഎഫ് വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. മുന്നണി വിടുമെന്ന പ്രചാരണമുണ്ടാക്കുന്നത് മാധ്യമങ്ങളെന്നും പി കെ ബഷീർ എംഎൽഎ പറഞ്ഞു.
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും വള്ളിക്കുന്ന് എംഎൽഎയുമാണ് അബ്ദുൾ ഹമീദ്. നിലവിൽ പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. ഇതാദ്യമായാണ് കേരള ബാങ്കിൽ യുഡിഎഫിൽ നിന്നുള്ള എംഎൽഎ ഭരണ സമിതി അംഗമാകുന്നത്. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരെ യുഡിഎഫ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണയിലാണ്. ഇതിനിടയിലാണ് പുതിയ തീരുമാനം ഉണ്ടായത്.




