- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വളരെ ശരിയാണ്, ഇനി വില കൂട്ടാൻ ഒരു സാധനവുമില്ല, ആകെയുള്ള 'കുന്നംകുളം സൂര്യന്റെ' വില കൂടുകയുമില്ല; ദേശാഭിമാനി പത്രത്തിലെ പഴയ വാർത്തയുടെ ചിത്രം പങ്കുവച്ചുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിമർശനം
തിരുവനന്തപുരം: സപ്ലൈകോ ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചതിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്.
പിണറായി സർക്കാർ അധികാരമേറ്റപ്പോൾ വരുന്ന അഞ്ച് വർഷവും സാധനങ്ങൾക്ക് വില കൂടില്ല എന്ന തലക്കെട്ടോടെ എല്ലാ പത്രങ്ങളിലും വാർത്ത വന്നിരുന്നു. ഇതിൽ ദേശാഭിമാനി പത്രത്തിൽ വാർത്തയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് രാഹുൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.
സാധനങ്ങൾക്ക് വില കൂടില്ല എന്നത് മാത്രമല്ല, എല്ലാവർക്കും പാർപ്പിടം, സൗജന്യ ഉച്ചഭക്ഷണം, 25 ലക്ഷം ജനങ്ങൾക്ക് തൊഴിൽ, കേരളത്തിന് ബാങ്ക് തുടങ്ങിയ വികസന സ്വപ്നങ്ങളെ പറ്റിയും വാർത്തയിൽ പറഞ്ഞിട്ടുണ്ട്. വാർത്തയിൽ പറഞ്ഞിരിക്കുന്നത് വളരെ ശരിയാണെന്നും ഇനി വില കൂട്ടാൻ ഒരു സാധനവുമില്ല, ആകെയുള്ള 'കുന്നംകുളം സൂര്യന്റെ' വില കൂടുകയില്ലെന്നും രാഹുൽ പരിഹസിച്ചു.
12 സബ്‌സിഡി ഇനങ്ങൾക്കാണ് സപ്ലൈകോ വില കൂട്ടിയത്. മൂന്നു മുതൽ 46 രൂപ വരെയാണ് വർ്ദ്ധന. പൊതു വിപണിയിലേതിന്റെ 35 ശതമാനം സബ്‌സിഡി നൽകുന്ന തരത്തിലാണ് വിലകൾ പുതുക്കി നിശ്ചയിച്ചത്. ആറു മാസം കൂടുമ്പോൾ, വില പരിഷ്‌കരിക്കുകയും ചെയ്യും.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
മറുനാടന് മലയാളി ബ്യൂറോ