- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വ്യാജ തിരിച്ചറിയൽ കാർഡ് വിജയനും ശശിയും നേരിട്ട് അന്വേഷിക്കട്ടെ; മെഡിക്കൽ രേഖ വ്യാജമാണെന്ന് തെളിയിക്കാൻ ഗോവിന്ദനെ വെല്ലുവിളിക്കുന്നു; 10 വർഷം ശിക്ഷ ലഭിച്ചാലും സമരത്തിൽ നിന്നും പിറകോട്ടില്ല; ജയിൽ മോചിതനായ രാഹുൽ വർദ്ധിത വീര്യത്തിൽ; വാക്കിന് മൂർച്ച കുറയ്ക്കാതെ മുന്നോട്ട്
തിരുവനന്തപുരം: പിണറായി സർക്കാർ പ്രതികാരം തീർക്കാൻ ജയിലിൽ അടച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെയാണ് ജയിൽ മോചിതനായത്. വളരെ ആവേശത്തോടെ തന്നെ പ്രവർത്തകർ രാഹുലിനെ സ്വീകരിക്കുകയും ചെയ്തു. ജയിൽ മോചിതനായ രാഹുൽ വാക്കിന് മൂർച്ഛ കുറയ്ക്കാതെ തന്നെ വീണ്ടും സജീവമായി രംഗത്തുണ്ട്. വ്യാജ തിരിച്ചറിയിൽ കേസിലും കുടക്കാനുള്ള ശ്രമങ്ങളെയും രാഹുൽ പുച്ഛിച്ചു തള്ളി.
വ്യാജ തിരച്ചറിയൽ കാർഡ് വിജയനും ശശിയും നേരിട്ട് അന്വേഷിക്കട്ടെയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. വിജയന് ചെയ്യാൻ പറ്റുന്നത് പരമാവധി ചെയ്യട്ടെ. ഏത് അന്വേഷണവും നടക്കട്ടെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സാന്ദ്ര ബോസെന്ന എസ്എഫ്ഐക്കാരിയെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തുവെങ്കിൽ ചോദിക്കാൻ ആ സ്ഥാപനത്തിന് ആർജവമുണ്ടാകില്ല. തനിക്ക് നോട്ടീസ് തന്നാൽ ഹാജരാകുമായിരുന്നല്ലോ. പി.കെ. ബിജുവിനെ അറസ്റ്റ് ചെയ്തത് സമര സ്ഥലത്ത് നിന്നാണ്. തന്നെ അറസ്റ്റ് ചെയ്തത് വീട്ടിൽ നിന്നാണ്.
ഏത് സംസ്ഥാന അധ്യക്ഷനെയാണ് വീട്ടിൽ കയറി അറസ്റ്റ് ചെയ്തിട്ടുള്ളത്. എന്നെ പ്രതിയാക്കിയ ശേഷം ഞാൻ 10 പ്രാവശ്യം കന്റോൺമെന്റ് സ്റ്റേഷനിൽ പോയിട്ടുണ്ട്. എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല. ഇനിയും ജയിലിൽ പോകാൻ തന്നെയാണ് തീരുമാനമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സമരത്തിനിടെ ജയിൽ സ്വാഭാവികമാണെന്നും എന്നാൽ തന്നെ അറസ്റ്റ് ചെയ്ത രീതിയായിരുന്നു പ്രശ്നമെന്നും രാഹുൽ നേരത്തെ വ്യക്തമാക്കിയിരുന്നു. കാടും കുറ്റവാളിയെ പോലെയാണ് പൊലീസ് വീട്ടിൽ വന്ന് തന്നെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത രീതിയിലായിരുന്നു പ്രശ്നമെന്ന് പറഞ്ഞ അദ്ദേഹം, തിരിച്ചു കിട്ടുന്നത് പിണറായിയും സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്ന സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും വ്യക്തമാക്കി.
നോട്ടീസ് പോലും തരാതെയാണ് തന്നെ അറസ്റ്റ് ചെയ്തത്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തന്റെ അറസ്റ്റ്. മെഡിക്കൽ രേഖ വ്യാജമെന്ന ആരോപണം തെളിയിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ താൻ വെല്ലുവിളിക്കുകയാണ്. രേഖ വ്യാജമെന്ന് തെളിയിച്ചാൽ മാപ്പ് പറയാം. അല്ലെങ്കിൽ എംവി ഗോവിന്ദൻ മാപ്പ് പറയുമോ? തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ പരിശോധനക്കിടെ ആർഎംഒയുടെ സാന്നിധ്യമുണ്ടായിരുന്നു. കോടതി വിശദമായ പരിശോധന നിർദ്ദേശിച്ചിട്ടും തന്റെ ബിപി മാത്രമാണ് നോക്കിയത്. രക്തസമ്മർദ്ദം 160 ഉണ്ടായിട്ടും മെഡിക്കൽ റിപ്പോർട്ടിൽ ഫിറ്റ് എന്നാണ് രേഖപ്പെടുത്തിയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
10 വർഷം ജയിലിൽ കിടന്നാലും സംസ്ഥാന സർക്കാറിനെതിരായ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കറുത്ത തുണി കൊണ്ട് ജനാധിപത്യ സമരം നടത്തിയവരാണ് യൂത്ത് കോൺഗ്രസുകാർ. അതിന്റെ പേരിൽ പൊലീസ് കള്ളക്കേസെടുത്തു. താനടക്കം ജയിലിൽ പോകേണ്ട സാഹചര്യമുണ്ടായെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഒമ്പത് ദിവസമല്ല 10 വർഷം ശിക്ഷ ലഭിച്ചാലും പിറകോട്ടില്ല. ജനങ്ങളെ സർക്കാറിൽ നിന്നും മോചിപ്പിക്കാനുള്ള ഉത്തരവാദിത്തം യൂത്ത് കോൺഗ്രസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഏകാധിപതികളും ചരിത്രത്തിൽ തമസ്കരിക്കപ്പെട്ടിട്ടുണ്ട്.കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നത്. പൊലീസിലെ ഗുണ്ടാപ്പടയാളികൾക്ക് മുഖ്യമന്ത്രി ഗുഡ് സർവീസ് എൻട്രി നൽകുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
സെക്രട്ടറിയേറ്റ് മാർച്ച്, ഡി.ജി.പി ഓഫിസ് മാർച്ച് ഉൾപ്പെടെ നാലു കേസുകളിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നത്. ഈ കേസുകളിൽ ഇന്നലെയും ഇന്നുമായി ജാമ്യം ലഭിച്ചതിനെ തുടർന്ന് രാഹുൽ ജയിൽ മോചിതനായിരുന്നു. ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിന് വൻ സ്വീകരണമാണ് യൂത്ത് കോൺഗ്രസ് ഒരുക്കിയത്. തുറന്ന വാഹനത്തിൽ ആനയിച്ചു. സംഘടനയുടെ ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്, ഷാഫി പറമ്പിൽ എംഎൽഎ, പി.സി. വിഷ്ണുനാഥ് എംഎൽഎ തുടങ്ങിയവർ രാഹുലിനൊപ്പം വാഹനത്തിലുണ്ടായിരുന്നു. നേരത്തെ, സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട് അവശേഷിച്ച കേസിലും കോടതി ജാമ്യം അനുവദിച്ചിരുന്നു.




