- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശൈലജ ടീച്ചറെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
വടകര: വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിൽ പോരിന്റെ ചൂടിന് കുറവില്ല. സകല ദുഷിച്ച പ്രവർത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങൾക്കും പിന്തുണ നൽകുകയും ചെയ്തിട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഞാൻ ഹരിശ്ചന്ദ്രനാണെന്നും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ എന്ന് പി ജയരാജൻ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ ശൈലജ ടീച്ചറുടെ ചിത്രത്തിനൊപ്പം ശശികല ടീച്ചറുടെയും ചിത്രം പങ്കുവച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി.
ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ....
ഈ ടീച്ചറുമ്മാരുടെ ആരാധകരെയും തരംതിരിച്ചറിയാൻ പറ്റാതായി....
വർഗ്ഗീയടീച്ചറമ്മ....
എന്നാണ് രാഹുലിന്റെ പോസ്റ്റ്. ഇന്നലെയും വടകര വിഷയത്തിൽ രാഹുൽ പോസ്റ്റിട്ടിരുന്നു. അതിങ്ങനെ:
തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വടകരയെ കുറിച്ചുള്ള ഇടത് കണ്ണീർ തോരുന്നില്ലല്ലോ.
PR കാറ്റ് ഊതി വീർപ്പിച്ച ഒരു ബലൂൺ ഷാഫി പറമ്പിൽ ജനകീയത എന്ന മൊട്ട് സൂചി കൊണ്ട് പൊട്ടിച്ചതിന്റെ കൂട്ടകരച്ചിലാണതു. വടകര തിരഞ്ഞെടുപ്പിൽ ശ്രീമതി KK ശൈലജയും ശ്രീ ഷാഫി പറമ്പിലും തമ്മിലുള്ള മത്സരം എന്തു കൊണ്ടും നന്നായി എന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്. കാരണം ശ്രീമതി ശൈലജയെന്നത് PR ഏജൻസിയുള്ള ഒരു കുമാരപിള്ള സഖാവാണ് എന്നും അല്ലാതെ ചിലരെങ്കിലും തെറ്റിദ്ധരിച്ച ഒരു ബിംബമല്ലായന്നും കേരളത്തിന് ബോധ്യമായി.
ക്രിസ്പിൻ പറഞ്ഞ മഹാന്മാരെ അടുത്തറിഞ്ഞ് വിഗ്രഹമുടഞ്ഞ അവസ്ഥയാണ് ആരാധകർക്ക്.
തോൽവി മുന്നിൽക്കണ്ടപ്പോൾ ശ്രീമതി ശൈലജ നടത്തിയ ചീപ്പ് തിരഞ്ഞെടുപ്പ് സ്ട്രാറ്റജികൾ നോക്കു.
1. ഷാഫി പറമ്പിൽ മത്സരിക്കുവാൻ വന്നപ്പോൾ ആദ്യം പറഞ്ഞു അയാൾ മുസ്ലിം സമുദായം നേരിടുന്ന ഇഷ്യൂസ് അഡ്രസ് ചെയ്യാറില്ലായെന്ന്. അത് തെറ്റാണ് എന്ന് അയാൾ നടത്തിയ ഇടപെടലുകളുടെയും സമരങ്ങളുടെയും തെളിവുകളുടെ അടിസ്ഥാനത്തിൽ സംവദിച്ചപ്പോൾ അത് തകർന്നു.
2. പിന്നെ പറഞ്ഞു അയാൾ ശ്രീമതി ശൈലജയുടെ അശ്ലീല വീഡിയോ വ്യാജമായി നിർമ്മിച്ചു പ്രചരിപ്പിച്ചുവെന്ന്. എങ്കിൽ ആ വീഡിയോ എവിടെയെന്ന് പൊതുസമൂഹം തിരിച്ച് ചോദിച്ചപ്പോൾ അങ്ങനെ ഒരു വീഡിയോയില്ലായെന്ന് പറഞ്ഞ് നിങ്ങൾ തടിതപ്പി.
3. തിരഞ്ഞെടുപ്പിന്റെ തലേ ദിവസം ഒരു ലീഗ് പ്രവർത്തകന്റെ പേരിൽ ഒരു വ്യാജ സ്‌ക്രീൻ ഷോട്ടുണ്ടാക്കി ഷാഫി പറമ്പിലിനെ ഒരു വർഗ്ഗീയവാദിയാക്കാൻ ശ്രമിച്ചു. ആ സ്‌ക്രീൻ ഷോട്ട് വ്യാജമാണെന്ന് തെളിഞ്ഞിട്ടും തിരഞ്ഞെടുപ്പ് ദിവസം പോലും ശ്രീമതി ശൈലജ ആ കള്ള പ്രചാരണം ആവർത്തിച്ചു. SDPI വോട്ട് വേണ്ടായെന്ന് ആർജ്ജവത്തോടെ പറഞ്ഞ മനുഷ്യനെതിരെ നിങ്ങൾ പറഞ്ഞ വർഗ്ഗീയ പ്രചാരണം വടകരയും കേരളവും പുശ്ചിച്ച് തള്ളി.
ശ്രീമതി ശൈലജ & ടീം, നിങ്ങൾ അയാളെ ആദ്യം മുസ്ലിം ഇഷ്യൂസിൽ ഇടപെടാത്തയാൾ എന്ന് വിളിച്ചു, പിന്നീട് അയാളെ വർഗ്ഗീയവാദി എന്ന് വിളിച്ചു. ഏതെങ്കിലും ഒന്നിൽ ഉറച്ച് നില്ക്കാൻ നിങ്ങളുടെ ടീമിലെ മെമ്പർ താഹിറുമാരോട് പറ.
ഷാഫി പറമ്പിലിനെ പാലക്കാട് വഴി കേരളിയ പൊതുസമൂഹത്തിനറിയാം. അയാൾ മതമല്ല മനുഷ്യനെയാണ് കാണുന്നത്. ആ മനുഷ്യർക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്, അവരുടെ പ്രശ്‌നങ്ങളിലാണു ഇടപെടുന്നത്.
ഞങ്ങളെയൊക്കെ സഹോദര സ്ഥാനത്ത് കണ്ട് ചേർത്ത് പിടിക്കുമ്പോൾ നേരമ്പോക്കിൽ പോലും മതമൊരു മാനദണ്ഡമായിട്ടില്ല. നിങ്ങൾ ചാർത്തുന്ന വർഗ്ഗീയ ചാപ്പയൊന്നും അയാളുടെ മതേതര മുഖത്ത് ഏല്ക്കില്ല.
ഇത് ഐറ്റം വേറെയാണ് ടീച്ചറെ....