- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമ്മൻ ചാണ്ടിയുടെ പേര് വിഴിഞ്ഞം തുറമുഖത്തിനു എന്തിന് ഇടുന്നു എന്ന് ചോദിച്ച എം വി ഗോവിന്ദനെ പോലെ കോടിയേരിയും തലശ്ശേരി ഗവർൺമെന്റ് കോളജും തമ്മിലെന്തു ബന്ധമെന്ന് ചോദിക്കുന്നില്ല; പേരുമാറ്റത്തെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
കണ്ണൂർ: തലശ്ശേരി ഗവ. കോളേജിന്റെ പേര് കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് എന്ന് മാറ്റി സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ - സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദുവാണ് ഇതുസംബന്ധിച്ച വിവരം പ്രഖ്യാപിച്ചത്. തീരുമാനത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പോസ്റ്റിട്ടു.
രാഹുലിന്റെ പോസ്റ്റ് ഇങ്ങനെ:
CPM സംസ്ഥാന സെക്രട്ടറിയായിരുന്ന ശ്രീ. കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ പേര് നല്കുവാൻ ശ്രീ ഉമ്മൻ ചാണ്ടി സാർ 2014 ൽ കൊണ്ടു വന്ന തലശ്ശേരി ഗവൺമെന്റ് കോളജ് വേണ്ടി വന്നു....പിണറായി സർക്കാർ കൊണ്ടുവന്ന എന്തിലെങ്കിലും പേര് ഇടാം എന്ന് വച്ചാൽ മഞ്ഞക്കുറ്റിക്കൊക്കെ ശ്രീ കോടിയേരിയുടെ പേര് കൊടുക്കുന്നത് മോശമാകില്ലെ!-
വിഴിഞ്ഞ തുറമുഖത്തിന്റെ മുഴുവൻ തടസ്സങ്ങളും നിക്കി എല്ലാ നടപടികളും പൂർത്തീകരിച്ച് നിർമ്മാണവും ആരംഭിച്ചിട്ടും കൂടി ശ്രീ ഉമ്മൻ ചാണ്ടിയുടെ പേര് തുറമുഖത്തിനു ഇടുന്നു എന്ന് ചോദിച്ച ശ്രീ MV ഗോവിന്ദനെ പോലെ, ശ്രീ കോടിയേരിയും തലശ്ശേരിയിലെ ഗവർൺമെന്റ് കോളജും തമ്മിലെന്തു ബന്ധമെന്ന് ചോദിക്കുന്നില്ല.
അതേസമയം, തലശ്ശേരി ഗവ.കോളജിന്റെ ഉന്നമനത്തിനു പൊതുപ്രവർത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്ണൻ എടുത്ത മുൻകൈയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആദരമായാണു പേരുമാറ്റമെന്നു മന്ത്രി ആർ ബിന്ദു പറഞ്ഞു. കോളജിനു കോടിയേരിയുടെ പേരിടാൻ തലശ്ശേരി എംഎൽഎ കൂടിയായ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ കത്ത് നൽകിയിരുന്നു




