തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ബിജെപി കൂട്ടുകെട്ട് ഉണ്ടായി എന്ന് തെളിയിക്കാൻ സൈബർ സഖാക്കൾ തീവ്രയത്‌നത്തിലാണ്. ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ ചാണ്ടി ഉമ്മൻ ദർശനം നടത്തിയതുമായി ബന്ധപ്പെട്ടാണ് സൈബറിടത്തിലെ പുതിയ ആരോപണം. സത്യപ്രതിജ്ഞയ്ക്ക് മുമ്പായി ചെങ്കൽ ക്ഷേത്രത്തിൽ ചാണ്ടി ഉമ്മൻ ദർശനം നടത്തിയിരുന്നു. പഞ്ചസാര കൊണ്ട് തുലാഭാരവുംനടത്തിയാണ് അദ്ദേഹം മടങ്ങിയത്.

മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ മഹാശിവലിംഗത്തിനും വൈകുണ്ഠത്തിനും പിന്നാലെ നിർമ്മിക്കുന്ന ദേവലോകത്തിന്റെ ആധാരശിലാസ്ഥാപനം നടന്നിരുന്നു.ശിലാസ്ഥാപന സമ്മേളനത്തിൽ ചാണ്ടി ഉമ്മനാണ് മുഖ്യപ്രഭാഷണം നടത്തിയത്. പരിപാടിയിൽ പങ്കെടുക്കാൻ ബിജെപി, സിപിഎം ജനപ്രതിനിധികളും എത്തിയിരുന്നു. ഇതിൽ ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആശാനാഥിനൊപ്പമുള്ള ചാണ്ടി ഉമ്മന്റെ ചിത്രങ്ങൾ സൈബർ ഇടത്തിൽ വ്യാപകമായി പ്രചരിക്കപ്പെടുകയാണ്.

ചാണ്ടി ഉമ്മനൊപ്പം തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി നേതാവ് ആശാനാഥും സിപിഎം ജില്ലാ പഞ്ചായത്ത് മെമ്പർ സൂര്യ എസ് പ്രേമും ഉണ്ടായിരുന്നു. എന്നാൽ ചാണ്ടിയുടെയും ആശാനാഥിന്റെയും ചിത്രം മാത്രം ക്രോപ്പ് ചെയ്ത് പുതുപ്പള്ളിയിൽ ബിജെപി യുടെ 5000 വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് മനസ്സിലായില്ലെ എന്ന് ചോദിച്ചായിരുന്നു സൈബർ ആക്രമണം
ഇതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തലിന്റെ മറുപടി ഇങ്ങനെ

.ഒരു പൊതു പരിപാടിയുടെ ചിത്രം ക്രോപ്പ് ചെയ്ത് വ്യാജ പ്രചാരണം നടത്തുന്നവരെ കമ്മ്യൂണിസ്റ്റ് എന്നല്ല ക്രോപ്യൂണിസ്റ്റ് എന്നാണ് വിളിക്കേണ്ടതെന്ന് രാഹുൽ പരിഹസിക്കുന്നു.ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-'ചാണ്ടി ഉമ്മനുമൊത്ത് ദർശ്ശനം നടത്തുന്ന ഈ വനിതയെ നിങ്ങൾക്ക് അറിയില്ലെ, തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി നേതാവ് ആശാനാഥാണ്.'എന്ന CPMകാരുടെ പ്രചാരണം കണ്ടു.'BJP യുടെ 5000 വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് മനസ്സിലായില്ലെ' എന്നതാണ് ചോദ്യം ....ആ ക്രോപ്പ് ചെയ്ത ചിത്രം കണ്ടവർ മുഴുവൻ ചിത്രം കാണു. ചാണ്ടിക്കൊപ്പം ഇടത് വശത്ത് നില്ക്കുന്നത് CPMന്റെ ജില്ലാ പഞ്ചായത്ത് മെമ്പർ സൂര്യ എസ് പ്രേമാണ്. കമ്മിയന്തം ലോജിക്ക് വെച്ച് നോക്കുമ്പോൾ അത് അപ്പോൾ CPMന്റെ 12000 വോട്ട് കുറഞ്ഞതിന്റെ ധാരണയാകാം ല്ലേഒരു പൊതു പരിപാടിയുടെ ചിത്രം ക്രോപ്പ് ചെയ്ത് വ്യാജ പ്രചാരണം നടത്തുന്ന നിങ്ങൾക്ക് കമ്മ്യൂണിസ്റ്റ് എന്നതിനു പകരം ക്രോപ്യൂണിസ്റ്റ് എന്ന പേരാണ് ചേരുക ....വീണ്ടും പറയുന്നു നിങ്ങൾക്കിത്ര സങ്കടമാരുന്നേൽ പുതുപ്പള്ളി ജയിക്കണ്ടാരുന്നു ...
''ചാണ്ടി ഉമ്മനുമൊത്ത് ദർശ്ശനം നടത്തുന്ന ഈ വനിതയെ നിങ്ങൾക്ക് അറിയില്ലെ, തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി നേതാവ് ആശാനാഥാണ്..