- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കള്ളം പിടിക്കപ്പെട്ട കെ അനിൽകുമാർ പിൻവാങ്ങുന്നില്ല; അദ്ദേഹം അരിയാഹാരം കഴിക്കില്ലായിരിക്കും; ഞാൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാൽ 1000 രൂപ പന്തായം തന്ന് അങ്ങയോട് മാപ്പ് പറയും; വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ചാണ്ടി ഉമ്മൻ എംഎൽഎക്ക് ആർഎസ്എസ് ബന്ധമുണ്ടെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാർ ഫേസ്‌ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. ഇതിന് ചുട്ട മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തുവന്നിരുന്നു. തിരുവനന്തപുരം ബിജെപി വനിതാ കൗൺസിലറുടെ ചിത്രത്തിനൊപ്പമുള്ള ചാണ്ടി ഉമ്മന്റെ ചിത്രം പ്രചരിപ്പിച്ചു കൊണ്ടായിരുന്നു കെ അനിൽകുമാർ അപവാദ പ്രചരണം തുടങ്ങിയത്. ഈ കള്ളം പൊളിച്ചുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ പോസ്റ്റിട്ടു. എന്നിട്ടു പിന്മാറാതെ അനിൽകുമാർ നുണപ്രചരണം തുടരുമ്പോൾ അതിനും മറുപടിയുമായി രാഹുൽ രംഗത്തെത്തി.
കള്ളം പിടിക്കപ്പെട്ട ജാള്യതയിൽ പലരും അതിൽ നിന്നും പിൻവാങ്ങിയിട്ടും അനിൽകുമാർ പിൻവാങ്ങുന്നില്ല. ഒരു പക്ഷേ അദ്ദേഹം അരിയാഹാരം കഴിക്കില്ലായിരിക്കും എന്ന് രാഹുൽ പരിഹസിച്ചു. ഇന്ന് അദ്ദേഹം പറയുന്നത് അദ്ദേഹം പ്രചരിപ്പിച്ച ചിത്രത്തിൽ ധരിച്ച ചാണ്ടിയുടെ വസ്ത്രവും ഞാൻ പങ്ക് വെച്ച ചിത്രത്തിലെ ചാണ്ടി ഉമ്മന്റെ വസ്ത്രവും രണ്ടും രണ്ടാണ് എന്നാണ്! അടിയന്തരമായി താങ്കൾ ഡോക്ടറെ കണ്ട് കണ്ണടയുടെ പവർ മാറ്റാൻ സ്‌നേഹത്തോടെ അപേക്ഷിക്കുന്നു. അങ്ങയുടെ പൂർണ്ണാരോഗ്യം ഞങ്ങൾ കോൺഗ്രസ്സുകാരുടെ ആവശ്യമാണെന്നും രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചു.
ഞാൻ പറഞ്ഞത് തെറ്റാണ് എന്ന് തെളിയിച്ചാൽ ഏറ്റുമാനൂർ ജംഗ്ഷനിൽ എത്തി 1000 രൂപ പന്തായം തന്ന് അങ്ങയോട് ഞാൻ പരസ്യമായി മാപ്പ് പറയും....തിരിച്ച് തെളിയിക്കാൻ പറ്റിയില്ല എങ്കിൽ 1000 രൂപ വേണ്ട മാപ്പ് പറയാൻ അങ്ങ് തയ്യാറുണ്ടോയെന്നും രാഹുൽ ചോദിച്ചു.
രാഹുലിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ;
ശ്രി K അനിൽകുമാർ.
ചാണ്ടി ഉമ്മന്റെ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് CPM നേതാവ് അനിൽകുമാർ പ്രചരിപ്പിച്ചത് ക്രോപ്ഡ് ചിത്രമാണ് എന്ന് അരിയാഹാരം കഴിക്കുന്ന സകലർക്കും ഇന്നലെ തന്നെ ബോധ്യപ്പെട്ടതാണ്. കള്ളം പിടിക്കപ്പെട്ട ജാള്യതയിൽ പലരും അതിൽ നിന്നും പിൻവാങ്ങിയിട്ടും ശ്രി അനിൽകുമാർ പിൻവാങ്ങുന്നില്ല. ഒരു പക്ഷേ അദ്ദേഹം അരിയാഹാരം കഴിക്കില്ലായിരിക്കും..
ഇന്ന് അദ്ദേഹം പറയുന്നത് അദ്ദേഹം പ്രചരിപ്പിച്ച ചിത്രത്തിൽ ധരിച്ച ചാണ്ടിയുടെ വസ്ത്രവും ഞാൻ പങ്ക് വെച്ച ചിത്രത്തിലെ ചാണ്ടി ഉമ്മന്റെ വസ്ത്രവും രണ്ടും രണ്ടാണ് എന്നാണ്! അടിയന്തരമായി താങ്കൾ ഡോക്ടറെ കണ്ട് കണ്ണടയുടെ പവർ മാറ്റാൻ സ്‌നേഹത്തോടെ അപേക്ഷിക്കുന്നു. അങ്ങയുടെ പൂർണ്ണാരോഗ്യം ഞങ്ങൾ കോൺഗ്രസ്സുകാരുടെ ആവശ്യമാണ്....
വിഷയത്തിലേക്ക് വന്നാൽ അങ്ങ് പങ്ക് വെച്ച ചിത്രം ക്രോപ്ഡ് ആണ് എന്ന് തെളിയിക്കുന്നതിന് ആ ക്ഷേത്ര പരിപാടിയുടെ ചിത്രങ്ങളും വാർത്തയും ഞാൻ പങ്ക് വെക്കുന്നു. ഞാൻ പറഞ്ഞത് തെറ്റാണ് എന്ന് തെളിയിച്ചാൽ ഏറ്റുമാനൂർ ജംഗ്ഷനിൽ എത്തി 1000 രൂപ പന്തായം തന്ന് അങ്ങയോട് ഞാൻ പരസ്യമായി മാപ്പ് പറയും....തിരിച്ച് തെളിയിക്കാൻ പറ്റിയില്ല എങ്കിൽ 1000 രൂപ വേണ്ട മാപ്പ് പറയാൻ അങ്ങ് തയ്യാറുണ്ടോ?
നേരത്തെ ചാണ്ടി ഉമ്മൻ ക്ഷേത്രച്ചടങ്ങിൽ പങ്കെടുക്കുന്ന വിവരം ഒഴിവാക്കി, ക്ഷേത്രനടയിൽ ബിജെപി നേതാവും നഗരസഭാ കൗൺസിലറുമായ ആശാനാഥ് ഒപ്പം നിൽക്കുന്ന ചിത്രവും ഉപയോഗിച്ചായിരുന്നു അനിൽകുമാറിന്റെ പോസ്റ്റ്. എന്നാൽ, തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവും സിപിഎം നേതാവുമായ സൂര്യ എസ്.പ്രേമും തൊട്ടടുത്തുണ്ടായിരുന്നു. ഇവരെ മുറിച്ചുമാറ്റിയാണ് അനിൽകുമാർ ചിത്രം പോസ്റ്റ് ചെയ്തത്.
പുതുപ്പള്ളിയിൽ നിന്നു സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന ഇടതുവിരുദ്ധതയുടെ കൊടിയേറ്റമാണ് ഈ ചിത്രമെന്നായിരുന്നു അനിൽകുമാറിന്റെ പോസ്റ്റിൽ പറഞ്ഞിരുന്നത്. പോസ്റ്റിൽനിന്ന്: 'ബിജെപിയുടെ നഗരസഭാ കൗൺസിലർ എത്തിയതിൽ കൃത്യമായ ആസൂത്രണമുണ്ട്. അതിലൊരു രാഷ്ട്രീയവുമുണ്ട്. പുതിയ രാമായണ കഥ തിരഞ്ഞെടുപ്പു ദിവസം രാവിലെ പറഞ്ഞതിൽ കോഡ് ഉണ്ടായിരുന്നു. ആർഎസ്എസിന്റെ വോട്ടു നേടുന്നതിനുള്ള കോഡായി രാമകഥ മാറി.'
പൂർണമായ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണു രാഹുൽ മാങ്കൂട്ടത്തിൽ ഇതിനു മറുപടി നൽകിയത്. പോസ്റ്റിൽനിന്ന്: 'ബിജെപിയുടെ 5000 വോട്ട് കുറഞ്ഞത് എങ്ങനെയെന്നു മനസ്സിലായില്ലേ എന്നാണ് സിപിഎമ്മുകാരുടെ ചോദ്യം. സിപിഎം നേതാവ് സൂര്യ എസ്.പ്രേം, ചാണ്ടി ഉമ്മന്റെ അടുത്തു നിൽക്കുന്നു. അങ്ങനെ നോക്കുമ്പോൾ സിപിഎമ്മിന്റെ 12,000 വോട്ട് കുറഞ്ഞതിന്റെ ധാരണയാകാം ഇത്. പൊതുപരിപാടിയുടെ ചിത്രം 'ക്രോപ്' ചെയ്തു പ്രചാരണം നടത്തുന്ന നിങ്ങൾക്ക് കമ്യൂണിസ്റ്റ് എന്നതിനു പകരം 'ക്രോപ്യൂണിസ്റ്റ്' എന്ന പേരാകും കൂടുതൽ ചേരുക.'




