- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎൽഎ ഇല്ലാത്ത ബിജെപി പിണറായിയെ മുൻനിർത്തി കേരളം ഭരിക്കുന്നു
പത്തനംതിട്ട: ഒരു എംഎൽഎ പോലും ഇല്ലാത്ത ബിജെപിയും സംഘപരിവാറുമാണ് പിണറായി വിജയനെ മുൻനിർത്തി കേരളം ഭരിക്കുന്നതെന്ന്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. രാഹുൽ ഗാന്ധി നേത്യത്വം കൊടുക്കുന്ന ഇന്ത്യാ മുന്നണിയിലാണോ, ഈ പി ജയരാജനും പിണറായി വിജയനും നേതൃത്വം കൊടുക്കുന്ന എൻഡിഎ മുന്നണിയിലാണോ തങ്ങൾ ഉള്ളതെന്ന് ബിനോയി വിശ്വവും സിപിഐ യും വ്യക്തമാക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. പത്തനംതിട്ടയിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കുട്ടത്തിൽ.
ബിജെപിയുടെ ഘടകകക്ഷിയുടെ പ്രതിനിധിയായ കെ കൃഷ്ണൻകുട്ടിയെ പിണറായി ക്യാബിനറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ സംഘപരിവാറിന് വേണ്ടി സിപിഎം ഇസ്ലാമോഫോബിയ വളർത്തുകയാണ്. പച്ചക്ക് വർഗ്ഗീയത പറഞ്ഞാണ് ശൈലജ ടീച്ചർ വടകരയിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. ശൈലജ ടീച്ചറെയും ശശികല ടീച്ചറെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണെന്ന ആരോപണം രാഹുൽ ആവർത്തിച്ചു. ഷൈലജ ടീച്ചറിൽ നിന്ന് വർഗ്ഗീയത കേൾക്കുന്നുണ്ടെന്നും കാഫിർ വാചകം ഓൺ ചെയ്തു സംസാരിച്ചത് ഷൈലജ ടീച്ചറാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ജയിക്കാൻ എന്തും സിപിഐഎം പറയും. ഇസ്ലാമോഫോബിയ വളർത്തുന്നത് സിപിഐഎമ്മാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഷാഫീ പറമ്പിലിന് വോട്ട് ചെയ്തവരെല്ലാം പാക്കിസ്ഥാനിൽ പോകണമെന്നാണ് ഇടത് സൈബറിടങ്ങളിൽ പ്രചരണം ഉണ്ടായത്. ഇത്തരം പ്രചരണങ്ങൾ സംഘപരിവാറിന്റെ ഭാഗത്ത് നിന്ന് മാത്രമാണ് മുന്പ് ഉണ്ടായിട്ടുള്ളത്.
ഇടത് ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളു എന്ന് ക്യാപ്ഷനെഴുതിയ ഇടത് മുന്നണി കൺവീനർ ഇപ്പോൾ ഇടതാണോ വലതാണോ എന്നറിയാൻ കഴിയാത്ത അവസ്ഥയിലാണ്. ഇ പി ജയരാജനും പിണറായി വിജയനും മാധ്യമങളെ അറിയിക്കാതെ കേന്ദ്രത്തിൽ ഒരു ബോർഡ് ചെയർമാൻ പോലുമല്ലാത്ത ബിജെപി യുടെ പ്രഭാരിയായ പ്രകാശ് ജാവദേക്കറെ കണ്ടത് എന്തിനെന്ന് വ്യക്തമാക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി ബിജെപി ക്ക് 7 ശതമാനം മാത്രം വോട്ടുള്ള വയനാട്ടിൽ മത്സരിക്കാൻ വരുന്നതിനെപ്പറ്റിയുള്ള ചോദ്വത്തിന് മറുപടിയായി സി പി എം ന്റെ ദേശീയ സെക്രട്ടറിമാർ സ്വന്തം പാർട്ടിക്കൊ പാർട്ടി അടങ്ങുന്ന മുന്നണിക്കോ വോട്ട് ചെയ്തിട്ട് എത്ര കാലമായെന്ന മറുചോദ്യമായിരുന്നു ഉന്നയിച്ചത്. നരേന്ദ്ര മോദിക്കെതിരെയും മത്സരിക്കുന്നത് കോൺഗ്രസ്സാണ്.
അങ്ങനെയുള്ള കോൺഗ്രസിന് സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥികൾ എവിടെ ഒക്കെ മത്സരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം എങ്കിലും നൽകണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹാസ രൂപേണ പറഞ്ഞു. താനുൾപ്പടെ ഉള്ളവർ പത്രസമ്മേളനം നടത്തുന്നതുകൊണ്ടാണ് മാധ്യമപ്രവർത്തകർക്ക് ചോദ്യം ചോദിക്കാൻ അറിയാമെന്ന് പൊതുജനങ്ങൾ മനസ്സിലാക്കുന്നതെന്നും രാഹുൽ പറഞ്ഞു.