- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തന്റെ 18 വർഷത്തെ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ. തിരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർത്ഥിയായി പൊതുപ്രവർത്തനം അവസാനിപ്പിക്കാനല്ല താൻ ഉദ്ദേശിച്ചിരുന്നത്, പക്ഷേ അങ്ങനെയാണ് സംഭവിച്ചത്, എക്സിലെ കുറിപ്പിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മിനിറ്റുകൾക്ക് മുൻപാണ് പ്രഖ്യാപനം വന്നത്. രണ്ടാം മോദി സർക്കാരിൽ മന്ത്രിയായിരുന്ന രാജീവിന് ഇക്കുറി പരാജയം സംഭവിച്ചതോടെ മന്ത്രിസഭയിൽ ഇടം കിട്ടിയിരുന്നില്ല. മൂന്നുവർഷത്തോളം തനിക്ക് രണ്ടാം മോദി സർക്കാരിലെ ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്. ബിജെപി കാര്യകർത്താവ് എന്ന നിലയിൽ പാർട്ടിയിൽ പ്രവർത്തിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം കുറിച്ചു.
'എന്റെ 18 വർഷത്തെ പൊതുസേവനത്തിനു ഇന്ന് തിരശീല വീഴുന്നു. 3 വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സർക്കാരിൽ ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിച്ചു. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥി എന്ന നിലയിൽ എന്റെ 18 വർഷത്തെ പൊതുസേവനം അവസാനിപ്പിക്കാൻ ഞാൻ തീർച്ചയായും ഉദ്ദേശിച്ചിരുന്നില്ല, പക്ഷേ അത് അങ്ങനെയാണ്. ഞാൻ കണ്ടുമുട്ടിയ എല്ലാവർക്കും, എന്നെ പിന്തുണച്ച എല്ലാവർക്കും, പ്രത്യേകിച്ച് എന്നെ പ്രചോദിപ്പിക്കുകയും ഊർജസ്വലനാക്കുകയും ചെയ്ത എല്ലാ പ്രവർത്തകർക്കും നേതാക്കന്മാർക്കും എന്റെ അഗാധമായ നന്ദി
കഴിഞ്ഞ 3 വർഷം സർക്കാരിൽ എന്നോടൊപ്പം പ്രവർത്തിച്ച എന്റെ സഹപ്രവർത്തകർക്കും നന്ദി. ഒരു ഭാരതീയ ജനതാ പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ, ഞാൻ തുടർന്നും പാർട്ടിയിൽ പ്രവർത്തിക്കുകയും പിന്തുണ നൽകുകയും ചെയ്യും." രാജീവ് ചന്ദ്രശേഖർ കുറിച്ചു.
പുതിയ മന്ത്രിസഭയിൽ ഇടംകിട്ടാതിരുന്നതാണ് രാജീവ് ചന്ദ്രശേഖറിന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
തിരുവനന്തപുരംത്ത് ബിജെപി. സ്ഥാനാർത്ഥിയായി മത്സരിച്ച രാജീവ് ചന്ദ്ര ശേഖർ ശശി തരൂരിനോട് തോറ്റിരുന്നു. ഡൽഹിയിൽ മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങാനിരിക്കെ വന്ന പ്രഖ്യാപനം ബിജെപി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചു