- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
55 വർഷമായത്തിന് ശേഷം രാമങ്കരി പഞ്ചായത്തിൽ കോൺഗ്രസ് പ്രസിഡന്റ്
ആലപ്പുഴ: കുട്ടനാട് രാമങ്കരി പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി. രാമങ്കരി പഞ്ചായത്തിൽ സിപിഎം അംഗങ്ങളുടെ പിന്തുണയോടെയാണ് കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. 55 വർഷമായി ഭരിക്കുന്ന പഞ്ചായത്താണ് സിപിഎമ്മിന് നഷ്ടമായത്. ഔദ്യോഗിക പക്ഷത്തുള്ള 4 സിപിഎം അംഗങ്ങളുടെയും 4 യുഡിഎഫ് അംഗങ്ങളുടെയും പിന്തുണയോടെയാണ് യുഡിഎഫിന്റെ ജയം.
കോൺഗ്രസിലെ ആർ.രാജുമോനാണു പുതിയപ്രസിഡന്റ്. സിപിഎം ഔദ്യോഗിക പക്ഷം സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. നേരത്തേ സിപിഎം വിമത നേതാവ് ആർ രാജേന്ദ്രകുമാറിനെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാനായിരുന്നു കോൺഗ്രസുമായി ചേർന്ന് സിപിഎം ഔദ്യോഗിക പക്ഷം പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവന്നത്.
കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ സിപിഎം ഔദ്യോഗിക വിഭാഗത്തിലെ 4 അംഗങ്ങൾ പിന്തുണച്ചിരുന്നു. തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. വിമത നേതാവിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കാൻ സഹായിച്ചതിനു പ്രത്യുപകാരമായാണു സിപിഎം ഔദ്യോഗിക പക്ഷത്തെ 4 അംഗങ്ങൾ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ചത്.
സിപിഎം അംഗങ്ങൾ വോട്ട് ചെയ്തത് വിപ്പ്കാറ്റിൽ പറത്തിയാണെന്നും ജില്ലാ സെക്രട്ടറി മറുപടി പറയണമെന്നും തോറ്റ എൽഡിഎഫ് വിമത സ്ഥാനാർത്ഥി സജീവ് ഉതുംതറ പറഞ്ഞു. വിപ്പ് ലംഘിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് രാമങ്കരി ലോക്കൽ സെക്രട്ടറി അഡ്വക്കേറ്റ് സലിംകുമാറും വ്യക്തമാക്കി.