- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ. കൃഷ്ണൻകുട്ടിയെ ന്യായീകരിച്ച ഗോവിന്ദൻ ബിജെപി യുടെ ഏജന്റിനെപ്പോലെ; ദേശീയ പ്രസിഡന്റ് ദേവഗൗഡ വിപ്പ് നൽകിയാൽ അംഗീകരിച്ചല്ലേ മതിയാകൂ; അപ്പോൾപ്പിന്നെ എങ്ങനെയാണ് ഇവർക്ക് എൽഡിഎഫിലും മന്ത്രിസഭയിലും തുടരാൻ കഴിയുന്നത്: ചെന്നിത്തല
തിരുവനന്തപുരം: ബിജെപിയുടെ ഘടകകക്ഷിയായ ജെ.ഡി.എസ് അംഗം കെ. കൃഷ്ണൻകുട്ടി മന്ത്രിയായി തുടരുന്നതിനെ ന്യായീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എം.വി ഗോവിന്ദൻ ബിജെപി.യുടെ ഏജന്റിനെപ്പോലെയാണ് സംസാരിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
ജെ.ഡി.എസ്.സംസ്ഥാന നേതൃത്വം തങ്ങൾ ദേവഗൗഡക്ക് ഒപ്പമല്ല എന്നു പറഞ്ഞാൽതീരുന്ന കാര്യമാണോ ഇതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ദേശീയ പ്രസിഡന്റ് ദേവഗൗഡ വിപ്പ് നൽകിയാൽ അംഗീകരിച്ചല്ലേ മതിയാകൂ. അപ്പോൾപ്പിന്നെ എങ്ങനെയാണ് ഇവർക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണിയിലും മന്ത്രിസഭയിലും തുടരാൻ കഴിയുന്നത്. എം.വി ഗോവിന്ദന്റെ ന്യായീകരണം കേട്ടാൽ തോന്നുക സിപിഎമ്മും ബിജെപി.യുടെ ഘടകകക്ഷിയാണെന്നാണ്.
യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണു സിപിഎം സെക്രട്ടറി പറയുന്നത്. ദേവഗൗഡയുടെ വെളിപ്പെടുത്തലോടെ പിണറായി വിജയന് ബിജെപിയുമായുള്ള അന്തർധാര എത്രത്തോളം സജീവമാണെന്ന് വ്യക്തമാണ്. ഇതിലൂടെ രണ്ടാം പിണറായി സർക്കാറിന് ലഭിച്ച ബിജെപി വോട്ട് പാർലമെന്റ് ഇലക്ഷനിലും ലഭിക്കുമെന്ന ആത്മവിശ്വാസം തന്നെയാണ്.
ഇതിന്റെ നീക്കുപോക്ക് സജീവമായി തുടരുന്നതിനാലാണ് ഔദ്യോഗികമായി ബിജെപി.യുടെ ഭാഗമായ കെ. കൃഷ്ണൻകുട്ടിയെ മന്ത്രി സഭയിൽനിന്ന് ഒഴിവാക്കാത്തത്. കൃഷ്ണൻകുട്ടിയെ ഒഴിവാക്കാത്തത് അധാർമ്മിക നടപടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ ദേശീയ നേതൃത്വത്തിന്റെ നിലപാടിനോട് കടകവിരുദ്ധമായ നിലപാട് സ്വീകരിച്ചുകൊണ്ട് സംസ്ഥാന ഘടകം ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നതെന്നായിരുന്നു ഗോവിന്ദൻ പറഞ്ഞത്. അതിൽ ധാർമിക കുറവില്ലെന്നും ജെ.ഡി.എസിന്റെ ദേശീയ നേതൃത്വം ഏതെന്നതിൽഅവർ തീരുമാനം കൈക്കൊള്ളുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
കേരളത്തിൽ കോൺഗ്രസും ബിജെപി.യും ഒന്നിച്ചുചേരുന്നതിനുവേണ്ടി സിപിഎമ്മിനെ പൊതുശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. പഴയ കോലീബി സഖ്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. ജെ.ഡി.എസ്. കേരളാ ഘടകം ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിൽക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
സിപിഎമ്മിന്റെ മുഖ്യശത്രു ബിജെപി.യാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള ബാക്കി പാർട്ടിയെല്ലാം മൃദുഹിന്ദുത്വം കളിക്കുന്നു. ബിജെപി. വോട്ട് ഒരു തരത്തിലും ഛിന്നഭിന്നമാവാതെ ഏകോപിപ്പിക്കുക എന്ന നിലപാടാണ് സിപിഎമ്മിന്റേത്. കേരളത്തിൽ ബിജെപി.യും കോൺഗ്രസും ഒന്നിച്ചുചേരുന്നതിനുവേണ്ടി സിപിഎമ്മിനെ പൊതുശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ പഴയ കോലീബി സഖ്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.
കോൺഗ്രസ് നേതൃത്വം കൊടുക്കേണ്ട സംസ്ഥാനങ്ങളിൽ മറ്റു പാർട്ടികളുമായി കോൺഗ്രസിന് യോജിപ്പിലെത്താനാവുന്നില്ല. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന വാർത്തകൾ അതാണ്. ബിജെപി.യെ തകർക്കണമെന്ന് ബിജെപി. വിരുദ്ധ വിഭവങ്ങളെ ഏകോപിപ്പിക്കണം. അതിൽ കോൺഗ്രസ് ദയനീയ പരാജയമാണ്. ബിജെപി.യും യു.ഡി.എഫും പരസ്പരം സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു.




