- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചു പണി. കെഎസ്ആർടിസി മുൻ സിഎംഡി ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാനായി നിയമിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ (റെയിൽവേ, മെട്രോ, വ്യോമയാനം) ചുമതലയും ബിജു പ്രഭാകർ വഹിക്കും.
കെഎസ്ഇബി ചെയർമാനായിരുന്ന ഡോ. രാജൻ ഖോബ്രഗഡെയെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു.
കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ സുമൻ ബില്ലയ്ക്കു പകരം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണു ഹനീഷിനു നിയമനം. തൊഴിൽ സെക്രട്ടറി ഡോ.കെ.വാസുകിക്കു നോർക്ക വകുപ്പിന്റെ പൂർണ അധികച്ചുമതല നൽകി.
Next Story