- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി; ജില്ല പൊലീസ് മേധാവിമാർക്ക് മാറ്റം; സേനയിൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സൂപ്രണ്ടെന്ന പുതിയ തസ്തിക; മലപ്പുറം എസ്‌പി സുജിത്ത് ദാസിന് സൂപ്രണ്ടായി നിയമനം
തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. ജില്ലാ പൊലീസ് മേധാവിമാർക്ക് മാറ്റം. കിരൺ നാരായണൻ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയാകും. പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പലാണ് നിലവിൽ കിരൺ നാരായണൻ. കാസർകോഡ് എസ്‌പി വൈഭവ് സക്സേനയാണ് പുതിയ എറണാകുളം റൂറൽ മേധാവി. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡി ശിൽപയെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയാക്കി. നവനീത് ശർമ തൃശൂർ റൂറലിലും എസ് ശശിധരൻ മലപ്പുറത്തും നിയമിതനായി.
തിരുവനന്തപൂരം റെയ്ഞ്ച് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് പി ബിജോയിയെ കാസർകോട് എസ്‌പിയായി നിയമിച്ചു. കൊല്ലം കമ്മീഷണറായി വിവേക് കുമാറും ഇടുക്കിയിൽ ടികെ പ്രദീപുമാണ് പുതിയതായി സ്ഥാനമേൽക്കുന്നത്. കൊച്ചി ഡിസിപിയായി കെഎസ് സുദർശൻ എത്തും. അനൂജ് പലിവാളാണ് കോഴിക്കോട് ഡിസിപി. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി സുനിലിനെ തിരുവനന്തപുരം റെയ്ഞ്ച് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി മാറ്റി നിയമിച്ചു. ക്രൈംബ്രാഞ്ച് എറണാകുളം പൊലീസ് സൂപ്രണ്ട് കെഎം സാബു മാത്യു കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയാകും.
പൊലീസ് സേനയിൽ സ്‌പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സൂപ്രണ്ടിന്റെ പുതിയ തസ്തിക ഒരു വർഷത്തേക്ക് രൂപീകരിക്കുകയും ചെയ്തു.മലപ്പുറം എസ്‌പി സുജിത്ത് ദാസിനെയാണ് പുതുതായി സൃഷ്ടിച്ച സ്‌പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് പൊലീസ് സൂപ്രണ്ടായി നിയമിച്ചത്.
വിഐപി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണർ ജി ജയ്‌ദേവിന് സ്‌പെഷ്യൽ ആർമ്ഡ് പൊലീസ് ബറ്റാലിയന്റെ പൂർണ്ണ അധിക ചുമതല നൽകി. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ മെറിൻ ജോസഫിനെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി മാറ്റി നിയമിച്ചു.
അസിസ്റ്റന്റ് ഐജി നവനീത് ശർമ്മ തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയാകും. വിയു കുര്യാക്കോസിനെ പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പലാക്കി. കൊച്ചി സിറ്റി ഡിസിപി എസ് ശശിധരനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.
എറണാകുളം വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ സ്‌പെഷ്യൽ സെൽ പൊലീസ് സൂപ്രണ്ട് കെഎസ് സുദർശനനെ കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയെ ഐ.ആർ.ബി കമാൻഡന്റ് ആയി നിലവിലുള്ള ഒഴിവിൽ മാറ്റി നിയമിച്ചു
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിനെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറാക്കി. കോഴിക്കോട് സിറ്റി ഡിസിപി കെഇ ബൈജുവിനെ റാപ്പിഡ് റെസ്‌പോൺസ് ആൻഡ് റെസ്‌ക്യൂ ഫോഴ്‌സസ് ബറ്റാലിയൻ കമാൻഡന്റായി നിയമിച്ചു. കെഎപി നാലാം ബറ്റാലിയൻ കമ്മാന്റന്റ് ടികെ വിഷ്ണു പ്രദീപിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയാക്കി. അനൂജ് പലിവാൾ കോഴിക്കോട് സിറ്റി ഡിസിപിയാകും.
മറുനാടന് മലയാളി ബ്യൂറോ