തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥൻ. വേദനിക്കുന്ന കോടീശ്വരനാണ് രാജീവ് ചന്ദ്രശേഖറെന്ന് ശബരീനാഥൻ ഫേസ്‌ബുക്കിൽ കുറിച്ചു.

2021-22 കാലഘട്ടത്തിൽ വെറും 680 രൂപയാണ് രാജീവ് ചന്ദ്രശേഖരൻ ഇൻകം ടാക്‌സ് അടച്ചത്. ടെക്നോപാർക്കിൽ എൻട്രി ലെവൽ ജോലിചെയ്യുന്ന ഫ്രഷേഴ്സ് ഇതിലും ടാക്‌സ് അടക്കുമല്ലോ എന്നും ശബരീനാഥൻ പരിഹസിച്ചു.

നാമനിർദേശ പത്രികയുടെ ഭാഗമായി സമർപ്പിച്ച സത്യവാങ്മൂലത്തിലെ കണക്കുകളാണ് ശബരീനാഥൻ പുറത്തുവിട്ടത്. 2020-21 കാലളവിൽ 17,51,540 രൂപയാണ് നികുതി അടച്ചത്. 2021-22 ൽ ഇത് 680 രൂപയായി. അതെ സമയം 2022-23 ൽ 5,59,200 രൂപയാണ് അടച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വെറും 680 രൂപയാണ് income tax ഇനത്തിൽ ശ്രീ രാജീവ് ചന്ദ്രശേഖരൻ 2021-22 കാലഘട്ടത്തിൽ നൽകിയത്. പാവം ദേശസ്‌നേഹിയായ വേദനിക്കുന്ന കോടിശ്വരൻ. ഇതിലും കൂടുതൽ income tax ടെക്നോപാർക്കിൽ എൻട്രി ലെവൽ ജോലിചെയ്യുന്ന ഫ്രഷേഴ്സ് കൊടുക്കുമല്ലോ.