- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
50 കോടി പോയിട്ട് 50 പൈസ കരുവന്നൂർ ബാങ്കിന് നൽകാൻ കേരള ബാങ്കിന് കഴിയില്ല; നിക്ഷേപക രോഷം തണുപ്പിക്കാൻ സിപിഎമ്മിന്റെ വ്യാജ ക്യാപ്‌സ്യൂൾ മാത്രം; കാരണങ്ങൾ നിരത്തി സന്ദീപ് ജി വാര്യരുടെ കുറിപ്പ്
തിരുവനന്തപുരം: കരുവന്നൂർ പ്രതിസന്ധി പരിഹരിക്കാൻ 50 കോടി എത്തിക്കാൻ നീക്കമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. മുഖ്യമന്ത്രിയുമായി കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണൻ രാവിലെ തൃശ്ശൂർ രാമനിലയത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ച ചെയ്തതായി സൂചനയുണ്ട്. എന്നാൽ, 50 കോടി പോയിട്ട് 50 പൈസ കരുവന്നൂർ ബാങ്കിന് നൽകാൻ കേരള ബാങ്കിന് കഴിയില്ലെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ പറഞ്ഞു. നിക്ഷേപക രോഷം തണുപ്പിക്കാൻ സിപിഎം കേന്ദ്രങ്ങളിൽ നിന്നുൽപ്പാദിപ്പിക്കുന്ന വ്യാജ ക്യാപ്‌സ്യൂൾ ആണ് ഇതെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
സന്ദീപ് ജി വാര്യരുടെ കുറിപ്പ്:
കരുവന്നൂർ ബാങ്കിന് കേരള ബാങ്ക് 50 കോടി നൽകുമെന്ന വാർത്ത നിക്ഷേപക രോഷം തണുപ്പിക്കാൻ സിപിഎം കേന്ദ്രങ്ങളിൽ നിന്നുൽപ്പാദിപ്പിക്കുന്ന വ്യാജ ക്യാപ്‌സ്യൂൾ ആണ്. നഷ്ടത്തിലായ ബാങ്കിനെ ബെയിൽ ഔട്ട് ചെയ്യാൻ ആർബി ഐ പെർമിഷൻ വേണം. അല്ലാതെ പിണറായി വിജയനും കണ്ണനും രാമനിലയത്തിൽ വച്ച് തീരുമാനിച്ചാൽ ബെയിൽ ഔട്ട് പാക്കേജ് നടപ്പിലാകില്ല.
യെസ് ബാങ്കിൽ എസ്‌ബിഐ മുതൽ ഫെഡറൽ ബാങ്ക് വരെ നിക്ഷേപമിറക്കിയത് റിസർവ് ബാങ്ക് അനുമതിയോടെ ഓഹരിയിലാണ്. ഇവിടെ ആർബിഐ പെർമിഷൻ ഇല്ല ,കിട്ടാനും പോകുന്നില്ല. കാരണം കേരള ബാങ്ക് ഏത് വകുപ്പിൽ പണം കൊടുക്കും? ക്ലൈന്റ് എന്ന നിലയിൽ കരിവന്നൂർ ബാങ്കിന്റെ KYC ഡിസ്പ്യൂട്ടഡ് ആണ്.
മറ്റൊന്ന് നിലവിൽ ഇഡി അന്വേഷിക്കുന്ന കരുവന്നൂർ കേസിൽ ആരോപണ വിധേയനാണ് കേരള ബാങ്ക് വൈസ് പ്രസിഡണ്ട് കണ്ണൻ. കണ്ണൻ ഉൾപ്പെട്ട സമിതി എങ്ങനെ കരുവന്നൂരിനെ ബെയിൽ ഔട്ട് ചെയ്യാനുള്ള തീരുമാനമെടുക്കും ? 50 കോടി പോയിട്ട് 50 പൈസ കരുവന്നൂർ ബാങ്കിന് നൽകാൻ കേരള ബാങ്കിന് കഴിയില്ല .
കരുവന്നൂരേക്ക് കേരള ബാങ്ക് 50 കോടി അഡ്വാൻസ് ചെയ്യുമെന്നാണ് വാർത്ത വന്നത്. .മൂന്നു ദിവസത്തിനുള്ളിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാനാണ് നീക്കം.കരുവന്നൂരിൽ തിരിച്ചടി ഭയന്നാണ് നീക്കം.കേരളാ ബാങ്ക് മുടക്കുന്ന തുക പിന്നീട് കൺസോർഷ്യത്തിൽ നിന്ന് സമാഹരിക്കും.നാളെ 11 ന് കേരളാ ബാങ്കിന്റെ ബോർഡ് യോഗം ചേരും.അതിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകും.
കരുവന്നൂർ സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാൻ നടപടികളിലേക്കിറങ്ങാൻ സിപിഎം തീരുമാനിച്ചു. ഇതിനായി നിക്ഷേപം സ്വീകരിക്കുന്നതിന് സിപിഎം നേതാക്കൾ തന്നെ രംഗത്തിറങ്ങും. പണം നഷ്ടപ്പെട്ട നിക്ഷേപകരെ ജില്ലാ-സംസ്ഥാന നേതാക്കൾ നേരിൽ കണ്ട് പണം മടക്കി നൽകുമെന്ന് ഉറപ്പു നൽകും. കരുവന്നൂർ ബാങ്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ റിപ്പോർട്ടിങ്ങിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. 50 ശതമാനം തുക നിക്ഷേപകർക്ക് അടിയന്തരമായി വിതരണം ചെയ്യാനാണ് ആലോചന. ഇതിനായുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിനാണ് നേതാക്കൾ തന്നെ രംഗത്തിറങ്ങുന്നത്. റവന്യൂ റിക്കവറി നടപടികൾ വേഗത്തിലാക്കിയും നിക്ഷേപം സ്വീകരിച്ചും പണം സ്വരൂപിക്കാണ് ലക്ഷ്യം. വിവാദങ്ങൾക്കിടയിലും 110 കോടിയുടെ സ്ഥിരനിക്ഷേപം പുതുക്കാനായത് ആശ്വാസകരമെന്നാണ് പാർട്ടി വിലയിരുത്തൽ.




