- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമസ്ത-ലീഗ് പോര് ശക്തമാക്കി പ്രകോപന പ്രസംഗവും
കോഴിക്കോട്: വിവാദ പരാമർശവുമായി എസ്‌കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ എസ്‌കെഎസ്എസ്എഫ് പ്രവർത്തകർ ഉണ്ടാകുമെന്നാണ് സത്താർ പന്തല്ലൂർ പറഞ്ഞത് വിവാദത്തിൽ. കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇതിനൊപ്പം മുസ്ലിം ലീഗിലും ഈ പ്രസ്താവന ഏറെ ചർച്ചയായിട്ടുണ്ട്.
മുഖദ്ദസ് സന്ദേശ യാത്ര സമാപന റാലിയിൽ മലപ്പുറത്താണ് വിവാദ പ്രസംഗം. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താൽ അത് അംഗീകരിക്കണം. അല്ലാത്തവരെ സമസ്തയ്ക്കും എസ്‌കെഎസ്എസ്എഫിനും ആവശ്യമില്ലെന്നും സത്താർ പന്തല്ലൂർ പറഞ്ഞു. ജാമിയ നൂരിയ്യയിലെ പരിപാടിയിൽ നിന്ന് വിലക്കിയ യുവ നേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ. മുസ്ലിം ലീഗും സമസ്താ നേതൃത്വവുമായുള്ള ഭിന്നതയ്ക്ക് പുതിയ തലം നൽകുന്നതാണ് സത്താർ പന്തല്ലൂരിന്റെ പ്രസംഗം.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിതന്മാരെയോ അതിന്റെ ഉസ്താദുമാരെയോ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും ആരു വന്നാലും ആ കൈ വെട്ടാൻ എസ്.എസ്.കെ.എസ്.എഫിന്റെ പ്രവർത്തകരുണ്ടാവുമെന്നാണ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ പറയുന്നത്. ഇതിനെ അപമര്യദയായി ആരും കണേണ്ടതില്ല.സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് വേണ്ടിമരിക്കാൻ സന്നദ്ധരായിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയണം.
'സത്യം, സ്വത്വം, സമർപ്പണം' എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് 35-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാത്രി മലപ്പുറത്ത് നടന്ന മുഖദ്ദസ് സന്ദേശയാത്രയുടെ സമാപന സമ്മേളനത്തിലാണ് വിവാദ പ്രസംഗം നടത്തിയത്. ഉലമാക്കളെ അംഗീകരിച്ചും ബഹുമാനിച്ചുമാണ് എക്കാലവും ഈ സംഘടന മുന്നോട്ട് പോയിട്ടുള്ളത്. സമസ്തയോടെല്ലാതെ ഒരു പ്രസ്ഥാനത്തോടും ഈ സംഘടന വീട്ടുവീഴ്‌ച്ചക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ അജണ്ടയും നിലപാടുമുള്ള പ്രസ്ഥാനമാണത്-ഈ വാക്കുകൾ മുസ്ലിം ലീഗിനുള്ള വിമർശനമാണ്.
പ്രസംഗത്തിൽ സാദിഖലി തങ്ങളെ പേരെടുത്ത് പറയാതെ പരോക്ഷമായി സത്താർ പന്തല്ലൂർ വിമർശിച്ചു. തലയിരിക്കുമ്പോൾ വാലാടേണ്ട എന്ന സമസ്തക്കെതിരെയുള്ള സാദിഖലി തങ്ങളുടെ വിമർശനത്തെ എടുത്ത് പറഞ്ഞാണ് പരോക്ഷ വിമർശനം. സമുദായത്തെ വഴിതെറ്റിക്കാൻ പലരും കടന്നുവന്നപ്പോൾ എസ്‌കെഎസ്എസ്എഫ് ഇടപെട്ടു. എന്നാൽ, എസ്‌കെഎസ്എസ്എഫ് ഇടപെടേണ്ടതില്ല, നിങ്ങൾക്കല്പം വികാരം കൂടുതലാണ്, തലയുള്ളപ്പോൾ വാൽ ഇടപെടേണ്ട കാര്യമെന്ത്, എന്നെല്ലാം പറഞ്ഞ് പ്രസ്ഥാനത്തേ മോശമായി ചിത്രീകരിച്ചു. എല്ലാത്തിന്റെയും അന്തിമവിജയം എസ്.കെ.എസ്.എസ്.എഫിന് ആയിരിക്കുമെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.
ഞങ്ങൾക്ക് ഒരേ ഒരു കടപ്പാടേയുള്ളൂ. അത് സമസ്ത കേരള ജം ഇയ്യത്ത് ഉൽ ഉലമയോടു മാത്രമാണ്. ആ സമസ്തയുടെ മഹാരഥന്മാരായ പണ്ഡിതന്മാരെ, അതിന്റെ ഉസ്താദുമാരെ, അതിന്റെ സാദാത്തുക്കളെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേൽപ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാൻ എസ്‌കെഎസ്എസ്എഫിന്റെ പ്രവർത്തകർ മുന്നിലുണ്ടാകുമെന്നും സത്താർ പന്തല്ലൂർ പറഞ്ഞു. ഈ പറഞ്ഞതിനെ അപമര്യാദയായിട്ട് ആരും കാണേണ്ടതില്ലെന്നും സത്താർ വക്തമാക്കി. ഇത് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമക്ക് ജനിച്ച, അതിനു വേണ്ടി ജീവിക്കുന്ന, അതിനു വേണ്ടി മരിക്കതാൻ സന്നദ്ധരായിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ പ്രവർത്തകരുടെ മുന്നറിയിപ്പായി എല്ലാവരും തിരിച്ചറിയണമെന്നും സത്താർ പന്തല്ലൂർ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
പണ്ട് പഞ്ചായത്ത് മെമ്പറെ വിളിച്ചാൽ അവർക്ക് സമസ്തയുടെ ഓഫീസിൽ കയറാൻ സമയമില്ലായിരുന്നു എന്നുള്ളതാണ് സത്യം. എന്നാൽ ഇന്ന് അങ്ങനെയല്ല. ഇന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ സമസ്തയുടെ ഓഫീസിൽ വരാൻ സമയം തരണേയെന്ന് പറയുകയാണ്. ആ രീതിയിലേക്ക് പ്രസ്ഥാനം വളർന്നു കഴിഞ്ഞെന്നും സത്താർ പന്തല്ലൂർ പറഞ്ഞു. സമസ്ത കേരള ജംഇയത്തുൽ ഉലമ ഒരുപാട് പ്രയാസത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് സമസ്ത മുശാവറ അംഗം വാക്കോട് മൊയ്തീൻ കുട്ടി മുസ്ലിയാർ പറഞ്ഞു. പോഷക സംഘടനകൾ സമസ്തയെ സഹായിക്കണം. ഒപ്പം നിന്ന് കാലുവാരുന്ന രീതി ആരും സ്വീകരിക്കരുതെന്നും വാക്കോട് മൊയ്തീൻ കുട്ടി മുസ്ലിയാർ പറഞ്ഞു.