- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിങ്ങാലക്കുടയിൽ ഗവർണർക്ക് നേരേ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം
തൃശൂർ : ഗവർണർക്ക് എതിരായ കരിങ്കൊടി പ്രതിഷേധം തുടർന്ന് എസ്എഫ്‌ഐ. ഇരിങ്ങാലക്കുടയിൽ ആരിഫ് മുഹമ്മദ് ഖാനെ അഞ്ച് ഇടങ്ങളിൽ പൊലീസിനെ വെട്ടിച്ച് എസ് എഫ് ഐ പ്രവർത്തകർ ഗവർണറുടെ വാഹന വ്യൂഹത്തിനു നേരെ ചാടി വീണു. ഗാന്ധി സ്മൃതി പരിപാടിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഗവർണർ. ഈ സമയത്താണ് ടൗൺഹാൾ പരിസരത്ത് അടക്കം പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതിഷേധമുണ്ടായത്. മുദ്രാവാക്യം വിളികളും കരിങ്കൊടിയുമായായിരുന്നു പ്രതിഷേധം.
സർക്കാരും എസ്എഫ്‌ഐയും ഒത്തുകളിക്കുകയാണെന്ന് ഗവർണർ ആരോപിച്ചു. ഒരുകൈകൊണ്ട് എസ്എഫ്ഐക്കാരാട് പ്രതിഷേധിക്കാൻ പറയുന്ന മുഖ്യമന്ത്രി മറുകൈകൊണ്ട് പ്രതിഷേധക്കാരെ അറസ്റ്റുചെയ്യാൻ പൊലീസിനോട് നിർദേശിക്കുകയാണ്. അതിനാൽ അദ്ദേഹത്തിന് നല്ലത് ഒരു നാടകക്കമ്പനി തുടങ്ങുന്നതാണെന്ന് ഗവർണർ പരിഹസിച്ചു.
പ്രതിഷേധക്കാർക്ക് വേണമെങ്കിൽ എന്നെ ആക്രമിക്കാം. പക്ഷെ, അവർക്ക് എന്റെ കാറ് മാത്രം ആക്രമിച്ചാൽ മതി, എന്നെ വേണ്ട. അവരുടെ ഉദ്ദേശം തന്നെ ഭയപ്പെടുത്തുക മാത്രമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതിഷേധത്തിനുവരുന്ന യുവാക്കളെ ഉപയോഗപ്പെടുത്തുകയും ചൂഷണം ചെയ്യുകയുമാണെന്ന് ആരോപിച്ച ഗവർണർ, അവരോട് കൈകൾകൂപ്പി സഹതപിക്കുകയാണെന്നും പറഞ്ഞു.
കേരള പൊലീസ് അനാവശ്യമായ സമ്മർദ്ദവും ബുദ്ധിമുട്ടും അനുഭവിക്കുന്നുണ്ട്. പൊരിവെയിലത്ത് അവർ പ്രതിഷേധക്കാരെ തടയാൻ നിൽക്കുകയാണ്. പൊലീസുകാരോട് സഹതാപമുണ്ടെന്നും ഇതിന്റെയെല്ലാം പൂർണ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും ഗവർണർ വിമർശിച്ചു. നേരത്തെ ഗവർണർക്കെരിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് തൃശൂരിൽ നാല് എസ് എസ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീങ്ങിയിരുന്നു.