- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയെ വിമർശിച്ച് ഷാഫി പറമ്പിൽ എംഎൽഎയുടെ കുറിപ്പ്
പാലക്കാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണത്തിൽ മുഖ്യമന്ത്രിക്കെതിരെ ഷാഫി പറമ്പിൽ എംഎൽഎ. മരപ്പട്ടിയുടെ മൂത്രം വീഴുന്നത് മാത്രല്ല ജനങ്ങളുടെ രക്തം വീഴുന്നതും തടയാൻ പി വിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഷാഫി പറമ്പിൽ ഫേസ്‌ബുക്കിൽ കുറിച്ചു.
'കൊല്ലുന്നതിന് മുൻപ് എന്റെ കുട്ടിക്ക് ഒരു തുള്ളി വെള്ളം കൊടുക്കാമായിരുന്നില്ലേ ' എന്ന് ഒരു പിതാവ് നമ്മുടെ മുന്നിൽ വിലപിക്കാനുള്ള കാരണമുണ്ടാക്കിയവരെ മാതൃകാപരമായി ശിക്ഷിച്ചേ തീരൂ' എന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
ഷാഫിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മരപ്പട്ടിയുടെ മൂത്രം വീഴുന്നത് മാത്രല്ല ജനങ്ങളുടെ രക്തം വീഴുന്നതും തടയാൻ പി.വി ക്ക് ഉത്തരവാദിത്തമുണ്ട്.
'കൊല്ലുന്നതിന് മുൻപ് എന്റെ കുട്ടിക്ക് ഒരു തുള്ളി വെള്ളം കൊടുക്കാമായിരുന്നില്ലേ ' എന്ന് ഒരു പിതാവ് നമ്മുടെ മുന്നിൽ വിലപിക്കാനുള്ള കാരണമുണ്ടാക്കിയവരേ മാതൃകാപരമായി ശിക്ഷിച്ചേ തീരൂ.
അതിന് വേണ്ടിയാണ് ഈ സമരം.
രാഹുലിന്റെയും ജെബിയുടെയും അലോഷിയുടേയും സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരം
മൂന്നാം ദിവസവും തുടരുന്നു.
ഇന്ന് സമരപ്പന്തലിൽ.