- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാജിയും എസ്എഫ്ഐയുടെ ഇടിമുറിയുടെ ഇര!
കണ്ണൂർ: തിരുവനന്തപുരത്ത് നടന്ന കേരള സർവകലാശാല യൂനിയൻ കലോത്സവത്തിൽ കോഴ ആരോപണം നേരിട്ടു എസ്. എഫ്. ഐ പ്രവർത്തകരുടെ അതിക്രൂരമായ മർദ്ദനത്തിനിരയായി ജീവനൊടുക്കിയ കണ്ണൂർ ചൊവ്വ സൗത്തിലെ സഹദേവന്റെ മകൻ ഷാജി പൂത്തട്ട(പി. എൻ ഷാജി 51) ജീവനൊടുക്കിയ സംഭവത്തിൽ സി.പി. എം രാഷ്ട്രീയ പ്രതിരോധത്തിലായി.
ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്. എഫ്. ഐയാണെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരനും കെ. എസ്.യു രംഗത്തുവന്നതോടെയാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന ആശങ്ക സി.പി. എം നേതൃത്വത്തിനുണ്ടായിരിക്കുന്നത്. ഷാജിയുടെ താഴെചൊവ്വ സൗത്ത് റെയിൽവെ സ്റ്റേഷനു സമീപമുള്ള വീട് സി.പി. എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതിയും ജില്ലാ ആക്ടിങ് സെക്രട്ടറി ടി.വി രാജേഷ് വ്യാഴാഴ്‌ച്ച ഉച്ചയോടെ സന്ദർശിച്ചു. ഷാജിയുടെ അമ്മ ലളിത പൂത്തട്ടയെ സി.പി. എം നേതാക്കൾ ആശ്വസിപ്പിച്ചു.
കലോത്സവ സംഘാടക സമിതിക്ക് വിദ്യാർത്ഥികൾ നൽകിയ പരാതിയാണ് പൊലിസിന് കൈമാറിയതെന്നും കെ.സുധാകരന്റെ ആരോപണം വിലകുറഞ്ഞതാണെന്നും പി.കെ ശ്രീമതി ഇതിനു ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കാടടച്ച് വെടിവയ്ക്കുന്നത് സുധാകരന്റെ സ്ഥിരം ശൈലിയാണ്. ഷാജിയുടെ മരണത്തിൽ സർക്കാർ ഊർജ്ജിതമായ അന്വേഷണം നടത്തുമെന്നും പി.കെ ശ്രീമതി പറഞ്ഞു. പൊലിസ് നടത്തുന്ന അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുവരട്ടെയെന്നു സി.പി. എം കണ്ണൂർ ജില്ലാ ആക്ടിങ് സെക്രട്ടറി ടി.വി രാജേഷും പറഞ്ഞു.
പി. എൻ ഷാജിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും കെ. എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ആവശ്യപ്പെട്ടു. കോഴ ആരോപണം, കലോത്സവം നിർത്തിവയ്ക്കാനുണ്ടായ സാഹചര്യം, എന്നിവയെ കുറിച്ചു അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കെ. എസ്.യു നിവേദനം നൽകുമെന്നും അലോഷ്യസ് സേവ്യർ അറിയിച്ചു. കലോത്സവം പുനരാരംഭിക്കണമെന്നും ഗവർണറോട് ആവശ്യപ്പെടും.
കോഴ ആരോപണങ്ങൾ ഏറെക്കാലമായി ഉയർന്നിട്ടും എസ്. എഫ്. ഐയോ സംഘാടക സമിതിയോ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. കോഴവിഷയത്തിൽ സംഘാടകസമിതിക്കും പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി അലോഷ്യസ് ചൂണ്ടിക്കാട്ടി. തന്റെ മകൻ ഷജി പൂത്തട്ട ഒരിക്കലും കോഴപ്പണം വാങ്ങി വിധിനിർണയം നടത്തില്ലെന്ന് അമ്മ ലളിത പൂത്തട്ടയും പറയുന്നു. മുപ്പത്തിയഞ്ചു വർഷത്തിലേറെ ക്കാലമായി കലാരംഗത്ത് പ്രവർത്തിക്കുന്ന തന്റെ മകൻ ഒരിക്കലും ഞാൻ ഇതു ചെയ്യില്ലമ്മേയെന്നു കേസിലെ പ്രതിയായതിനു ശേഷം തിരുവനന്തപുരത്ത് നിന്നുമെത്തിയ ആകെ അവശനും ക്ഷീണിതനുമായിരുന്നു.
അവന്റെ മുഖത്ത് കരുവാളിപ്പും കലകളുമുണ്ടായിരുന്നു. നിനക്ക് അടി കൊണ്ടിരുന്നോ മോനേയെന്നു ചോദിച്ചപ്പോൾ ഇല്ലമ്മേയെന്നു പറഞ്ഞു. ആരോ അവനെ ചതിച്ചതാണ്. പണം വാങ്ങുന്നവനാണെങ്കിൽ ഈ വീട ഇങ്ങനെയാവുമോയെന്ന ഷാജിയുടെഅമ്മ ലളിത തകരാറായ പഴയവീടു ചൂണ്ടി പറഞ്ഞു. മേൽക്കൂരപൊളിഞ്ഞു കഴുക്കോല് കാണുന്നില്ലേ. നിലത്തിട്ട സിമന്റെല്ലാം പൊട്ടിപൊളിഞ്ഞു.തിരുവനന്തപുരത്തു നിന്നും ക്ഷീണിതനായി എത്തിയ ഷാജി ഭക്ഷണമൊന്നും കഴിച്ചില്ലെന്നും യാത്രയിൽ മടങ്ങിവരുമ്പോൾ കൊണ്ടുവന്ന അവലും മികസചറും തിന്നോളാമെന്നാണ് പറഞ്ഞതെന്നും ഉച്ചയ്ക്ക് അവന്റെ കൂട്ടുകാരൻ വീട്ടിൽ കാണാനെത്തിയിരുന്നു. തന്റെ നിർബന്ധം കാരണം തന്റെ നിർബന്ധം കാരണം ഇരുവരും ഒരു പിടി ചോറുവാരിത്തിന്നുവെന്നും ഇതിനു ശേഷം ഷാജി ഉറങ്ങുൻ കിടന്നുവെന്നുംഅമ്മ ലളിത പറഞ്ഞു.
വൈകുന്നേരം ആറരയോടെ അവൻ എഴുന്നേൽക്കാതിരുന്നതിനെ തുടർന്നാണ് സംശയം തോന്നി അവന്റെ സഹോദരനെയും പൊലിസിനെയും വിളിച്ചത്. പൊലിസെത്തിയാണ് കതകുകൾ ബലമായി തുറന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയതെന്നും ലളിത പറഞ്ഞു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പല തവണ മകൻകരഞ്ഞു പറഞ്ഞിരുന്നു. ഷാജിയുടെ സഹോദരനും നാട്ടുകാർക്കും ഷാജി തെറ്റെന്നും ചെയ്യില്ലെന്നു തന്നെയാണ് പറയാനുണ്ടായിരുന്നത് നാട്ടുകാർക്ക് പ്രീയങ്കരനായ കലാകാരന്റെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനു സമീപത്തെ ഈഗ്രാമം.