- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുവനന്തപുരത്ത് മോദി വന്ന് മത്സരിച്ചാലും തന്നെ തോൽപ്പിക്കാനാകില്ല; ജനത്തിന് മതിയായെങ്കിൽ അവർക്ക് മാറ്റാൻ തീരുമാനിക്കാം; ഇത്തവണത്തേത് ലോക്‌സഭയിലേക്കുള്ള അവസാന മത്സരം; നിലപാട് വിശദീകരിച്ച് ശശി തരൂർ; തിരുവനന്തപുരത്ത് ഹൈക്കമാണ്ടും തരൂരിനൊപ്പം
തിരുവനന്തപുരം: തിരുവനന്തപുരത്ത് നരേന്ദ്ര മോദി വന്ന് മത്സരിച്ചാലും തന്നെ തോൽപ്പിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ജനത്തിന് മതിയായെങ്കിൽ അവർക്ക് മാറ്റാൻ തീരുമാനിക്കാം. ഇത്തവണത്തേത് ലോക്‌സഭയിലേക്കുള്ള അവസാന മത്സരമാകുമെന്നും ശശി തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യാറാണ്. പക്ഷേ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നാണ് ശശി തരൂർ വിശദീകരിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തരൂർ ഇനി തിരുവനന്തപുരത്ത് കൂടുതൽ സജീവമാകും.
തിരുവനന്തപുരത്ത് മോദി മത്സരിക്കുമെന്ന ചർച്ച സജീവമാണ്. എന്നാൽ അതിന് സാധ്യത കുറവാണെന്നും വിലയിരുത്തുന്നു. സിനിമാ താരം കൂടിയായ കൃഷ്ണകുമാറിനാണ് തിരുവനന്തപുരത്ത് ബിജെപി കൂടുതൽ പരിഗണന നൽകുന്നതെന്നാണ് സൂചന. നേരത്തെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനേയും പരിഗണിച്ചിരുന്നു. എന്നാൽ രാജീവ് ചന്ദ്രശേഖർ കേരളത്തിൽ മത്സരിക്കില്ലെന്നും റിപ്പോർട്ടുണ്ട്. എന്തായാലും ശക്തനായ എതിരാളിയെ തരൂരിനെതിരെ തിരുവനന്തപുരത്ത് നിർത്താനാണ് ആലോചന. ഈ സാഹചര്യത്തിലാണ് മത്സര സന്നദ്ധത പരസ്യമായി തരൂർ പ്രഖ്യാപിക്കുന്നത്.
പാർട്ടി പറഞ്ഞാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് താൻതന്നെ മത്സരിക്കുമെന്ന് ശശി തരൂർ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്നാണ് നിലപാട്. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് താൻ തന്നെ മത്സരിക്കും. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പിൽ സീറ്റ് ആർക്കെങ്കിലും വിട്ടുകൊടുക്കാമെന്ന് കരുതിയിരുന്നു. പക്ഷെ, സാഹചര്യം കാണുമ്പോൾ മനസ് മാറി. ദേശീയ തലത്തിൽ ഒരു ഭരണമാറ്റം ആവശ്യമാണ്-ഇതാണ് തരൂരിന്റെ രാഷ്ട്രീയ നിലപാട്.
'തിരുവനന്തപുരത്ത് മത്സരിക്കാൻ നൂറ് ശതമാനം തീരുമാനിച്ചിരുന്നില്ല. പാർലമെന്റ് വേണോ മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് വേണോ എന്ന് സംശയം ഉണ്ടായിരുന്നു. എന്നാൽ, ദേശീയ സാഹചര്യത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തി. പാർട്ടി തീരുമാനിച്ചാൽ തിരുവനന്തപുരത്ത് മത്സരിക്കും', തരൂർ കൂട്ടിച്ചേർത്തു. നിയമസഭയിലേക്ക് മത്സരിക്കാനുള്ള ആലോചന ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് തന്ത്രപരമായ മറുപടി ആണ് തരൂർ നേരത്തെ നൽകിയത്. 'രാഷ്ട്രീയത്തിൽ മൂന്ന് വിധത്തിൽ തിരഞ്ഞെടുപ്പുണ്ട്. പല സമയങ്ങളിലാണ് ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ. ഓരോ സമയത്തെയും സാഹചര്യവും ആവശ്യവും നോക്കി തീരുമാനിക്കും. അപ്പോഴത്തെ സാഹചര്യം നോക്കി കാര്യങ്ങൾ തീരുമാനിക്കും', അദ്ദേഹം പറഞ്ഞിരുന്നു.
തിരുവനന്തപുരത്ത് തരൂർ തന്നെ മത്സരിക്കട്ടേ എന്നതാണ് കോൺഗ്രസ് ഹൈക്കമാണ്ടിന്റേയും നിലപാട്. തരൂരിനാണ് കൂടുതൽ ജയസാധ്യതയെന്നാണ് വിലയിരുത്തൽ. കേരളത്തിലെ നേതൃത്വത്തിനും തിരുവനന്തപുരത്ത് പകരം സ്ഥാനാർത്ഥിയെ മുമ്പോട്ട് വയ്ക്കാൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ തരൂർ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പാണ്. എന്നാൽ തരൂരിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടുന്നതിൽ ചില ഹൈക്കമാണ്ട് നേതാക്കൾക്ക് എതിർ്പ്പുണ്ട്.
ലോക്‌സഭയിലേക്ക് തരൂർ മത്സരിക്കുന്നില്ലെന്നും നിയമസഭയിൽ മത്സരിക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനാണ് തരൂരിന്റെ ശ്രമമെന്നും വിലയിരുത്തലുണ്ടായി. ഇതിനിടെയാണ് എന്തായാലും ഈ തിരിഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് തരൂർ വിശദീകരിക്കുന്നത്. ബാക്കിയെല്ലാം പിന്നീടെന്ന നിലപാടിലാണ് തരൂർ. തരൂർ മത്സരിക്കാൻ തയ്യാറയ സാഹചര്യത്തിൽ കോൺഗ്രസും സീറ്റ് നൽകും. പ്രവർത്തക സമിതി അംഗം കൂടിയായ തരൂരിന് തിരുവനന്തപുരത്ത് മികച്ച സാധ്യതയാണ് കൽപ്പിക്കുന്നത്. ബിജെപിയുടെ ക്രൈസ്തവ നയതന്ത്രവും തരൂരിനെതിരെ ഫലിക്കില്ലെന്നാണ് സൂചന.
ക്രിസ്തുമസ്സിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങളിൽ സന്ദർശനം നടത്തി. ബിജെപി നേതാവ് വി വി രാജേഷും കോൺഗ്രസ് നേതാവ് ശശി തരൂരും പാളയം പള്ളിയിൽ സന്ദർശിച്ചു.




