- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞാൻ എൻ സി പി യിലേക്ക് പോകുന്നില്ല': പി സി ചാക്കോയുടെ ക്ഷണം നിരസിച്ച് ശശി തരൂർ എംപി ; തരൂരിനെ കോൺഗ്രസ് വേണ്ടെന്ന് വച്ചാലും അദ്ദേഹം തിരുവനന്തപുരം എംപിയായി തന്നെ തുടരുമെന്ന് ചാക്കോയും
കൊച്ചി: തന്നെ എൻസിപിയിലേക്ക് ക്ഷണിച്ച പിസി ചാക്കോയ്ക്ക് കോൺഗ്രസ് എം പി ശശി തരൂരിന്റെ മറുപടി. എൻസിപിയിലേക്ക് ഇല്ലെന്ന് തരൂർ പറഞ്ഞു. 'ഞാൻ അവിടേക്ക് പോവുകയാണെങ്കിൽ എന്നെ സ്വാഗതം ചെയ്യണം. ഞാൻ എൻസിപിയിലേക്ക് പോകുന്നില്ല.' തരൂർ പറഞ്ഞു.സംസ്ഥാന തലത്തിൽ തരൂർ നടത്തിവരുന്ന പര്യടനം വിവാദമായ പശ്ചാത്തലത്തിലാണ് സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ തരൂരിനെ കോൺഗ്രസിലേക്ക് ക്ഷണിച്ചത്.
ബിജെപിയെ പ്രതിരോധിക്കാൻ കഴിവുള്ള കോൺഗ്രസിലെ ഏക നേതാവാണ് ശശി തരൂർ. വിഴിഞ്ഞം തുറമുഖ നിർമ്മാണ വിഷയത്തിൽ തരൂർ പറഞ്ഞ അഭിപ്രായം പറയാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ആർക്കെങ്കിലും സാധിക്കുമോയെന്നും പി സി ചാക്കോ ഉന്നയിച്ചിരുന്നു.
'വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തുന്നത് ഒഴികെ സമരസമിതിയുടെ എല്ലാ ആവശ്യങ്ങളോടും തനിക്കു യോജിപ്പാണെന്ന് തരൂർ പറഞ്ഞത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയുടെ ഉദാഹരണമാണ്. ഇത്തരത്തിലൊരു അഭിപ്രായം പറയാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ആർക്കെങ്കിലും സാധിക്കുമോ? തരൂരിനെ കോൺഗ്രസ് വേണ്ടെന്ന് വച്ചാലും തിരുവനന്തപുരം എംപിയായി അദ്ദേഹം തന്നെ തുടരും'' പി സി ചാക്കോ പറഞ്ഞു.
ബിജെപിയെ പ്രതിരോധിക്കാൻ കഴിവുള്ള കോൺഗ്രസിലെ ഏക നേതാവ് ശശി തരൂർ ആണ്. എന്നാൽ അത് മനസിലാക്കാത്ത ഏക പാർട്ടിയും കോൺഗ്രസ് തന്നെയാണ്. കോൺഗ്രസ് അദ്ദേഹത്തെ അവഗണിക്കുന്നത് അസൂയ കൊണ്ടാണോയെന്ന് അറിയില്ലെന്നും പി സി ചാക്കോ പറഞ്ഞിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ