- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം
ആലപ്പുഴ : ദല്ലാൾ നന്ദകുമാറിൽ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് സമ്മതിച്ച് ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രൻ തുറന്ന് വിടുന്നത് മറ്റൊരു വലിയ ഭൂതത്തെ. ആലപ്പുഴയിൽ ഞാൻ ജയിക്കുമെന്നത് മുന്നിൽ കണ്ടാണ് ദല്ലാൾ നന്ദകുമാർ ആരോപണം ഉന്നയിക്കുന്നത്. നന്ദകുമാർ എന്നെ രണ്ട് വർഷം മുൻപ് തൃശ്ശൂരിൽ വന്ന് കണ്ടിട്ടുണ്ട്. ചില പ്രമുഖരെ സിപിഎമ്മിൽ നിന്നും ബിജെപിയിൽ എത്തിക്കാമെന്ന് പറഞ്ഞാണ് എത്തിയത്. പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിൽ ചേർക്കാൻ വേണ്ടി ഞങ്ങളുടെ ബിജെപി ദേശീയ ഓഫീസിൽ നിരങ്ങിയവനാണ് ദല്ലാൾ നന്ദകുമാർ-ഇതാണ് ശോഭയുടെ ആരോപണം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ അങ്ങനെ പുതിയ അജണ്ട എത്തുകായണ് കേരളത്തിൽ. ആലപ്പുഴയിൽ ഞാൻ ജയിക്കുമെന്നത് മുന്നിൽ കണ്ടാണ് ദല്ലാൾ നന്ദകുമാർ ആരോപണം ഉന്നയിക്കുന്നത്. നന്ദകുമാർ എന്നെ രണ്ട് വർഷം മുൻപ് തൃശ്ശൂരിൽ വന്ന് കണ്ടിട്ടുണ്ട്. ചില പ്രമുഖരെ സിപിഎമ്മിൽ നിന്നും ബിജെപിയിൽ എത്തിക്കാമെന്ന് പറഞ്ഞാണ് എത്തിയത്. പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിൽ ചേർക്കാൻ വേണ്ടി ഞങ്ങളുടെ ബിജെപി ദേശീയ ഓഫീസിൽ നിരങ്ങിയവനാണ് ദല്ലാൾ നന്ദകുമാർ. സിപിഎമ്മിനെ പിളർക്കാൻ ശ്രമിച്ചു. പിണറായി ഒഴിച്ച് ആകെ കിട്ടിയാലും ഞങ്ങൾ സ്വീകരിക്കും-ഇതാണ് ശോഭയുടെ വാക്കുകൾ. ആളുടെ പേര് ദല്ലാൾ പറയട്ടേ. ഇല്ലെങ്കിൽ മൂന്ന് ദിവസം കഴിഞ്ഞ് താൻ പറയാം-ശോഭ വിശദീകരിച്ചു. ദല്ലാൾ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് പ്രധാനം.
ബിജെപിയിൽ എത്താൻ ആഗ്രഹിച്ച ആളിനെ കുറിച്ചും ശോഭ വിശദീകരിക്കുന്നു. നേതാക്കളെ സ്വീകരിക്കുന്നതിന് മുമ്പ് അയാളെ കുറിച്ചുള്ള ഹിസ്റ്ററി പഠിക്കും. എന്നാൽ ദല്ലാൾ കോടികളാണ് ഡൽഹിയിലെ നേതാക്കളോട് സിപിഎം നേതാവിനെ എത്തിക്കാൻ ചോദിച്ചത്. എം വി ഗോവിന്ദന്റെ യാത്ര നടക്കുമ്പോൾ തന്റെ രാമനിലയത്തിലെ മുറിയിൽ ഉന്നത സിപിഎം നേതാവ് വന്നു ചർച്ച നടത്തി. ഇത് എന്തിനെന്നു നന്ദകുമാർ പറയട്ടെ. അന്ന് ഈ സിപിഎം നേതാവ് സിപിഎം പിളർത്തുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കണ്ണൂരിലെ പിണറായി അനുകൂല നേതാക്കളുടെ ഭീഷണിയെ തുടർന്നാണ് ഈ നേതാവ് ബിജെപിയിൽ ചേരാത്തതെന്നും ശോഭ പറയുന്നു.
തന്റെ സഹോദരിയുടെ ഭർത്താവിന്റെ കാൻസർ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സമയത്ത് തന്റെ പേരിലുള്ള 8 സെന്റ് വാങ്ങാമോ എന്ന് നന്ദകുമാറിനോട് ചോദിച്ചു. നന്ദകുമാർ ഇത് സമ്മതിച്ച് 10 ലക്ഷം കാഷായി തരാമെന്നും പറഞ്ഞു. പക്ഷെ അക്കൗണ്ട് വഴി മതിയെന്ന് ഞാൻ പറഞ്ഞു. ഈ ഭൂമിയിടപാടിന്റെ അഡ്വാൻസായാണ് തുക വാങ്ങിയതെന്നാണ് ശോഭയുടെ വിശദീകരണം. ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചതുകൊണ്ടാണ് താൻ അഡ്വാൻസ് തുക തിരികെ നൽകാത്തത്. എന്റെ ഭൂമി ആർക്കും ഇത് വരെ വിറ്റിട്ടില്ല. നന്ദകുമാറിന് താൻ ഭൂമി മാത്രമേ നൽകൂവെന്നും ശോഭ പറഞ്ഞു.
പിണറായി വിജയനോളം തലപ്പൊക്കമുള്ള മാർക്‌സിസ്‌ററ്റ് പാർട്ടിയുടെ കണ്ണൂരിലെ നേതാവിനെ ഭാരതീയ ജനതാ പാർട്ടിയിൽ ചേർക്കാനായി ബിജെപിയുടെ നാഷണൽ കമ്മിറ്റി ഓഫിസിൽ നിരങ്ങിയ ആളാണ് നന്ദകുമാർ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പുതിയ അംഗങ്ങളെ ബിജെപിയിൽ ചേർക്കുന്നതിനുള്ള ചുമതല എനിക്കാണെന്ന് ഡൽഹിയിൽ നിന്ന് മനസ്സിലാക്കിയാണ് നന്ദകുമാർ എന്നെ ബന്ധപ്പെട്ടത്. ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്ന വ്യക്തിയെ നന്ദകുമാറിന്റെ വീട്ടിൽ വച്ച് കണ്ടിരുന്നു. എന്നാൽ നേരിട്ട് സംസാരിക്കാൻ തയ്യാറായില്ല. അങ്ങനെയല്ല നേരിട്ട് തന്നെ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു.
നേതാവിനെ ബിജെപിയിലെത്തിക്കുന്ന കാര്യം ഡൽഹിയിൽ വച്ച് ചർച്ച ചെയ്തപ്പോൾ നന്ദകുമാർ കമ്മിഷനായി വൻതുക ആവശ്യപ്പെട്ടു. ബിജെപിയിലേക്ക് ആളെ കൊണ്ടുവരുന്നത് നന്ദകുമാറിനെപ്പോലുള്ളവർക്ക് കോടിക്കണക്കിന് രൂപ കൊടുത്തിട്ടല്ലെന്നും അവർ വ്യക്തമാക്കി. പിണറായി വിജയനൊഴിച്ച് ആരെ കിട്ടിയാലും നല്ലവനാണെങ്കിൽ ബിജെപി സ്വീകരിക്കുമെന്നും അവർ പറഞ്ഞു. എന്നാൽ അതിനുമുൻപ് നേതാവിന്റെ ചരിത്രം പഠിക്കും. അതിനുശേഷം മാത്രമേ അംഗത്വം ബിജെപി നൽകൂ. ഏത് നേതാവിനെയാണ് ബിജെപിയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറയാൻ നന്ദകുമാറിനെ അവർ വെല്ലുവിളിക്കുകയും ചെയ്തു.
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം. അതുകഴിഞ്ഞ് എന്തിനാണ് ഡൽഹിയിലേക്ക് വന്നത്. അവിടെ വച്ച് നേതാവ് പാർട്ടിയെ പിളർക്കുമെന്നായപ്പോൾ നന്ദകുമാറിന്റെ കാൽ തല്ലിയൊടിക്കുമെന്ന് കണ്ണൂരിലെ പിണറായി വിജയന്റെ ലോബി പറഞ്ഞിട്ടല്ലേ നന്ദകുമാർ ശ്രമം പാതിവച്ച് അവസാനിപ്പിച്ചതെന്നും അവർ ചോദിച്ചു. തന്നെയുമല്ല അയാൾ കോടിക്കണക്കിന് രൂപ ചോദിച്ചുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.