- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
ന്യൂഡൽഹി: ബിജെപി നേതാവും സ്ഥാനാർത്ഥിയുമായ ശോഭ സുരേന്ദ്രനെതിരെ വീണ്ടും ആരോപണവുമായി ദല്ലാൾ നന്ദകുമാർ. ശോഭ സുരേന്ദ്രന്റെ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടാണ് നന്ദകുമാർ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിലെത്തിക്കാൻ ശ്രമം നടത്തിയിട്ടില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു. ഇതോടെ ഇനി ശോഭാ സുരേന്ദ്രൻ നടത്തുന്ന വെളിപ്പെടുത്തൽ നിർണ്ണായകമാകും. ദല്ലാൾ പേരു പറഞ്ഞില്ലെങ്കിൽ മൂന്ന് ദിവസം കഴിഞ്ഞ് പേരു പറയാമെന്നാണ് ശോഭ വിശദീകരിച്ചിട്ടുള്ളത്.
പിണറായി വിജയനോളം തലപ്പൊക്കമുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവിനെ ഭാരതീയ ജനതാ പാർട്ടിയിൽ ചേർക്കാൻ അഖിലേന്ത്യതലത്തിൽ കൊണ്ടുവന്ന് ഞങ്ങളുടെ നാഷണൽ കമ്മിറ്റി ഓഫീസിൽ നിരങ്ങിയ ആളാണ് ദല്ലാളെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു. നാളെ പിണറായി വിജയനൊഴിച്ച് ആരെ കിട്ടിയാലും ഭാരതീയ ജനതാ പാർട്ടിയിൽ നല്ലവനാണെങ്കിൽ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തിരുന്നു. തൃശ്ശൂരിൽ ഗോവിന്ദൻ മാഷ് യാത്ര നടത്തുന്ന ദിവസം ശോഭ സുരേന്ദ്രന്റെ മുറിയിൽ രാമനിലയത്തിൽ ശോഭ സുരേന്ദ്രന്റെ പേരിൽ രജിസ്റ്റർ ബുക്കിൽ ഒപ്പു വെച്ച് അരമണിക്കൂർ ഞാൻ ആ മുറിക്കകത്തിരുന്നപ്പോൾ ഏത് മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവാണ് ശോഭ സുരേന്ദ്രനെ കാണാൻ വന്നത്. ഏത് നേതാവാണ് അഖിലേന്ത്യ തലത്തിലുള്ള തന്റെ നേതാവുമായി സംസാരിച്ചത്.ദല്ലാൾ പറയണ്ടേയെന്നും ശോഭ പറഞ്ഞു. ഇതിന് പിന്നാലെയാണ് ദല്ലാളും വിശദീകരണവുമായി എത്തുന്നത്.
സിപിഎം ഉന്നത നേതാക്കളെ ബിജെപിയിലെത്തിക്കാൻ ശോഭ സുരേന്ദ്രൻ തന്റെ സഹായം തേടിയിട്ടുണ്ട്. പികെ കുഞ്ഞാലിക്കുട്ടി ,രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരെ ബിജെപി യിലെത്തിക്കാൻ ശോഭയെ പ്രധാനമന്ത്രിയുടെ ഓഫീസ് നിയോഗിച്ചുവെന്നും ദല്ലാൾ നന്ദകുമാർ ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയെ ശോഭ സുരേന്ദ്രൻ കണ്ടു. ഒരു വിശ്വസ്തൻ മുഖേന കെ.മുരളീധരനേയും സമീപിച്ചിരുന്നു. എന്നാൽ നീക്കം പാളിയെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു. പോണ്ടിച്ചേരി ലഫ്റ്റ്‌നെന്റ് ഗവർണറാകാൻ ശോഭ വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നും അതേ കുറിച്ചുള്ള വിവരങ്ങൾ തനിക്കറിയാമെന്നും നന്ദകുമാർ ആരോപിച്ചു. ഇതോടെ പ്രമുഖരെ തന്നെ വലയിലാക്കാൻ ബിജെപി ശ്രമിച്ചുവെന്ന ആരോപണമാണ് ദല്ലാൾ ചർച്ചയാക്കുന്നത്. എന്നാൽ സിപിഎം നേതാവിനെ കുറിച്ച് പറയുന്നുമില്ല. ഇതോടെ ശോഭയുടെ അടുത്ത പ്രതികരണം നിർണ്ണായകമാകും.
നന്ദകുമാറിനെതിരെ ശോഭാ സുരേന്ദ്രൻ ഉന്നയിച്ച ആരോപണം ചുവടെ
പത്ത് ലക്ഷം രൂപ വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബാങ്ക് അക്കൗണ്ടിലേക്ക് പത്ത് ലക്ഷം രൂപ താൻ വാങ്ങിയത് ദല്ലാൾ നന്ദകുമാറിന് എട്ട് സെന്റ് സ്ഥലം വാങ്ങുന്നതിന്റെ ഭാഗമായിട്ടാണെന്ന് ശോഭ പറഞ്ഞു. പിണറായി വിജയനോളം തലപ്പൊക്കമുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവിനെ ഭാരതീയ ജനതാ പാർട്ടിയിൽ ചേർക്കാൻ അഖിലേന്ത്യതലത്തിൽ കൊണ്ടുവന്ന് ഞങ്ങളുടെ നാഷണൽ കമ്മിറ്റി ഓഫീസിൽ നിരങ്ങിയ ആളാണ് ദല്ലാൾ. നാളെ പിണറായി വിജയനൊഴിച്ച് ആരെ കിട്ടിയാലും ഭാരതീയ ജനതാ പാർട്ടിയിൽ നല്ലവനാണെങ്കിൽ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. തൃശ്ശൂരിൽ ഗോവിന്ദൻ മാഷ് യാത്ര നടത്തുന്ന ദിവസം ശോഭ സുരേന്ദ്രന്റെ മുറിയിൽ രാമനിലയത്തിൽ ശോഭ സുരേന്ദ്രന്റെ പേരിൽ രജിസ്റ്റർ ബുക്കിൽ ഒപ്പു വെച്ച് അരമണിക്കൂർ ഞാൻ ആ മുറിക്കകത്തിരുന്നപ്പോൾ ഏത് മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവാണ് ശോഭ സുരേന്ദ്രനെ കാണാൻ വന്നത്. ഏത് നേതാവാണ് അഖിലേന്ത്യ തലത്തിലുള്ള തന്റെ നേതാവുമായി സംസാരിച്ചത്.ദല്ലാൾ പറയണ്ടേയെന്നും ശോഭ പറഞ്ഞു.
ആ സ്ഥലം വിൽപ്പനയ്ക്ക് വെച്ച സമയത്താണ് ഇദ്ദേഹത്തെ കാണുന്നതെന്നും ശോഭ പറഞ്ഞു. പത്ത് ലക്ഷം രൂപ തരുകയും ഉടൻ തന്നെ സ്ഥലം കച്ചവടം ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞയാളാണ് ദല്ലാൾ നന്ദകുമാറെന്നും അവർ പറഞ്ഞു. പത്ത് ലക്ഷം രൂപ എനിക്ക് അഡ്വാൻസായി പൊതിഞ്ഞ പണമായിട്ടാണ് തരുന്നത്. എന്നാൽ അത് തന്റെ ബാങ്ക് അക്കൗണ്ടിൽ തരണമെന്ന് പറഞ്ഞു. അനധികൃതമായി പൈസ വാങ്ങുകയാണെങ്കിൽ അത് രഹസ്യമായിട്ടല്ലേ വാങ്ങുക. ശോഭ സുരേന്ദ്രൻ ദല്ലാളിന്റെ കയ്യിൽ നിന്ന് പത്ത് ലക്ഷം രൂപ വാങ്ങിയെങ്കിൽ അത് ഏതെങ്കിലും പ്രത്യേക കാര്യത്തിന് വേണ്ടിയാണെങ്കിൽ എന്താണ് ഈ നാണംകെട്ടവൻ ഒരു കൊല്ലമായിട്ട് കേസ് കൊടുക്കാത്തത്. മിസ്റ്റർ ദല്ലാൾ നന്ദജകുമാർ, താങ്കൾ പല രാഷ്ട്രീയ നേതാക്കളുടേയും പിമ്പായി പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെ പലരുടേയും കൂടെ നടന്നിട്ടുണ്ട്. എന്നെ സംബന്ധിച്ച് അഖിലേന്ത്യതലത്തിൽ നിന്ന് അവശ്യപ്പെടുന്ന കാര്യം ചെയ്യും. എന്നെ കാണാൻ പല പ്രമുഖരായിട്ടുള്ള രാഷ്ട്രീയ നേതാക്കളും വരും. ഈ അറിയപ്പെടുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവിന്റെ പേര് നാണംകെട്ടവൻ ദല്ലാൾ നന്ദകുമാർ മാധ്യമങ്ങൾക്ക് മുമ്പിൽ പറയണം. പറഞ്ഞാൽ ബാക്കി കാര്യങ്ങൾ മാധ്യമങ്ങളുടെ മുന്നിൽ വെക്കാൻ തയ്യാറാകും.- ശോഭ സുരേന്ദ്രൻ പറഞ്ഞു.
എന്തുകൊണ്ടാണ് ഡൽഹിലെ ഹോട്ടലിൽ നടന്ന മീറ്റിങ്ങിൽ ദല്ലാൾ നന്ദകുമാറും ഞങ്ങളുടെ അറിയപ്പെടുന്ന ലീഡറും , ദല്ലാളിന് നാക്ക് പിഴച്ച് ദല്ലാൾ കിടുകിടാ വിറച്ച് ദല്ലാളിനെ ഡൽഹിയിൽ നിന്ന് ആട്ടിയോടിച്ചതെന്തിനാണ്. ദല്ലാൾ മറുപടി പറയണം. ആ മാർക്സിസ്റ്റ് പാർട്ടിയുടെ ലീഡറുടെ പേര് ഞാൻ പറയണോ. ഇല്ലെങ്കിൽ ഇല്ലെന്ന് പറയട്ടെ. ഞങ്ങൾ നാളെ പിണറായി വിജയനൊഴിച്ച് ആരെ കിട്ടിയാലും ഭാരതീയ ജനതാ പാർട്ടിയിൽ നല്ലവനാണെങ്കിൽ സ്വീകരിക്കും. സ്വീകരിക്കുന്നതിന് മുമ്പ് ആ മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവിന്റെ ഹിസ്റ്ററി പഠിക്കും. ഞാനല്ല പഠിക്കുന്നത്. അഖിലേന്ത്യ തലത്തിൽ ഇരിക്കുന്നവരും പഠിക്കും. ആ പഠനത്തിന് ശേഷമാണ് ഒരു വ്യക്തിക്ക് മെമ്പർഷിപ്പ് കൊടുക്കുന്നത്. എന്നാൽ ദല്ലാൾ നടത്തിയ ചർച്ചയിൽ ഒന്നാം ഘട്ടം തന്നെ ദല്ലാൾ ചോദിച്ചത് കോടാനുകോടി രൂപയാണ്. ദല്ലാൾ എന്താണ് വിചാരിച്ചത്. ഭാരതീയ ജനതാ പാർട്ടിയിൽ ആളെ ചേർക്കുന്നത് നിങ്ങളെ പോലെയുള്ള ബ്രോക്കർമാരിൽ നിന്ന് പണം കൊടുത്തിട്ടാണെന്നാണോ. അല്ല. ഈ പാർട്ടി നിങ്ങൾ ഉദ്ദേശിച്ച പാർട്ടിയല്ല. -ശോഭ സുരേന്ദ്രൻ പറഞ്ഞു.