- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധാതുമണൽ കൊള്ളക്ക് കെഎസ്ഐഡിസി കൂട്ടുനിന്നു: ഷോൺ ജോർജ്
കൊച്ചി: സിഎംആർഎല്ലുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്ഐഒക്ക് കൂടുതൽ രേഖകൾ കൈമാറിയെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. കരിമണൽ ഖനനനവുമായി ബന്ധപ്പെട്ട് നടന്ന ദുരൂഹ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയതെന്നും അദ്ദേഹം ആരോപിച്ചു. തോട്ടപ്പള്ളിയിൽ മണൽ ഖനനത്തിന് അനുമതി നൽകിയത് തുച്ഛമായ വിലക്കാണെന്ന് ഷോൺ ആരോപിച്ചു.
30000 രൂപ വില ഈടാക്കേണ്ടിടത്ത് ഖനനനുമതി നൽകിയത് 467രൂപക്കാണ് നൽകിയത്. കെഎംഎംഎല്ലിന് കുറഞ്ഞ വിലക്ക് മണൽ നൽകാൻ കെഎസ്ഐഡിസി ഇടപെട്ടു. കെഎസ്ഐഡിസിയിൽ ഉദ്യോഗസ്ഥരായിരുന്ന മൂന്ന് പേർ വിരമിക്കലിന് ശേഷം സിഎംആർഎൽ ഡയറക്ടമാരായി. ധാതുമണൽ സമ്പത്തുകൊള്ളയടിക്കാൻ കെഎസ്ഐഡിസി കൂട്ടുനിന്നു.
മുഖ്യമന്ത്രി രാജിവെച്ച് ഒഴിയണമെന്നും ഷോൺ ജോർജ്ജ് ആവശ്യപ്പെട്ടു. പെൻഷനെ കുറിച്ച് പറയുമ്പോൾ എന്തിനാണ് മുഖ്യമത്രിക്കും മകൾക്കും ഇത്ര വേവലാതിയെന്ന് ഷോൺ ചോദിച്ചു. തനിക്കെതിരായ വീണ വിജയന്റെ പരാതിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഷോൺ ജോർജ്ജ് നൽകിയ പരാതിയിന്മേലാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം വീണയുടെ കമ്പനിക്കെരതിരെ ഉണ്ടായത്. ഹൈക്കോടതി വിധി സർക്കാരിനുമേറ്റ തിരിച്ചടിയാണ്. അൽപമെങ്കിലും മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രിയും മകളും അന്വേഷണത്തോട് സഹകരിക്കണം. കൂടുതൽ തെളിവുകൾ എസ്.എഫ്.ഐ.ഒയ്ക്ക് നൽകിയെന്നും ഷോൺ ജോൺജ്ജ് പറഞ്ഞിരുന്നു.
സേവനം നൽകാതെ സി.എം.ആർ.എല്ലിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് എക്സാലോജിക് കമ്പനി അന്വേഷണം നേരിടുന്നത്. എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എക്സാലോജിക് കമ്പനി കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയാണ് ഇന്നത്തെ വിധി പ്രസ്താവനയിൽ ജസ്റ്റിസ് എം നാഗപ്രസന്ന തള്ളിയത്.