- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാഫി പറമ്പിലിനെതിരേ ഇടത് മുന്നണി പ്രവർത്തകരുടെ മുദ്രവാക്യം വിളി
വടകര: വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ, വടകരയിലെ യു ഡി എഫ്. സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരേ ഒരു കൂട്ടം ഇടത് മുന്നണി പ്രവർത്തകരുടെ മുദ്രവാക്യം വിളി. ശനിയാഴ്ച മരുതോങ്കരയിലാണ് സംഭവം. രാത്രി പത്ത് മണിയോടെ മരുതോങ്കര പഞ്ചായത്തിലെ തൃക്കൈപ്പറമ്പ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സ്ഥലത്തെത്തിയതായിരുന്നു ഷാഫി പറമ്പിൽ. തുടർന്നാണ് നീല ഷർട്ടും കറുപ്പ് മുണ്ടുമുടുത്ത് ഒരു കൂട്ടം യുവാക്കൾ സംഘടിച്ച് നിന്ന് മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം വിളി സോഷ്യൽ മീഡിയയിൽ വൈറലായി.
'ചെമ്പടയിത് ചെമ്പട. മരുതോങ്കരയിലെ ചെമ്പട. ഇ എം എസിൻ ചെമ്പട. ശൈലജ ടീച്ചറുടെ ചെമ്പട. ചെമ്പടയിത് ചെമ്പട.'- എന്ന മുദ്രാവാക്യമാണ് യുവാക്കൾ വിളിക്കുന്നത്. ഇവർക്കിടയിലൂടെ കൂളായി നടന്നുപോകുന്ന ഷാഫി പറമ്പിലിനെയും കാണാം.
നേരത്തെ മുൻ മന്ത്രി തോമസ് ഐസക്കിനെക്കുറിച്ചുള്ള പ്രചാരണ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'അമ്മേ നമ്മുടെ ഐസക്ക് മാമന് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ എല്ലാ വോട്ടും നൽകി ജയിപ്പിക്കാൻ ഒന്നിച്ചുനമ്മൾക്ക് ഇറങ്ങേണ്ടേ'-തുടങ്ങി നിരവധി പാട്ടുകൾ പ്രചരിച്ചിരുന്നു.