- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിജി ശക്തനായ ഭരണാധികാരിയെന്ന് പറഞ്ഞ ജി സുധാകരന് നന്ദി
ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെ പുകഴ്‌ത്തി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നരേന്ദ്ര മോദി നല്ല ഭരണാധികാരിയെന്ന ജി സുധാകരന്റെ പരാമർശം ഏറ്റെടുത്താണ് ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയത്. മോദിജിയെക്കുറിച്ചുള്ള യാഥാർഥ്യം തുറന്ന് പറഞ്ഞ ജി സുധാകരന് നന്ദിയെന്നാണ് ശോഭാ സുരേന്ദ്രൻ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചത്. ജീവഭയം മാറ്റിവെച്ചു പിണറായിയുടെ കുടുംബാധിപത്യത്തിനും അഴിമതിക്കും ദുർഭരണത്തിനുമെതിരെ പ്രതികരിക്കുന്ന സിപിഎമ്മിന്റെ നേതാക്കൾക്ക് ബിജെപി സംരക്ഷണം നൽകുമെന്നും ശോഭാ സുരേന്ദ്രൻ കുറിച്ചു.
'ഒരു പൊതുപ്രവർത്തകന്റെ ധാർമികത ഉയർത്തിപ്പിടിക്കുന്ന അങ്ങയുടെ ഈ നിലപാടിനെ ഒരിക്കൽ കൂടി ഞാൻ അഭിനന്ദിച്ചു കൊള്ളട്ടെ. അങ്ങ് ഇപ്പോൾ തുടരുന്ന രാഷ്ട്രീയത്തോട് എനിക്ക് കടുത്ത വിയോജിപ്പുണ്ടെങ്കിലും ഈ വിഷയത്തിൽ ഞാൻ അങ്ങയോടൊപ്പമാണ്' - ശോഭാ സുരേന്ദ്രൻ പറയുന്നു.
ശോഭാ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
മോദിജിയെ കുറിച്ചുള്ള യാഥാർഥ്യം തുറന്ന് പറഞ്ഞ ജി സുധാകരന് നന്ദി
ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി ശക്തനായ ഭരണാധികാരിയാണെന്നും മോദി സർക്കാർ അഴിമതിരഹിത ഭരണമാണ് കാഴ്ചവെക്കുന്നതെന്നുമുൾപ്പടെയുള്ള യാഥാർഥ്യം തുറന്ന് പറഞ്ഞതിന് മുൻ മന്ത്രി ശ്രീ ജി സുധാകരനോട് നന്ദി പറയുന്നു. ജീവഭയം മാറ്റിവെച്ചു പിണറായിയുടെ കുടുംബാധിപത്യത്തിനും അഴിമതിക്കും ദുർഭരണത്തിനുമെതിരെ പ്രതികരിക്കുന്ന സിപിഎമ്മിന്റെ നേതാക്കൾക്ക് ബിജെപി സംരക്ഷണം നൽകും. സിപിഎമ്മിന്റെ തീവെട്ടി കൊള്ളക്കെതിരെ അങ്ങ് സ്വീകരിച്ച നിലപാടിന് അഭിനന്ദനവും രേഖപ്പെടുത്തുന്നു.
ജനാധിപത്യത്തിൽ ഭയരഹിതമായി പ്രവർത്തിക്കാനും അഭിപ്രായം പറയുവാനുമുള്ള സ്വാതന്ത്ര്യമാണ് നമുക്ക് വേണ്ടത്. എന്നാൽ സിപിഎം അത് നൽകുന്നില്ലെന്ന് യാഥാർത്ഥ്യം നമുക്ക് മുന്നിലുണ്ട്. അതിനെയെല്ലാം തൃണവൽക്കരിച്ചുകൊണ്ട് ഒരു പൊതുപ്രവർത്തകന്റെ ധാർമികത ഉയർത്തിപ്പിടിക്കുന്ന അങ്ങയുടെ ഈ നിലപാടിനെ ഒരിക്കൽ കൂടി ഞാൻ അഭിനന്ദിച്ചു കൊള്ളട്ടെ. അങ്ങ് ഇപ്പോൾ തുടരുന്ന രാഷ്ട്രീയത്തോട് എനിക്ക് കടുത്ത വിയോജിപ്പുണ്ടെങ്കിലും ഈ വിഷയത്തിൽ ഞാൻ അങ്ങയോടൊപ്പമാണ്.
നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണെന്നും ബിജെപിയുടെ കേന്ദ്രമന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങളില്ലെന്നുമായിരുന്നു മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞത്. കോൺഗ്രസ് ഭരണകാലത്തെപ്പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവുണ്ടെങ്കിൽ ജനം പിന്നാലെ വരും. കേന്ദ്രമന്ത്രിമാർക്കെതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളില്ല. ഏത് പാർട്ടിയായാലും നേതൃത്വം പ്രധാനമാണെന്നും അദ്ദേഹം ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു. ഒന്നാം പിണറായി സർക്കാർ മികച്ചതായിരുന്നു. എല്ലാ വകുപ്പും മികച്ചതായിരുന്നു. ആ സർക്കാരിന്റെ പേരിലാണു പുതിയ സർക്കാർ വന്നതെന്നും എന്നാൽ ആ വികസന നേട്ടങ്ങൾ ഇപ്പോൾ ഒരു എംഎൽഎയും മിണ്ടുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിനെക്കുറിച്ച് പലർക്കും വിമർശനങ്ങളുണ്ട്. തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ സിപിഎം കോട്ടകളിൽ വിള്ളലുണ്ടായി. കായംകുളത്തു വോട്ട് ചോർന്നു. പുന്നപ്രയിലും ചോർന്നു. ഇത്തരം ചോർച്ച ചരിത്രത്തിൽ ആദ്യമാണ്. കെ.കെ.ശൈലജ എവിടെ നിന്നാലും ജയിക്കുമെന്ന് ആരാണു പറഞ്ഞതെന്നു സുധാകരൻ ചോദിച്ചു. അങ്ങനെ പറയുന്നതു മാധ്യമങ്ങളാണ്. തനിക്ക് ആ വിശ്വാസമില്ലെന്നും വിമർശിച്ചിരുന്നു.