തിരുവനന്തപുരം: പത്മജയുടെ ബിജെപി പ്രവേശനത്തിൽ കെ മുരളീധരന് ശോഭാ സുരേന്ദ്രന്റെ മറുപടി. നാളെ ബിജെപിയിലേക്ക് വരാൻ സാധ്യതയുള്ള നേതാവാണ് കെ മുരളീധരൻ. മുരളീധരന് ശക്തമായ മറുപടി പറയണമെന്നുണ്ട്. മറുപടി വേണ്ടന്ന് വെയ്ക്കുന്നത് കുറച്ച് കഴിഞ്ഞാൽ അദ്ദേഹത്തെയും മുരളീധരൻ ജി എന്ന് വിളിക്കേണ്ടി വരുമെന്ന് കരുതിയാണെന്നും ശോഭ പറഞ്ഞു.

സ്വന്തം പിതാവിനെ പോലും തള്ളിപ്പറഞ്ഞയാളാണ് മുരളീയെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് വരുന്നതിൽ പ്രതികരണവുമായി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ രംഗത്ത്. കെ.മുരളീധരന് പത്മജക്കെതിരെ ഒന്നും പറയാനുള്ള അർഹത ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിനെ ചതിച്ച ആളാണ് മുരളീധരൻ. മൂന്ന് പാർട്ടിയുടെ പ്രസിഡണ്ടായ വ്യക്തിയാണ്. അദ്ദേഹത്തിന് വടകരയിൽ കനത്ത തിരിച്ചടി ഉണ്ടാകും.

കേരളത്തിലും ലോക്‌സഭ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് തകർന്ന് തരിപ്പണമാകും.ധാരാളം പേർ മോദിയിൽ ആകൃഷ്ടരായി ബിജെപിയിൽ ചേരുന്നു.കേരളത്തിലും കോൺഗ്രസ് പതനം തുടങ്ങി. ഇനി സിപി ഐഎമ്മിനെ നേരിടാൻ ബിജെപി മാത്രം. മോദി തരംഗം കേരളത്തിലും ആഞ്ഞടിക്കുകയാണ്. കൂടുതൽ പേര് ബിജെപിയിലേക്ക് വരാനുണ്ട്.ഇഡിയെ പേടിച്ചാണ് പത്മജ ബിജെപിയിലേക്ക് പോകുന്നു എന്ന് പറയുന്നവരും ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയവരാണ്.

ബിജെപിയിൽ വന്നവർക്ക് എല്ലാം അർഹമായ പരിഗണന കിട്ടിയിട്ടുണ്ട്. ആർക്കും മോഹഭംഗം ഉണ്ടായിട്ടില്ല. പിസി ജോർജ്ജ് വരുമ്പോൾ ഉണ്ടായ കാര്യങ്ങൾ നിങ്ങൾക്ക് അറിയില്ല. പലരും മിണ്ടാതിരിക്കുന്നത് ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയതുകൊണ്ടാണെന്നും കെ,സുരേന്ദ്രൻ പറഞ്ഞു.