- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയപ്രഖ്യാപനത്തിനായി ഗവർണറെ ക്ഷണിച്ച് സ്പീക്കർ
തിരുവനന്തപുരം: നയപ്രഖ്യാപനത്തിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ രാജ്ഭവനിലെത്തി ക്ഷണിച്ചു. ജനുവരി 25നാണ് സർക്കാറിന്റെ നയപ്രഖ്യാപനം. ഗവർണർക്കാണ് നയപ്രഖ്യാപനം സഭയിൽ അവതരിപ്പിക്കേണ്ട ചുമതല.
സംസ്ഥാനത്തിന്റെ ക്രമസമാധാന നില ഭദ്രമെന്നാണ് നയപ്രഖ്യാപനത്തിൽ വിശദീകരിക്കുന്നതെന്നാണ് സൂചന. കേന്ദ്രം സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുന്നുവെന്ന വിമർശനവും കടന്നുകൂടാൻ ഇടയുണ്ട്.
സർക്കാറും ഗവർണറും തമ്മിൽ തുറന്ന പോരിലേക്ക് കടന്നിരിക്കുന്ന പശ്ചാത്തലത്തിൽ നയപ്രഖ്യാപനത്തിന്റെ കരടിൽ ഗവർണർ തിരുത്തലുകൾ ആവശ്യപ്പെട്ടേക്കാം. കേന്ദ്ര സർക്കാറിനെതിരായ പരാമർശങ്ങൾ നയപ്രഖ്യാപനത്തിലുണ്ടെങ്കിൽ അത് ഗവർണർ വായിക്കുമോ എന്നതിലാണ് ആകാംക്ഷ.
2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള കേന്ദ്രവിരുദ്ധ പരാമർശങ്ങൾ അടങ്ങിയ നയപ്രഖ്യാപനം ഗവർണർ വായിച്ചിരുന്നു. എന്നാൽ, 2022ൽ നയപ്രഖ്യാനം അംഗീകരിക്കാതിരിക്കുകയും ഒപ്പുവെക്കാൻ ഉപാധി വെക്കുകയും ചെയ്തിട്ടുണ്ട്. അന്ന് ഭരണഘടനാ പ്രതിസന്ധി ഉണ്ടാകുന്ന സാഹചര്യമൊരുക്കിയ ശേഷമാണ് ഗവർണർ നയപ്രഖ്യാപനത്തിൽ ഒപ്പിട്ടത്.