- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിസഭായോഗ തീരുമാനങ്ങൾ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാമിന് ക്യാബിനറ്റ് പദവി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
തസ്തിക
പൊലിസ് വകുപ്പിൽ 190 പൊലിസ് കോൺസ്റ്റബിൾ - ഡ്രൈവർ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
ധനസഹായം
2018,2019 വർഷങ്ങളിലെ പ്രളയത്തിൽ വീടും, കാലിത്തൊഴുത്തും തകർന്ന ഇടുക്കി മേലെച്ചിന്നാർ സ്വദേശി ജിജി. റ്റി.റ്റിക്ക് 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. വസ്തു വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള 6 ലക്ഷം രൂപയും വീട് വെക്കുന്നതിന് ദുരന്ത പ്രതികരണ നിധി മാനദണ്ഡപ്രകാരമുള്ള 4 ലക്ഷം രൂപയും ചേർത്താണ് (SDRF - 1,30,000, CMDRF 2,70,000) 10 ലക്ഷം രൂപ അനുവദിച്ചത്.
ഭരണാനുമതി
കാസർഗോഡ്, വയനാട് വികസന പക്കേജുകളിൽപ്പെടുന്ന താഴെപ്പറയുന്ന പദ്ധതികൾക്ക് ഭരണാനുമതി നൽകി.
കാസർഗോഡ് പാക്കേജ്
ബന്തടുക്ക - വീട്ടിയാടി - ചാമുണ്ഡിക്കുന്ന് - ബളാംന്തോഡ് റോഡ് - 8.50 കോടി രൂപ.
പെരിയ - ഒടയഞ്ചാൽ റോഡ് - 6 കോടി രൂപ. ചാലിങ്കാൽ - മീങ്ങോത്ത- അമ്പലത്തറ റോഡ് - 5.64 കോടി രൂപ.
വയനാട് പാക്കേജ്
ശുദ്ധമായ പാൽ ഉൽപാദനം/ ശുചിത്വ കിറ്റ് വിതരണം - 4.28 കോടി രൂപ.
നിയമനം
കേരള ബാങ്കിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോർട്ടി എം ചാക്കോയെ നിയമിക്കാൻ തീരുമാനിച്ചു. നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ചീഫ് സെക്രട്ടിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് നിയമനം.
കേരള സ്റ്റേറ്റ് ഐടി മിഷനിൽ ഹെഡ് ഇന്നവേഷൻ ആൻഡ് റിസർച്ച് തസ്തികയിലേക്ക് എസ്. സനോപ് കെ എ എസിനെ ഒരു വർഷത്തേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കാൻ തീരുമാനിച്ചു.
സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളേജ് പബ്ലിക്ക് സ്കൂളിൽ നിലവിലുള്ള, നിശ്ചിത യോഗ്യതയുള്ളതും, പ്രായപരിധിക്കകത്തുള്ളതുമായ 6 ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചു.
ഭൂമി വിട്ടുനൽകും
തൃശ്ശൂർ ജില്ലയിലെ സീതാറാം ടെക്സ്റ്റൈൽസിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ 1958 മുതൽ താമസിച്ചു വരുന്ന ആറ് കുടുംബങ്ങളിലെ നിയമാനുസൃത അവകാശികൾക്ക് സ്ഥലം വിട്ടുനൽകുന്നതിന് അനുമതി നൽകി. വ്യവസ്ഥകൾക്ക് വിധേയമായി വില ഈടാക്കിക്കൊണ്ടാണ് ഭൂമി വിട്ടുനൽകുന്നത്.
ശമ്പള പരിഷ്ക്കരണം
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാൻ തീരുമാനിച്ചു.
ഇളവ്
മുൻസിഫ് മജിസ്ട്രേറ്റ് തസ്തികയിലേക്കുള്ള നിയമനത്തിൽ വിമുക്ത ഭടന്മാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് നൽകാൻ തീരുമാനിച്ചു.1991ലെ കേരള ജ്യുഡീഷ്യൽ സർവ്വീസ് റൂൾ ഭേദഗതി ചെയ്താണ് തീരുമാനം.