കണ്ണൂര്‍: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ വൈകി വെച്ചതില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് അതിരൂക്ഷ വിമര്‍ശനവുമായ രംഗത്തെത്തി. വരും ദിവസങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അതിരൂക്ഷമായ പ്രക്ഷോഭമാരംഭിക്കുമെന്ന് കെ.പി.സി.സി മുന്നറിയിപ്പു നല്‍കി. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ മുഴുവന്‍ കലക്ടറേറ്റിനു മുന്‍പില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പ്രതിഷേധ ധര്‍ണ നടത്തി. കണ്ണൂരില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു.

'മുഴുവന്‍ രാഷ്ട്രിയ കൊടിയുടെ നിറം നോക്കിയാണ് സര്‍ക്കാര്‍ സ്ത്രീ പീഡന പരാതിയുള്ളവര്‍ക്കെതിരെനടപടി എടുക്കാതിരിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി കണ്ണൂരില്‍ആരോപിച്ചു. ഹേമാ കമ്മിറ്റി റിപ്പോര്‍ ട്ടില്‍ നടപടി സ്വീകരിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍പില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ജനകീയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടവരുടെ പേര് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരം കോണ്‍ഗ്രസ് നടത്തും.

മുഖം നോക്കിയാണ് കേസെടുക്കുന്നതെന്നാല്‍ മുഖം നോക്കി നടപടി വന്നാല്‍ ശക്തമായ സമരം കോണ്‍ഗ്രസ് നടത്തും. ഇടതു പക്ഷവുമായി ബന്ധമുള്ള ഒരു പാട് പേരുകള്‍ റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് കെ.സുധാകരന്‍ ആരോപിച്ചു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സി.പി.എമ്മിനെ ബാധിക്കുന്നുവെന്ന് മുന്‍കൂര്‍ പരിശോധന നടത്തി. കുറ്റവാളികളില്‍ ഏറെയും സി.പി.എം ബന്ധമുള്ളവരാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ കണ്ണുരുകാരനായ പ്രമുഖനും സമാന ആരോപണം നേരിട്ടയാളാണ്.

ഹേമാ കമ്മിറ്റിയുടെ സര്‍ക്കാര്‍ മറച്ചുവെച്ചിരിക്കുന്ന പേജുകളില്‍ ഒരു പാട് വിവരങ്ങളുണ്ട്. യഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണം എത്തിയില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ശക്തമായ സമരം നടത്തുമെന്നും സുധാകരന്‍ പറഞ്ഞു. മുഖം നോക്കിയാണ് കേസ്, മുഖം നോക്കിയാണ് നടപടിയെന്ന് വന്നാല്‍ ശക്തമായ സമരം നടത്തും.

ഇടതുപക്ഷ ബന്ധവുമുള്ള ഒരു പാട് പേരുകള്‍ റിപോര്‍ട്ടിലുണ്ട് അവരെ രക്ഷിക്കേണ്ടതു കൊണ്ടാണ് നടപടി എടുക്കാത്തതെന്നും കെ.സുധാകരന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ യു.ടി ജയന്തന്‍, സോണി സെബാസ്റ്റ്യന്‍, വി.നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷമാ മുഹമ്മദ്, ഡോ. കെ.വി ഫിലോമിന, യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്