- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രധാനമന്ത്രിയോട് ചോദിക്കാൻ സുരേഷ് ഗോപിക്ക് ആണത്തമുണ്ടോ എന്ന ചോദ്യം അൽമായ പ്രതിഷേധത്തിൽ ഉയർന്ന അഭിപ്രായം മാത്രം; ബിജെപിക്കും സുരേഷ് ഗോപിക്കും ആശ്വാസമായി തൃശൂർ അതിരൂപതയുടെ പുതിയ വിശദീകരണം; ബിജെപി-സുരേഷ് ഗോപി വിമർശനം തള്ളി സഭ എത്തുമ്പോൾ
തൃശൂർ: സുരേഷ് ഗോപിക്കും ബിജെപിക്കും ആശ്വാസമായി കത്തോലിക്കാ പ്രസിദ്ധീകരണ മുഖപത്രത്തിലെ ബിജെപി-സുരേഷ് ഗോപി വിമർശനം തള്ളി തൃശൂർ അതിരൂപത. മുഖപത്രമായ 'കത്തോലിക്കാ സഭയിൽ' ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ വന്ന വിമർശനം തള്ളുകയാണ് സഭ.
മുഖപത്രത്തിൽ എഴുതിയത് സഭയുടെ രാഷ്ട്രീയ നിലപാടല്ലെന്ന് തൃശൂർ അതിരൂപത പറയുന്നു. അൽമായരുടെ സംഘടനയായ കത്തോലിക്കാ കോൺഗ്രസ് മണിപ്പൂർ പ്രതിഷേധ ജ്വാല സംഘടിപ്പിരുന്നു. പ്രതിഷേധത്തിൽ ഉയർന്ന അഭിപ്രായമാണ് ലേഖനമായി കത്തോലിക്കാ സഭയിൽ വന്നതെന്നുമാണ് അതിരൂപതയുടെ വിശദീകരണം. മണിപ്പൂർ കത്തിയെരിയുമ്പോൾ എന്തെടുക്കുകയായിരുന്നെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ സുരേഷ് ഗോപിക്ക് ആണത്തമുണ്ടോ എന്നായിരുന്നു മുഖപത്രം ചേദിച്ചത്. വാർത്ത വിവാദമായി. സുരേഷ് ഗോപിയെ സഭ തള്ളിയെന്ന വിലയിരുത്തൽ എത്തി. ഇതോടെയാണ് സഭ വിശദീകരണം നൽകുന്നത്.
മണിപ്പൂർ വിഷയത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് സുരേഷ് ഗോപി ഇന്നലെ പ്രതികരിച്ചിരുന്നു. 'തന്റെ പ്രസ്താവനയിൽ മാറ്റമില്ലെന്നും താൻ തെറ്റിദ്ധരിക്കപ്പെട്ടുവെന്നുമാണ് സുരേഷ് ഗോപിയുടെ മറുപടി. അതേസമയം സഭയ്ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇതിനു പിന്നിൽ ആരെന്നു തിരിച്ചറിയണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി മത്സരിക്കുമെന്നാണ് സൂചന. ക്രൈസ്തവ വോട്ടുകൾ കൂടി സമാഹരിക്കാനാണ് ഈ നീക്കം.
അതിനിടെയാണ് കേന്ദ്ര സർക്കാരിനും ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരേയാണ് കഴിഞ്ഞ ദിവസം സഭാ മുഖപത്രം ശക്തമായ വിമർശനം ഉന്നയിച്ചത്. സഭാ നേതൃത്വുമായി അടുക്കാൻ ശ്രമിക്കുന്നതിനിടെ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ നടത്തിയ പദയാത്രയുടെ സമാപനത്തിൽ സുരേഷ് ഗോപി നടത്തിയ പരാമർശമാണ് വിമർശനത്തിനു കാരണമായത്. മണിപ്പൂരിനെയും യുപിയേയും നോക്കിയിരിക്കേണ്ട, അവിടെ കാര്യങ്ങൾ നോക്കാൻ ആണുങ്ങളുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.
മണിപ്പൂർ കത്തിയെരിയുമ്പോൾ ഈ ആണുങ്ങൾ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ ആണത്തമുണ്ടോയെന്ന ചോദ്യം ലേഖനത്തിലുണ്ടായിരുന്നു. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്ന പരിഹാസവും കാത്തോലിക്കാ സഭയുടെ ലേഖനത്തിലുണ്ടായിരുന്നു. എന്നാൽ ഈ ലേഖനം തള്ളിയതാണ് സഭയിപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ