- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഞാൻ പഴയ എസ് എഫ്‌ഐക്കാരനാണ്, അത് വിജയനും, നായനാർക്കും അറിയാം, പക്ഷേ ഗോവിന്ദനറിയില്ല! കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം തന്നെ സഹായിക്കാനെന്ന സിപിഎം ആരോപണം തള്ളി സുരേഷ് ഗോപി
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം തന്നെ സഹായിക്കാനെന്ന സിപിഎം ആരോപണം തള്ളി സുരേഷ് ഗോപി. കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചവരാണ് ഇത്തരം ആരോപണമുന്നയിക്കുന്നതെന്നും ഇഡി വന്നശേഷമല്ല ഞാനീ വിഷയം ഉയർത്തിയതെന്നും സുരേഷ് ഗോപി തൃശൂരിൽ പറഞ്ഞു.
'മാവേലിക്കരയിൽ, മറ്റിടങ്ങളിലെല്ലാം സമരത്തിനൊപ്പം ചേർന്നു. കഴിഞ്ഞ സെപ്റ്റംബറിൽ വിഷയത്തിലിടപെടുമെന്ന സൂചന നൽകി. ഒരു കൊല്ലം കഴിഞ്ഞാണ് പദയാത്ര നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമെന്ന് പറയുന്നവരോട് എന്ത് പറയാനാണെന്നും സുരേഷ് ഗോപി ചോദിച്ചു. ഞാൻ പഴയ എസ് എഫ്‌ഐക്കാരനാണ്. അത് വിജയനും, നായനാർക്കും അറിയാം. പക്ഷേ ഗോവിന്ദനറിയില്ലെന്നായിരുന്നു.
കരുവന്നൂരിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ ഇഡി വരുന്നത് സുരേഷ് ഗോപിയെ സഹായിക്കാനാണെന്ന ആരോപണത്തിൽ സുരേഷ് ഗോപിയുടെ പ്രതികരണം. പദയാത്രയുടെ ചില വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പദയാത്രയ്ക്ക് ശരീരം പൂർണ്ണമായും വഴങ്ങിയിരുന്നില്ല. അതുമാത്രമാണ് ഉണ്ടായ അസ്വസ്ഥത' മറ്റിടങ്ങളിലും പദയാത്രകൾക്കൊപ്പമുണ്ടാകുമെന്നും സുരേഷ് ഗോപി അറിയിച്ചു.
കരുവന്നൂർ വിഷയത്തിൽ സർക്കാർ ഇടപെണമെന്നും തട്ടിപ്പിന് ഇരയായവർക്ക് പണം തിരികെ നൽകാനുള്ള നടപടികൾ ഉണ്ടാവണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഇതിന് പ്രതിവിധി കാണേണ്ടവിഭാഗം ആരെല്ലാമാണോ അവരെല്ലാം ഒത്തൊരുമിച്ച് പ്രതിവിധി കാണണം. പദയാത്ര വിജയിപ്പിച്ച എല്ലാവർക്കും നന്ദിയെന്നും തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സുരേഷ് ഗോപി പറഞ്ഞു.
'യാത്ര വിജയമാക്കിയ എല്ലാവർക്കും നന്ദി. ഇന്നലെ യാത്രയെ സംബന്ധിച്ച് ഉണ്ടായിരുന്ന ഇന്റലിജൻസ് റിപ്പോർട്ട് ഊഹാപോഹമാണെന്ന് തീർത്ത് പറയാൻ പറ്റില്ല. വലിയ പൊലീസ് സന്നാഹം അല്ല ഉണ്ടായിരുന്നതല്ലെങ്കിലും ഷാഡോ പൊലീസ് ഉൾപ്പടെയുള്ളവരുടെ പ്രവർത്തനം യാത്ര വിജയിപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചു. റോഡിന് ഇരുവശവും ഉണ്ടായിരുന്നവർ ബിജെപി പ്രവർത്തകരായിരുന്നില്ല. ഈ കൊടും രാഷ്ട്രീയ ക്രൂരത സഹിക്കാനാവാത്തവരാണ് പദയാത്രയിൽ കണ്ണിചേർന്നത്. പൊലീസിനോടും മാധ്യമങ്ങളോടും പാർട്ടി പ്രവർത്തകർക്കും നന്ദി'- സുരേഷ് ഗോപി പറഞ്ഞു.
'ഇത്രയേയുള്ള പ്രാർത്ഥന. സംഘശക്തിയല്ല, എണ്ണത്തിന്റെ പെരുമയല്ല, ഉദ്ദേശത്തിന്റെ പെരുമ തന്നെയാണ് വലുത്. ഭയപ്പെടേണ്ട. ജാഗ്രതയും വേണ്ട. അപേക്ഷിക്കുകയാണ് ഭരണകർത്താക്കളോട്, ഇതിന് പ്രതിവിധി കാണേണ്ട വിഭാഗം ആരാണോ അവരെല്ലാം ഒത്തൊരുമിച്ച് പ്രതിവിധി കാണണണം'- സുരേഷ് ഗോപി പറഞ്ഞു
'സിപിഎമ്മിന്റെ രാഷ്ട്രീയമൂല്യങ്ങളുടെ അപചയമാണ് പദയാത്രയക്കെതിരായ അനാവശ്യ പരാമർശങ്ങൾ. കമ്യൂണിസമല്ല ലോകത്തിന് ആവശ്യം സോഷ്യലിസമാണ്. അവർക്ക് സോഷ്യലിസം ഇല്ല. കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചിരിക്കുന്നു. ആദ്യം സംഭവിക്കേണ്ടത് ഇവിടെയായിരുന്നു ബംഗാളിൽ അല്ല. ഇഡി വന്നതിന് ശേഷമുള്ള കരുവന്നൂരിന് പിന്നാലെയല്ല ഞാൻ വന്നിരിക്കുന്നത്. ഞാൻ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മാവേലിക്കര ബാങ്കിന്റെ മുന്നിൽ ഉണ്ണാവൃതം ഇരുന്നു. കൊട്ടിയൂരും കൊട്ടിയത്തും ഇതുപോലെ പദയാത്ര നടത്തി.
അന്ന് എനിക്ക് രാഷ്ട്രീയ പിൻബലം ഇല്ല. പക്ഷേ മനുഷ്യരുടെ പിൻബലം ഉണ്ടായിരുന്നു. ഒരു ഗ്രാമം മുഴുവൻ എന്നോടൊപ്പം വന്നു. പിറ്റേദിവസം അതിന് ഫലപ്രാപ്തിയുണ്ടായി. അതുപോലെയുള്ള പരിഹാമാർഗത്തിനുവേണ്ടിയാണ് പദയാത്ര നടത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ ഈ യാത്രയുടെ സൂചനകൊടുത്ത് ഒരുവർഷം കാത്തിരുന്നാണ് ഞാൻ വന്നത്. ഞാൻ വരുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ഇഡി വന്നത്'- സുരേഷ് ഗോപി പറഞ്ഞു.
സഹകരണ കൊള്ളയ്‌ക്കെതിരെയാണ് ഇന്നലെ കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി പദയാത്ര സംഘടിപ്പിച്ചത്. കനത്ത മഴയിലും വൻ ജനാവലി യാത്രയെ അനുഗമിച്ചു. കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപം തിരിച്ചു കിട്ടാതെ മരിച്ചവരുടെ ചിത്രങ്ങൾക്ക് മുന്നിൽ പുഷ്പാർച്ചനയോടെയായിരുന്നു പദയാത്ര തുടങ്ങിയത്. പിന്നാലെ ബംഗ്ലാവ് സെന്ററിലെ ഗാന്ധി പ്രതിമയിൽ പുഷ്പങ്ങളർപ്പിച്ചു. രാഷ്ട്രീയമല്ല, മനുഷ്യത്വമാണ് പദയാത്രയ്ക്ക് കാരണമെന്നും സഹകരണ അഴിമതിക്കെതിരെ സംസ്ഥാനത്തെ മറ്റിടങ്ങളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്.




