കൊല്ലം: തൃശൂരിൽ സുരേഷ് ഗോപി തോറ്റു പോകുമെന്ന് താൻ പറഞ്ഞത് സത്യമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൃശൂരിൽ തോറ്റു പോകുമെന്ന സൂചന സുരേഷ് ഗോപിയിൽ നിന്നു തന്നെ തനിക്കു ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

താൻ ഒരു രാഷ്ട്രീയക്കാരനല്ലെന്ന് സുരേഷ് ഗോപി തന്റെ വീട്ടിൽ വന്നപ്പോൾ പറഞ്ഞിരുന്നു. താൻ ഒരു സിനിമക്കാരനാണ്. ഇടം വലം നോക്കാതെ താൻ മുന്നോട്ട് പോകും. അത് ആരെങ്കിലും തെറ്റിച്ചാൽ വഴക്കുണ്ടാകുമെന്നും അത് തന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ഇങ്ങനെ പറഞ്ഞാൽ അതിന്റെ അർഥമെന്താ, മുൻകൂർ ജാമ്യം എടുത്തു എന്നല്ലെ. സുരേഷ് ഗോപി അദ്ദേഹത്തിന്റെ സന്ദേഹം പറഞ്ഞപ്പോൾ, സുരേഷ് ഗോപി തോറ്റുപോകുമെന്ന് താൻ പറഞ്ഞു പോയിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.