- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെജി ലൂക്കോസിന് എതിരെ പരാതിയുമായി സിറോ മലബാർ സഭ പ്രോ ലൈഫ്
കോട്ടയം: തൃശൂർ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെ, അദ്ദേഹത്തിന്റെ മുഖം ചേർത്ത് ക്രിസ്തുവിനെ വികൃതമാക്കി അവതരിപ്പിച്ച ഇടതു നിരീക്ഷകൻ റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാർ സഭ പ്രോ ലൈഫ്. ക്രിസ്തുവിന്റെ ചിത്രത്തിൽ സുരേഷ് ഗോപിയുടെ മുഖം ചേർത്ത തയാറാക്കിയ ചിത്രമാണ് വിവാദമായത്. ഫേസ്‌ബുക്കിൽ പങ്കുവച്ച ചിത്രം, വിമർശനം നേരിട്ടതോടെ റെജി ലൂക്കോസ് പോസ്റ്റ് മുക്കിയിരുന്നു.
ഒരുകൃസംഘി ഭവനത്തിലെ പുതിയ കാഴ്ച
സുയേശു ഈ കുടുംബത്തിന്റെ നാഥൻ- ഇതായിരുന്നു റെജിയുടെ പോസ്റ്റിന്റെ തലവാചകം.
പോസ്റ്റ് മുക്കിയെങ്കിലും നിരവധി പേർ ഇപ്പോഴും റെജിയുടെ പുതിയ പോസ്റ്റുകൾക്ക് താഴെ ഇടതുനിരീക്ഷകന്റെ ഔചിത്യമില്ലായ്മയെ ചോദ്യം ചെയ്യുന്നുണ്ട്്.. "ക്രിസ്തുവിനെ വികൃതമായി അവതരിപ്പിച്ചത് വലിയ വേദനയുണ്ടാക്കുന്നതാണ്. മതപരമായ പ്രതീകങ്ങളെ വികൃതമായി അവതരിപ്പിക്കുന്ന പ്രവണതയെ ശക്തമായ നിയമ നടപടികളിലൂടെ സർക്കാർ നേരിടണം" സിറോ മലബാർ സഭ പ്രോ ലൈഫ് വ്യക്തമാക്കി. ഇക്കാര്യത്തിൽ റെജി ലൂക്കോസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
റെജിയുടെ പോസ്റ്റിനെ വിമർശിച്ച് വന്ന ഒരു കമന്റ് ഇങ്ങനെ:
Mr.Reji Regi Lukose ഒരു മത വിഭാഗത്തിൽപ്പെട്ടവർ ആരാധിക്കുന്ന ഒരു ദൈവ സങ്കൽപ്പത്തെ ഇങ്ങനെ അവഹേളിക്കാൻ നിങ്ങൾക്ക് ആരാണ് അധികാരം തന്നത് നാണമില്ലേ നിങ്ങൾക്ക്. ഞാൻ വെല്ല് വിളിക്കുന്നു ഇത് പോലെ ഇതര മതത്തെ പറ്റി ഒരു പോസ്റ്റ് ഇടാമോ...?
മറ്റ് മതത്തെ നിങ്ങൾ ഒഴിവാക്കുന്നത് നിങ്ങൾക്ക് ജോസഫ് മാഷിനെ നല്ല ഓർമ്മയുള്ളതുകൊണ്ടും തല,കൈ,കാൽ തുടങ്ങിയ അവയവങ്ങളുടെ അഭാവത്തിൽ ഉപജീവനം സാധ്യമല്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടും മാത്രമാണ് എന്ന് അറിയാം കമ്യൂണിസ്റ്റുകൾക്ക് മത വിശ്വാസം ഇല്ല ശരി തന്നെ, പക്ഷെ അത് മതങ്ങളെ അവഹേളിക്കാൻ ഉള്ള ലൈസൻസ് ആയി കാണരുത്, തികഞ്ഞ പുച്ഛത്തോടെ നിർത്തട്ടെ...
NB: ഇനിയും കേരളം ഭരിക്കണം