- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂരിലെ പാർട്ടി സർപ്രൈസിൽ എട്ടിന്റെ പണി കിട്ടിയത് പ്രതാപന്!
തൃശ്ശൂർ: തൃശ്ശൂർ മണ്ഡലത്തിൽ കെ മുരളീധരന്റെ സ്ഥാനാർത്ഥിയാക്കി കൊണ്ടുവന്നുള്ള കോൺഗ്രസിന്റെ സർപ്രൈസിൽ എട്ടിന്റെ പണി കിട്ടിയത് സിറ്റിങ് എംപി ടി എൻ പ്രതാപനാണ്. ഇത്തവണ മത്സര രംഗത്തു നിന്നും മാറിനിൽക്കുന്ന ഏക കോൺഗ്രസ് എംപിയാണ് പ്രതാപൻ. പ്രതാപന് മത്സരിക്കാൻ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റു നൽകാനാണ് ധാരണ. നേരത്തെ തന്നെ ഇക്കുറി മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് പ്രതാപൻ അറിയിച്ചിരുന്നു. ഇതോടെ പാർട്ടി സിറ്റിങ് എംപിമാർക്ക് പ്രവർത്തനം തുടങ്ങാൻ നിർദ്ദേശവും നൽകി. ഇതിനിടെയാണ് പത്മജയുടെ ബിജെപി പ്രവേശനവും വന്നത്. ഇതോടെ ചിത്രം മാറുകയായിരുന്നു. കെ മുരളീധരനെ പാർട്ടി സ്ഥാനാർത്ഥിയാക്കി. പണി കിട്ടയത് പ്രതാപനും.
തൃശ്ശൂരിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി കെ.മുരളീധരൻ എത്തിയതോടെ ടി എൻ പ്രതാപന് വേണ്ടി എഴുതിയ ചുമരെഴുത്തുകളെല്ലാം മായ്ക്കണം എന്നാണ് സ്ഥിതിയാണ്. മൂന്നര ലക്ഷം പോസ്റ്ററുകളാണ്, പ്രതാപനായി മണ്ഡലത്തിൽ തയ്യാറാക്കിയത്. ഈ പോസറ്ററുകളെല്ലാം വെറുതേയാകും. മാത്രമാല്ല, തെരഞ്ഞെടുപ്പു പ്രവർത്തനം തുടങ്ങാൻ വേണ്ടി ആവശ്യമായ തുകയും പ്രതാപൻ ബൂത്തു തലത്തിൽ നല്കിയിരുന്നു. ഈ പണവും പ്രതാപന് നഷ്ടമായി.
എന്തായാലും പ്രതാപൻ ഒരുക്കങ്ങൾ തുടങ്ങിവെച്ച മണ്ഡലത്തിലേക്കാണ് കെ മുരളീധരൻ എത്തുന്നത്. ഇത്തണവണ തൃശ്ശൂരിൽ പ്രതാപന് മത്സരം കടുക്കുമെന്ന് ഉറപ്പായിരുന്നു. വി എസ് സുനിൽകുമാർ ഇടതു സ്ഥാനാർത്ഥി ആകുകയും സുരേഷ് ഗോപി ബിജെപി സ്ഥാനാർത്ഥി ആകുകയും ചെയ്തതോടെ പ്രതാപന് എതിരെ ആയിരുന്നു കാര്യങ്ങൾ. ഇതിനിടെയാണ് സ്ഥാനാർത്ഥിയെ മാറ്റിയത്. ഇത് രാഷ്ട്രീയമായി പ്രതാപന് തിരിച്ചടിയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു വരെ കാര്യമായ പദവികൾ ഇല്ലാതെ തുടരേണ്ടി വരും.
പാർട്ടി മത്സരിക്കാൻ പറഞ്ഞാലും മാറിനിൽക്കാൻ പറഞ്ഞാലും അത് ചെയ്യുമെന്ന് ടി.എൻ.പ്രതാപൻ പ്രതികരിച്ചിടടുണ്ട്. കോൺഗ്രസ് തന്റെ ജീവനാണെന്നും ഇന്ത്യയറിയുന്ന രാഷ്ട്രീയക്കാരനായി തന്നെ മാറ്റിയത് പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥിയെ സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇന്ന് ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് ശേഷമാവും കോൺഗ്രസിന്റെ സ്ഥാനാർത്ഥികളാരാണെന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നെയുള്ളു.
കെ.മുരളീധരൻ തലയെടുപ്പുള്ള നേതാവാണ്. കേരളത്തിലെ മികച്ച കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് മുരളീധരൻ. തൃശൂരിൽ മുരളീധരൻ സ്ഥാനാർത്ഥിയായി വന്നാൽ അദ്ദേഹത്തിന്റെ വിജയത്തിനായി അവസാനനിമിഷം വരെയും പ്രവർത്തിക്കുമെന്നും വിജയം തന്റെ ഉത്തരവാദിത്തമാണെന്നും ടി.എൻ.പ്രതാപൻ പറഞ്ഞു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ തൃശൂരിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതിനേയും അദ്ദേഹം ന്യായീകരിച്ചു. ചുവരെഴുതിയതും പോസ്റ്റർ ഒട്ടിച്ചതും സ്വാഭാവികമാണ്. സിറ്റിങ് സീറ്റുകളിൽ മുമ്പുണ്ടായിരുന്ന സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കട്ടെയെന്ന നിർദ്ദേശമാണ് കെപിസിസി മുന്നോട്ടുവെച്ചത്. അതിനാലാണ് താനാണ് സ്ഥാനാർത്ഥിയെന്ന തരത്തിൽ ഡി.സി.സി പ്രസിഡന്റ് പ്രതികരിക്കാൻ കാരണമെന്നും പ്രതാപൻ കൂട്ടിച്ചേർത്തു
ഇപ്പോഴത്തെ നിലയിൽ തൃശ്ശൂർ മണ്ഡലത്തിൽ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് സാധ്യതയുള്ളത്. നേമത്തെ ബിജെപിയുടെ അക്കൗണ്ടജു പൂട്ടിത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിൽ പങ്കുള്ള കെ മുരളീധരനാണ് മത്സരിക്കുന്നത്. സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ വേണ്ടിയാണ് പത്മജ വേണുഗോപാലിനെയും ബിജെപി മറുകണ്ടം ചാടിച്ചത്. ഇതിന് തൃശ്ശൂരിൽ മുരളീധരനെ സ്ഥാനാർത്ഥിയാക്കി കോൺഗ്രസും തിരിച്ചടിച്ചു. ഇതോടെ പ്രവചനാതീതമായ നിലയിലാണ് മണ്ഡലത്തിലെ മത്സരചിത്രം. ഇക്കുറി തീപാറുന്ന മത്സരം തന്നെയാകും മണ്ഡലത്തിൽ ഉണ്ടാകുക ഉന്നതും ഉറപ്പാണ്.
അതേസമയം, പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിന്റെ നടക്കത്തിലും അങ്കലാപ്പിലുമാണ് തൃശൂരിലെ കോൺഗ്രസ് നേതൃത്വവും അണികളും. അതിലേറെ ഇന്നലെ വരെ തൃശൂരിലെ കോൺഗ്രസുകാരുടെ വൈകാരിയ ഇടങ്ങളിലൊന്നായ പൂങ്കുന്നത്തെ മുരളീ മന്ദിരവും കരുണാകരന്റെ ശവകുടീരവും ഒരു ബിജെപി നേതാവിന്റെ വീടായി മാറുന്നതിന്റെ ഹൃദയ വേദയും കോൺഗ്രസുകാർക്ക് ചെറുതല്ല.