- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജനാഭിലാഷം തിരിച്ചറിയാത്ത നേതാക്കളും കോൺഗ്രസ് തിരിച്ചു വരണമെന്നാഗ്രഹിക്കുന്ന അണികളും രണ്ടു തട്ടിലാണ്; ജനപിന്തുണ നഷ്ടപ്പെടുത്തിയും നേടാമെന്ന് താങ്കൾ കരുതുന്ന സ്ഥാനമാനങ്ങൾ ജന രോഷത്തിൽ ഒലിച്ചുപോകും! ഖാർഗെജിയ്‌ക്കൊപ്പം നേതാവ്; എതിർപ്പുമായി അണികൾ; തരൂരിനെ തള്ളി പറയുമ്പോൾ ചെന്നിത്തലയ്ക്ക് സംഭവിക്കുന്നത്
കൊച്ചി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും പരിചയസമ്പന്നനും തലമുതിർന്ന നേതാവുമായ ശ്രീ. മല്ലികാർജുൻ ഖാര്‌ഗെജിയെ ഗുജറാത്തിലേക്ക് സ്വീകരിച്ചു. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ അദ്ദേഹവുമൊത്ത് പ്രചാരണത്തിനിറങ്ങും. വലിയ പ്രതീക്ഷ ആണ് ഈ തെരഞ്ഞെടുപ്പ് പാർട്ടിക്കും പ്രവർത്തകർക്കും നൽകിയിരിക്കുന്നത്. ശ്രീ. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുന്ന ഈ വേളയിൽ ജനങ്ങളും സാധാരണ പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്നത്‌പോലെ നമ്മുടെ പാർട്ടി തിരിച്ചുവരും എന്ന് നമുക്ക് പ്രത്യാശിക്കാം-ഇന്ന് രമേശ് ചെന്നിത്തല ഇട്ട പോസ്റ്റാണ് ഇത്. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ തോൽപ്പിക്കാനുള്ള പടയൊരുക്കും നടത്തുകയാണ് രമേശ് ചെന്നിത്തല.
പക്ഷേ പോസ്റ്റിന് താഴെ ചെന്നിത്തലയ്ക്ക് നേരിടേണ്ടി വരുന്നത് കടന്നാക്രമണമാണ്. മല്ലിഖാർജ്ജുൻ ഖാർഗേയെക്കാൾ ഭേദം നിങ്ങൾ ആയിരുന്നു !-എന്ന് പോലും കമന്റ് എത്തുന്നു. കേരളത്തിൽ ശശി തരൂരിനെതിരെ നടത്തുന്ന പ്രചരണത്തിന്റെ പേരിൽ ചെന്നിത്തല ഒറ്റപ്പെടുന്നുവോ എന്ന സംശയം ശക്തമാക്കുന്നതാണ് ചെന്നിത്തലയുടെ പോസ്റ്റിന് താഴെയുള്ള കമന്റുകൾ. ശശി തരൂരിനെ കാണാൻ പോലും ചെന്നിത്തല തയ്യാറാകുന്നില്ല. കേരളത്തിലെ ഒട്ടുമിക്ക മുതിർന്ന നേതാക്കളും തരൂരിനെ ഒഴിവാക്കി. ഉമ്മൻ ചാണ്ടി മാത്രമാണ് തരൂരിനെ കണ്ട് സംസാരിച്ചത്. ഇതിന് പിന്നാലെയാണ് ചെന്നിത്തല ഖാർഗെ താൽപ്പര്യവുമായി പ്രചരണത്തിൽ നിറയുന്നത്. എന്നാൽ ചെന്നിത്തലയുടെ സ്വന്തം പോസ്റ്റിന് താഴെയുള്ള മലയാള കമന്റുകളിൽ നിന്ന് തന്നെ അണികളുടെ താൽപ്പര്യം വ്യക്തമാണ്. വലിയ പ്രതിഷേധമാണ് ചെന്നിത്തലയ്‌ക്കെതിരെ ഉയരുന്നത്.
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ നേതൃത്വത്തിന്റെയും ഗ്രൂപ്പുകളുടെയും പിന്തുണ ഉറപ്പിക്കാനാകാതെ കേരളത്തിലെ പ്രചാരണം അവസാനിപ്പിച്ച് ശശി തരൂർ എംപി ചെന്നൈയിലേക്ക് പോയി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒഴികെ പ്രധാന നേതാക്കളെ ആരെയും കാണാനാകാതെ ശശി തരൂർ ചെന്നൈയിലെത്തി. തമിഴ്‌നാട് കോൺഗ്രസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെയുമായി സൗഹൃദ മത്സരമെന്ന് തരൂർ പറഞ്ഞു. കേരളത്തിലെ പര്യടനത്തിൽ നിരാശയില്ലെന്നും മനസ്സാക്ഷി വോട്ടിലാണ് നോട്ടമെന്നും തരൂർ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലും തെലങ്കാനയിലും വോട്ടു തേടിയശേഷമാണ് തരൂർ കേരളത്തിലെത്തിയത്. തരൂരിന്റെ വരവിന് മുൻപേ നേതൃത്വവും ഗ്രൂപ്പുകളും ഖർഗെയ്ക്ക് കൂറു പ്രഖ്യാപിച്ചതോടെ പ്രചാരണം ചൂടുപിടിച്ചില്ലെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്ത് മൂന്നു ദിവസമുണ്ടായിട്ടും ഉമ്മൻ ചാണ്ടി, മുതിർന്ന നേതാക്കളായ വക്കം പുരുഷോത്തമൻ, തെന്നല ബാലകൃഷ്ണപിള്ള എന്നിവരെ മാത്രമെ കാണാനായുള്ളൂ. ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയിൽ എ ഗ്രൂപ്പിന്റെ പിന്തുണ ഉറപ്പിക്കാനായതുമില്ല. മനസ്സാക്ഷി വോട്ടിൽ മനസ്സ് ഉറപ്പിച്ചിരിക്കുന്ന തരൂർ, മനസ്സാക്ഷി വോട്ട് ഉണ്ടാകുമെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പ്രസ്താവനയെ ശുഭസൂചനയായി കാണുന്നു. ഗ്രൂപ്പുകളിലെ രണ്ടാം നിരയുമായി നിരന്തരം സമ്പർക്കത്തിലാണ് തരൂർ.
രമേശ് ചെന്നിത്തലയുടെ പോസ്റ്റിന് താഴെ വന്ന ചില കമന്റുകൾ ചുവടെ
- രാഹുൽ ഗാന്ധി നയിച്ച ജോഡോ യാത്രയുടെ വിജയം, ആർത്തിരമ്പിയ മനുഷ്യക്കടൽ, കോൺഗ്രസ് പാർട്ടിക്ക് ലഭിച്ച ഊർജം, ഇന്നലെത്തെ കേരളത്തിലെ നേതാക്കളുടെ പ്രസ്താവനകൾ കൊണ്ട് ഒലിച്ചില്ലാതെയായിരിക്കുന്നു. ഇപ്പോൾ പാർട്ടി രണ്ടായി മാറിയിരിക്കുന്നു. പ്രവർത്തകർ രോഷം കൊള്ളുന്നു. സോഷ്യൽ മീഡിയിൽ തരൂർജിയുടെ ഫോട്ടോകൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ ഇലക്ഷൻ കഴിയുമ്പോൾ തരൂർജിയുടെ കീഴിൽ യുവാക്കൾ അണിനിരക്കും.
- സ്വന്തം കാര്യം സിന്ദാബാദ് മാത്രം കൈമുതലായുള്ള താങ്കളേപ്പോലുള്ളവരാണ് കോൺഗ്രസ് മുക്ത ഭാരതത്തിന് വഴിയൊരുക്കുന്നത്
- ഇറ്റലിക്കാരുടെ പാവാട വള്ളിയിൽ നിന്ന് പിടി വിടരുത് വല്ലതും തടയാൻ ഇനിയും സാദ്ധ്യതയുണ്ട്
- തന്നേക്കളും ഉയരത്തിൽ സ്വന്തം നാട്ടിലെ വേറെ ഒരുത്തനും എത്തുകയെ ചെയ്യരുതെന്ന് ആഗ്രഹിക്കുന്ന, അതിനു വേണ്ടി എന്തും ചെയ്യുന്ന ഇമ്മാതിരി ഊള നേതാക്കൾ ആണ് കോൺഗ്രസ്സ് പാർട്ടിയുടെ ശാപം...
- രമേഷ്ജി നിങ്ങൾ എനിക്ക് പ്രിയപ്പെട്ടവൻ,നിങ്ങളോട് ഒപ്പം, പക്ഷെ പാർട്ടി സ്ഥാനാർത്ഥി കാർഗേ, തരൂർജിയുടെ മുന്നിൽ ഇന്നത്തെ രാഷ്ട്രീയത്തിൽ വട്ടപൂജ്യം ആണ്... ഈ ഇലക്ഷൻ കഴിയുബോൾ തരൂർനെ പാർട്ടി അക്കോമഡേറ്റ് ചെയ്തില്ലേ '? തരൂർ യുവാക്കാളുടെ ഇടയിൽ കൊടുംകാറ്റ് ആയി മാറും..ഇലക്ഷന് മുൻപ് നടത്തുന്നതാവും നല്ലത്.. യുജനതയുടെ ആരവം പാർട്ടി ദയവായി കേൾക്കാതെ പോകരുത്.. ഇനി ക്വാളിറ്റിയുടെ കാലമാണ്...എതിരെന്നില്ൽക്കരുത് ചേട്ടാ, ചേർത്ത് നിർത്തു.... കുപ്പിയിൽ അടച്ചുവച്ചിരുന്ന ഭൂ തത്തെ ഇപ്പോൾ പ്രസിഡന്റ് ഇലക്ഷന്നിലൂടെ തുറന്നു വിട്ടിരിക്കയാണ് ഇന്ത്യൻ ജനത മാജിക്കകാരന്റെയും താപ്പനകളുടെയും കൈയിൽ നിന്നു ഇന്ത്യയെ രഷിക്കാൻ കാത്തി രിക്കുബോൾ കിട്ടിയകച്ചിത്തുരുബാണ് ശശിതരൂർ..കോൺഗ്രസിന് അല്ല ഇന്ത്യാക്ക് ഒരു ലീഡർ വേണം. അയാൾ വരട്ടെ, ഇനി എതിർത്താൽ അയാൾ രാഹുൽജിക്ക് ഉപരിയായി പറക്കും
- ഗ്രൂപ്പും,നേതാക്കളും ഖാർഗെയ്ക്ക് ഒപ്പം... കോൺഗ്രസ്സ് പ്രവർത്തകർ തരൂരിനൊപ്പം...??????
- രമേശ് ഈ കോൺഗ്രസ് പ്രസ്ഥാനം നശിച്ചു കാണാൻ ആഗ്രഹിക്കുന്ന നിങ്ങളെ പോലുള്ള ആൾക്കാർ ചുറുചുറുക്കുള്ള ആരും ഈ പ്രസ്ഥാനത്തിന്റെ തലപ്പത്തു വരാൻ സമ്മതിക്കില്ല..... നിങ്ങൾക്ക് കിട്ടാവുന്നതെല്ലാം ഈ പ്രസ്ഥാനത്തിൽ നിന്നും കിട്ടി..... മല്ലികാർജുന കാർഗേ പോലുള്ള ഒരു നേതാവിനെ സ്‌നേഹിക്കുന്നു... അതോടൊപ്പം ഓടി നടന്നു പാർട്ടിയെ നയിക്കാൻ ഈ പ്രായത്തിൽ അദ്ദേഹത്തിന് സാധിക്കില്ല എന്നുള്ളത് ഒരു വാസ്തവം..... നിങ്ങളെപ്പോലുള്ളവർ ഈ പാർട്ടിയെ കുളം തോണ്ടും
- സർ നിങ്ങൾ ആരേയാണ് സർ പരിഹസിക്കുന്നത്..മനഃപൂർവം പരസ്യ പ്രകടനങ്ങൾ നടത്തി ആരേയാണ് സർ നിങ്ങൾ കളിയാക്കുന്നത്.. കേരളത്തിലെ ജനങ്ങളെയോ..?ശ്രീ ശശി തരൂർ മത്സരിക്കുവാൻ ഇറങ്ങുന്നതിന് മുൻപേ തന്നെ അദ്ദേഹത്തെ പോലെയൊരാൾ പാർട്ടിയെ നയിക്കണമെന്ന് ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിച്ചിരുന്നു. അതിന് കാരണം കണ്ടു മടുത്തും ഉപയോഗശൂന്യവുമായ നേത്യത്വമാണ് സർ.. ശശി തരൂർ നോമിനേഷൻ കൊടുത്ത സമയം മുതൽ കേരളത്തിലെ കോൺഗ്രസിനെ സ്‌നേഹിക്കുന്ന പൊതുജനം ഒരേ സ്വരത്തിൽ അദ്ദേഹത്തിന് വേണ്ടി ശബ്ദം ഉയർത്തുന്നത് നിങ്ങൾ കണ്ടതല്ലേ. നിങ്ങൾക്ക് വോട്ടു ചെയ്യുന്ന ഈ ഞങ്ങൾ ആയിരം വട്ടം ആവർത്തിച്ചു പറയുന്ന കാര്യങ്ങൾ നിങ്ങൾ കേൾക്കുന്നില്ലേ സർ.. കേരളത്തിൽ ഇത്രയും പ്രതികരണങ്ങൾ ജനങ്ങൾ പറഞ്ഞിട്ടും നിങ്ങൾ മാത്രമാണ് സർ അപമാനകരമായ സ്റ്റേറ്റ്‌മെന്റ് ഇറക്കിയതും സീനുകൾ സൃഷ്ടിച്ചതും.. നിങ്ങൾ ശരിക്കും ശശി തരൂരിനെ അല്ല കേരളത്തിലെ പാർട്ടി പ്രവർത്തകരെയാണ് സർ അപമാനിക്കുന്നത്.. ഹരിപ്പാട് മണ്ടലത്തിലെ വോട്ടർമാരോടെങ്കിലും ഒന്നു ചോദിക്കണം സർ... ഖാർഗേ ജയിച്ചാലും തോറ്റാലും ഇവിടെ വല്ലതും സംഭവിക്കും എന്നൊന്നും ഞങ്ങൾക്ക് വിശ്വാസമില്ല.. വീണ്ടും വീണ്ടും പരസ്യ പ്രസ്ഥാവനകൾ നടത്തി.. ഫോട്ടോ ഇട്ട് ഈ പൊതുജനം എന്നു പറയുന്ന പാർട്ടി പ്രവർത്തകരെന്നു പറയുന്നവരെ ഇൻസൾട്ട് ചെയ്യരുത്.. അത് നിങ്ങൾക്ക് ഭാവിക്കും ദോഷം ചെയ്യും സർ..
- നിങ്ങളോട് ഒരൽപ്പം സ്‌നേഹം ഉണ്ടായിരുന്നു അത് നിങ്ങളായിട്ട് തന്നെ കളഞ്ഞു.... നിലവിൽ കേരളത്തിലെ നേതാക്കൾ എല്ലാം അല്പന്മാർ ആണെന്ന് ഇതോടെ എല്ലാവർക്കും മനസിലായി തരൂർ ഒരിക്കൽ ഈ പ്രസ്ഥാനത്തെ നയിക്കും അന്ന് നിങ്ങളൊക്കെ രാഷ്ട്രീയ വനവാസത്തിൽ ആയിരിക്കും
- Mr.. RC,.. താങ്കൾ രാഷ്ട്രീയ ജീവിതത്തിൽ എടുത്ത ഏറ്റവും മോശമായ തീരുമാനം ഇതാണ്... അറിയാത്ത പുള്ള ചൊറിയുമ്പോൾ അറിയും.... ഇന്നല്ലെങ്കിൽ നാളെ ഡോ. തരൂർ കോൺഗ്രസ് പ്രസിഡണ്ട് ആകും.. നിങ്ങളൊക്കെ തന്നെ വിളിച്ച് ആക്കും.. പക്ഷേ അപ്പോൾ ക്യാൻസറിന്റെ ഏറ്റവും അവസാനഘട്ടത്തിൽ രോഗിയെ ഏറ്റവും മികച്ച ആശുപത്രിയിൽ എത്തിച്ച അവസ്ഥയിൽ ആയിരിക്കും പാർട്ടി.
- ബഹു . ചെന്നിത്തല ജീ താങ്കളുടെ ഈ പോസ്റ്റിലെ കമന്റുകൾ വായിക്കുക . ജനാഭിലാഷം തിരിച്ചറിയാത്ത നേതാക്കളും കോൺഗ്രസ് തിരിച്ചു വരണമെന്നാഗ്രഹിക്കുന്ന അണികളും രണ്ടു തട്ടിലാണ് . ജനപിന്തുണ നഷ്ടപ്പെടുത്തിയും നേടാമെന്ന് താങ്കൾ കരുതുന്ന സ്ഥാനമാനങ്ങങ്ങൾ ജന രോഷത്തിൽ ഒലിച്ചുപോകും , ഉറപ്പ് .
- ഖാർഘയെ സപ്പോർട്ട് ചെയ്തു സോണിയ പ്രീതി നേടി വീണ്ടും കെപിസിസി പ്രസിഡന്റ് ആകാനോ പ്രതിപക്ഷ നേതാവ് ആകാനോ ആണ് ചെന്നിത്തല ജിയുടെ പ്ലാൻ...അല്ലേൽ പിന്നെ കേരളത്തിൽ നിന്നും ഒരു സ്ഥാനാർത്ഥി ഉള്ളപ്പോൾ ഇദ്ദേഹത്തിന്റെ പിറകെ നടക്കുമോ...ശശി തരൂർ എങ്ങാനും കോൺഗ്രസ്സ് പ്രസിഡന്റ് ആയാൽ ചെന്നിത്തലയുടെ അവസ്ഥ ഭയാനകം...
മറുനാടന്‍ മലയാളി ബ്യൂറോ