- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അച്ചു ഉമ്മൻ മിടുമിടുക്കി, ലോക്സഭാ സ്ഥാനാർത്ഥി ആകുന്നതിനോട് പൂർണ യോജിപ്പ്; സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് നേതൃത്വമാണ്; അത് അതിന്റെതായ നടപടികളിലൂടെയേ വരൂവെന്ന് തിരുഞ്ചൂർ; കോട്ടയത്ത് അച്ചു സ്ഥാനാർത്ഥിയാകുമോ?
കോട്ടയം: അന്തരിച്ച മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ലോക്സഭാ സ്ഥാനാർത്ഥി ആകുന്നതിനോട് പൂർണ യോജിപ്പാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലെന്ന് അച്ചു അറിയിച്ചെങ്കിലും വിജയസാധ്യത പരിഗണിച്ചു അച്ചുവിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം പലകോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇതിനിയെടാണ് മുതിർന്ന നേതാവ് തിരുവഞ്ചൂർ ഇക്കാര്യത്തിൽ അഭിപ്രായ പ്രകടനവുമായി രംഗത്തുവന്നത്.
അച്ചു ഉമ്മൻ പാർലമെന്റിലേക്ക് മത്സരിക്കണമെന്ന് പാർട്ടിയിൽ താത്പര്യമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. 'സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് എനിക്ക് പറയാൻ പറ്റുമോ? പാർട്ടി നേതൃത്വം ആലോചിച്ചല്ല അതേക്കുറിച്ച് തീരുമാനിക്കുക. പക്ഷേ അച്ചു ഉമ്മൻ ഒരു വ്യക്തി എന്ന നിലയിൽ മിടുമിടുക്കിയാണ്. ഞങ്ങൾക്കെല്ലാം പരിപൂർണ സമ്മതമുള്ള ഞങ്ങളുടെ കൊച്ച്. അതുകൊണ്ട് ഞങ്ങൾക്ക് അതിൽ പൂർണ യോജിപ്പാണ്. പക്ഷേ സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് വേറേയാണ്. അത് അതിന്റെതായ നടപടികളിലൂടെയേ വരു. അതെല്ലാം അവിടെ തീരുമാനിക്കട്ടെ' - തിരുവഞ്ചൂർ പറഞ്ഞു.
താൻ പ്രതിപക്ഷ നേതാവ് ആകാൻ ആഗ്രഹിച്ചെന്നത് സംബന്ധിച്ച വിവാദം ഇനി കുത്തി പൊക്കുന്നില്ലെന്നും അത് പഴയ കഥയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. അഭിപ്രായം ചോദിച്ച ശേഷം തീരുമാനങ്ങൾ എടുക്കുന്നതാണ് കോൺഗ്രസ്സ് രീതി. സീനിയോരിറ്റി നോക്കിയാൽ പ്രതിപക്ഷ നേതാവാകാൻ പലരുമുണ്ട്. വിഡി സതീശാന്റേത് മികച്ച പ്രവർത്തനമാണെന്നും അദ്ദേഹം കൃത്യമായി കാര്യങ്ങൾ പഠിക്കുന്നുണ്ടെന്നും പ്രതികരിക്കുന്നുണ്ടെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
കോട്ടയം ഡിസിസിയിലെ മൈക്ക് വിഷയം ഒറ്റപ്പെട്ട സംഭവമാണ്. കോൺഗ്രസ്സ് ടീമായി നിന്നാൽ കേരളത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. ടീം സ്പിരിറ്റ് ശക്തമാക്കണമെന്ന് പുതുപ്പള്ളി ഓർമ്മിപ്പിക്കുന്നെന്നും തിരുവഞ്ചൂർ പറഞ്ഞു. പുതുപ്പള്ളി ഉതതെരഞ്ഞെടുപ്പു വേളിൽ സജീവമായിരുന്നു അച്ചു ഉമ്മൻ. കലാശകൊട്ടിൽ അടക്കം അച്ചു എത്തിയിരുന്നു.
സ്ഥാനാർത്ഥി ചർച്ചകളിൽ തന്റെ പേര് ഉയർന്നപ്പോൾ തന്നെ വീട്ടിലെ രാഷ്ട്രീയക്കാരൻ ചാണ്ടിയാണെന്നും താൻ കുടുംബിനിയായി കഴിയാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും പറഞ്ഞു അച്ചു രംഗത്തു വന്നിരുന്നു. തുടർന്ന്, തെരഞ്ഞെടുപ്പു പ്രചരണ രംഗത്തും സഹോദരനൊപ്പം അവർ സജീവമായി. ഉമ്മൻ ചാണ്ടിയുടെ തറവാടു വീട്ടിൽ കഴിഞ്ഞ് അപ്പയുടെ ഓർമ്മകളാണ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്ന് അവർ പറഞ്ഞത്. തുടർന്ന ഓരോ ഘട്ടത്തിലും അവർ കുറിക്കു കൊള്ളന്ന മറുപടിയുമായി രംഗത്തുവരികയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് നേരെ മാസപ്പടി ആരോപണം ഉയർന്നതോടെ അച്ചുവിനെതിരെ നുണപ്രചരണവുമായി സൈബർ സഖാക്കളും രംഗത്തുവന്നിരുന്നു. ഉമ്മൻ ചാണ്ടിയുടെ മകൾക്ക് ആർഭാഢത്തോടെ കഴിയാൻ പണം എവിടെ നിന്ന് എന്നു ചോദിച്ചു കൊണ്ടുള്ള പ്രചരണങ്ങളാണ് നടന്നത്. ഇതിനായി അച്ചു തന്നെ കണ്ടന്റ് പ്രമോഷന്റെ ഭാഗമായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്ത ചിത്രങ്ങൾ ഉയർത്തി കൊണ്ടാണ് പ്രചരണം നടന്നതും. ഈ നുണപ്രചരണം പൊളിച്ചു കൊണ്ട് അച്ചു മാധ്യമങ്ങൾക്ക് മുന്നിലെത്തി. കുറിക്കു കൊള്ളുന്ന മറുപടിയും നൽകി.
തന്റെ ഭർത്താവിന്റെ സാമ്പത്തിക സ്ഥിതി അടക്കം വിശദീകരിച്ചു കൊണ്ടായിരുന്നു അച്ചു ചോദ്യങ്ങളെ അനായാസം നേരിട്ടത്. തന്റെ പിതാവിനെ വേട്ടയാടിയതു പോലെ തന്നെയും വേട്ടയാടുന്നുവെന്നാണ് അച്ചു പറഞ്ഞത്. ഇത് കൂടാതെ സൈബർ ആക്രമണത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ അച്ചു ഉമ്മൻ തീരുമാനിച്ചു. പൊലീസിന് മൊഴിയും നൽകിയതോടെ സർക്കാർ വെട്ടിലാകുന്ന അവസ്ഥയാണ ഉണ്ടായത്.
സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെയാണ് പരാതി നൽകി. ജീവിച്ചിരിക്കുമ്പോൾ അച്ഛനെ വേട്ടയാടി, ഇപ്പോൾ മക്കളെ വേട്ടയാടുന്നു എന്ന് അച്ചു ഉമ്മൻ മുമ്പ് പ്രതികരിച്ചിരുന്നു. മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ. സൈബർ ആക്രമണം അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അവർ പറഞ്ഞു. ഇതെല്ലാം സിപിഎമ്മിനെ വെട്ടിലാക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങളായിരുന്നു.
ഇതിന് പിന്നാലെ പോളിങ് ബൂത്തിലേക്ക് നീങ്ങുന്നതിനു് മുമ്പ് കൊട്ടിക്കലാശത്തിലും അച്ചു പങ്കാളിയായിരുന്നു. കലാശക്കൊട്ടിൽ അച്ചുവും പങ്കെടുത്തതോടെ കോൺഗ്രസ് പ്രവർത്തകരും ആ സാന്നിധ്യത്തെ ആവേശത്തോടെ സ്വീകരിച്ചു. തനിക്ക് കിട്ടിയ ഈ സ്വീകാര്യതയെ കുറിച്ചു പറഞ്ഞപ്പോഴും അച്ചു തികഞ്ഞ മാന്യത പുലർത്തി. കലാശക്കൊട്ടിന്റെ പ്രചരണ പരിപാടിക്ക് എത്തിയപ്പോൾ ലഭിച്ച ആവേശം അച്ചു ഉമ്മന് കിട്ടിയതല്ല, അത് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് ലഭിച്ചതാണെന്നും അച്ചു വ്യക്താമാക്കി തികഞ്ഞ രാഷ്ട്രീയ മറുപടിയായിരുന്നു അച്ചുവിന്റേത്.
കഴിഞ്ഞ ഒരുമാസത്തിലേറെയായി തികഞ്ഞ രാഷ്ട്രീയ പ്രതികരണങ്ങളുമായി രംഗത്തുണ്ടായിരുന്ന അച്ചു ഉമ്മനെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമാക്കണമെന്ന ആഗ്രഹം ചില നേതാക്കൾക്കുണ്ട് താനും. ലോക്സഭയിൽ അച്ചുവിനെ സ്ഥാനാർത്ഥിയാക്കിയാൽ അനായാസം കോട്ടയം പിടിക്കാമെന്ന വികാരവും ചിലർക്കുണ്ട്. എന്നാൽ, അതിന് സാധിക്കണമെങ്കിൽ അച്ചു ഉമ്മൻ തന്നെ സമ്മതം അറിയിക്കണം. സഹോദരൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചതു കൊണ്ട് താനില്ലെന്ന നിലപാടിലാണ് അവർ. എന്തായാലും അച്ചുവിന്റെ കാര്യത്തിലെ സസ്പെൻസുകൾ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പു വരെ തുടരാനാണ് സാധ്യത.




