- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വീട്ടിൽ കെ സി വേണുഗോപാൽ അനുകൂലികളുടെ രഹസ്യയോഗം ചേർന്നെന്ന് ആരോപണം; നിഷേധിച്ചു തിരുവഞ്ചൂർ; യോഗം ചേരുമ്പോൾ താൻ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് നേതാവ്; അച്ചടക്ക സമിതി ചെയർമാനെതിരെ പരാതി നൽകാൻ എ വിഭാഗം
കോട്ടയം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പോടെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പുകളിൽ സജീവമായി. കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വീട്ടിൽ കെ സി വേണുഗോപാൽ അനുകൂലികൾ രഹസ്യയോഗം ചേർന്നെന്ന വാർത്തയും പിന്നാലെ പുറത്തുവന്നു. കോൺഗ്രസ് -യൂത്ത് കോൺഗ്രസ് നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. കെപിസിസി നേതൃത്വത്തിന് തിരുവഞ്ചൂരിനെതിരെ പരാതി നൽകാനൊരുങ്ങുകയാണ് എതിർപക്ഷം.
ഗ്രൂപ്പ് യോഗം ചേർന്നുവെന്ന വാർത്ത നിഷേധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത് വന്നിട്ടുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പള്ളിപ്പുറത്ത് കാവിലെ വീട്ടിൽ തിങ്കളാഴ്‌ച്ച വൈകിട്ടായിരുന്നു യോഗമെന്നാണ് ആരോപണം. കെ സി വേണുഗോപാലിനെ അനുകൂലിക്കുന്ന കോട്ടയം ജില്ലയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്ന് വിജയിച്ചത് തിരുവഞ്ചൂർ പക്ഷമായിരുന്നു. തിരുവഞ്ചൂരിന്റെ വീട്ടിൽ നടന്ന യോഗത്തിൽ ഈ നേതാക്കളും പങ്കെടുത്തിരുന്നു.
എന്നാൽ യോഗ വാർത്ത നിഷേധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. എന്നാൽ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന നിലപാടിലാണ് എതിർപക്ഷത്ത് നിൽക്കുന്ന ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്.
അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെ അച്ചടക്കം ലംഘിച്ചുവെന്നാണ് എതിർ ഗ്രൂപ്പിന്റെ ആരോപണം. കെ പി സി സി നേത്യത്വത്തിന് പരാതി നൽകുമെന്നും നേതാക്കൾ അറിയിച്ചു. യോഗം ചേരുമ്പോൾ താൻ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് തിരുവഞ്ചൂർ വ്യക്തമാക്കുന്നത്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിജയിച്ച നേതാക്കളെല്ലാവരും വീട്ടിൽ എത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അച്ചടക്ക സമിതി ചെയർമാൻ തന്നെ അച്ചടക്കം ലംഘിക്കുന്നു എന്നാരോപച്ചു കെ.സി. ജോസഫ് ഉൾപ്പെടെയുള്ള എ ഗ്രൂപ്പ് നേതാക്കളെല്ലാം കെപിസിസിക്ക് മുമ്പിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്. പരാതിയുള്ള കാര്യം ഇവർ പരസ്യമായി പറയുന്നില്ലെങ്കിലും, കെപിസിസി. നേതൃത്വത്തിന് മുമ്പിൽ ഇത്തരത്തിൽ ഒരു പരാതി ഉയർന്നിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് പിന്നാലെ പുതിയ നേതൃത്വത്തിന്റെ വരവോടെയാണ് കെ.സി. വേണുഗോപാൽ ഉൾപ്പെടുന്ന ഹൈക്കമാൻഡ് പക്ഷത്തോട് തിരുവഞ്ചൂർ പക്ഷം അടുക്കുന്നത്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വലിയ വിജയമാണ് കെ.സി വേണുഗോപാൽ-തിരുവഞ്ചൂർ പക്ഷം കോട്ടയത്ത് നേടിയത്. ഒമ്പത് നിയോജക മണ്ഡലത്തിൽ ആറ് നിയോജക മണ്ഡലത്തിലും വിജയം ഇവർക്കായിരുന്നു.




