- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി; മൂന്ന് ഗേറ്റുകൾക്ക് മുന്നിൽ തമ്പടിച്ച് പ്രവർത്തകർ; കന്റോൺമെന്റ് ഗേറ്റ് തുറന്നിട്ട് കനത്ത സുരക്ഷയൊരുക്കി പൊലീസ്; സെക്രട്ടറിയേറ്റ് പരിസരത്ത് കടുത്ത ജാഗ്രത; അഴിമതിക്കെതിരായ സമരത്തിന്റെ രണ്ടാം ഘട്ടമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിനെതിരെ യുഡിഎഫിന്റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. രാവിലെ ആറുമുതൽ പ്രവർത്തകർ സെക്രട്ടറിയേറ്റ് വളയാനെത്തി. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിലേതെന്നാണ് പ്രതിപക്ഷ ആരോപണം. പ്രമുഖ നേതാക്കൾ അടക്കം സെക്രട്ടറിയേറ്റിന് മുന്നിലെത്തി.
ഉപരോധ സമരത്തോടനുബന്ധിച്ച് കടുത്ത ജാഗ്രതയിലാണ് പൊലീസ്. ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ക്രമീകരിക്കുന്നത്. പതിനാല് ഡിവൈഎസ്‌പിമാർക്കാണ് ചുമതല. ഗതാഗത തടസം ഒഴിവാക്കാൻ വാഹനങ്ങളുടെ പാർക്കിങ്ങിന് ഉൾപ്പടെ പ്രത്യേക നിർദ്ദേശം പൊലീസ് നൽകിയിട്ടുണ്ട്. രാവിലെ മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും.രാവിലെ ആറുമുതൽ സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളിൽ മൂന്നെണ്ണം പൂർണമായും ഉപരോധിക്കും. തിരുവനന്തപുരം, വട്ടിയൂർക്കാവ് നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് മെയിൻ ഗേറ്റിൽ ആദ്യമെത്തിയത്. പിന്നാലെ പാറശ്ശാല, നെയ്യാറ്റിൻകര, കോവളം, കാട്ടാക്കട നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകരും എത്തി.
സെക്രട്ടറിയേറ്റിന്റെ കന്റോൺമെന്റ് ഗേറ്റ് ഉപരോധിക്കാൻ പൊലീസ് അനുവദിക്കില്ല. തിരുവനന്തപുരം, വട്ടിയൂർക്കാവ് നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് മെയിൻ ഗേറ്റിൽ ആദ്യമെത്തുക. സമാനമായി സൗത്ത് ഗേറ്റും വൈഎംസിഎയ്ക്ക് ഗേറ്റും വളയും. വടക്കൻ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ ഇന്നലെ തന്നെ എത്തിയിരുന്നു. ഇന്ന് മന്ത്രിസഭാ യോഗം ഉണ്ട്. അതുകൊണ്ട് തന്നെ സെക്രട്ടറിയേറ്റിലേക്ക മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും. ഈ സാഹചര്യത്തിലാണ് കന്റോൺമെന്റ് ഗേറ്റിലെ ഉപരോധം അനുവദിക്കാത്തത്.
സമാനമായി സൗത്ത് ഗേറ്റും വൈഎംസിഎയ്ക്ക് ഗേറ്റും വളയും.എഐ ക്യാമറ അഴിമതി ഉൾപ്പടെ മുൻനിർത്തി ഇക്കഴിഞ്ഞ മെയ് 20 നാണ് യുഡിഎഫ് സെക്രട്ടറിയേറ്റ് വളഞ്ഞത്. അഞ്ച് മാസം പൂർത്തിയാകുന്നതിനിടെയാണ് അഴിമതി വിഷയങ്ങൾ ഉയർത്തിയുള്ള രണ്ടാം സമരം. അഴിമതി രാഷ്ട്രീയ വിഷയമാക്കി നടത്തുന്ന സമരത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷനേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, ഘടകകക്ഷി നേതാക്കൾ തുടങ്ങി മുൻനിര നേതാക്കളെല്ലാം പങ്കെടുക്കും.
പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, മാണി സി കാപ്പൻ, ഡി. ദേവരാജൻ, സി.പി. ജോൺ തുടങ്ങിയവർ മാർച്ചിനെ അഭിസംബോധന ചെയ്യും.




