- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈൻ പദ്ധതിയിൽ കേരളം താത്പര്യം കാണിച്ചില്ലെന്ന പരാമർശം പച്ചക്കള്ളം
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ കേരളം പിന്നീട് താൽപര്യം ഒന്നും കാണിച്ചില്ലെന്ന റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പരാമർശത്തിന് മന്ത്രി വി അബ്ദുറഹ്‌മാന്റെ മറുപടി. പദ്ധതിയിൽ താത്പര്യം കാണിച്ചില്ലെന്ന പരാമർശം പച്ചക്കള്ളമാണ്. ഇന്ത്യയിൽ തന്നെ ആദ്യ അതിവേഗ റെയിൽ പദ്ധതി ആവിഷ്‌കരിച്ചത് കേരളമാണ്. മൂന്ന് തവണ കേന്ദ്രമന്ത്രിയുമായി സംസാരിച്ചെന്നും കേരളത്തോട് അവഗണനയാണ് കാണിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ശബരിപാതയിൽ അഞ്ച് വർഷമായി പ്രഖ്യാപനങ്ങൾ മാത്രമാണെന്നും മന്ത്രി പറഞ്ഞു.
സിൽവർലൈനിനെ കുറിച്ചുള്ള ചോദ്യത്തിന് അത് ഉപേക്ഷിച്ചില്ലേയെന്നാണ് അശ്വനി വൈഷ്ണവ് മറുചോദ്യം ഉന്നയിച്ചത്.കേരളത്തിന്റെ ഭാഗത്തുനിന്ന് സിൽവർലൈനിൽ പിന്നീട് താൽപര്യമൊന്നും കണ്ടില്ല. പദ്ധതി ഉപേക്ഷിച്ചോ എന്ന് കേരള സർക്കാരിനോടു ചോദിക്കണം. ഒട്ടേറെ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ അനുമതിക്കായി കാത്തു കിടക്കുന്നതായും അദ്ദേഹം പറഞ്ഞു.
റെയിൽ സാഗർ കേരളത്തിനു ഗുണകരമാകുമെന്നും വന്ദേഭാരത് സ്ലീപ്പറും വന്ദേ മെട്രോയും വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരി റെയിലിൽ വലിയ പ്രതീക്ഷയാണെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. ശബരി റെയിലിന്റെ രണ്ട് അലൈന്മെന്റ് പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.