- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ പി ജയരാജനെതിരായ ആരോപണങ്ങളിൽ ഉറച്ച് വി ഡി സതീശൻ
തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരായ ആരോപണങ്ങളിലുറച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്റെ കൈയിൽ തെളിവുകളുണ്ട്. കൈവശമുള്ള ചിത്രങ്ങൾ ഒറിജനാലാണെന്നും സതീശൻ പറഞ്ഞു. വ്യാജ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാവുന്നതാണെന്നും സതീശൻ വ്യക്തമാക്കി. എനിക്കെതിരെ മോശമായ പ്രയോഗങ്ങൾ നടത്തുന്നതിനെ കുറിച്ച് ഒന്ന് പറയാനില്ല.
അദ്ദേഹം ഒന്ന് കണ്ണാടിക്ക് മുൻപിൽ പോയിരുന്ന് നോക്കിയാൽ മതി. ഇ.പി ഒരു പാവമാണ്. ബിജെപിക്ക് വേണ്ടി മുഖ്യമന്ത്രി ഇ.പി. ജയരാജനെകൊണ്ട് പറയിക്കുന്നതാണെന്നാണെന്റെ വിശ്വാസം. ഇ.പി. ജയരാജന്റെ കുടുംബത്തിന് ഓഹരിയുള്ള വൈദേഹം റിസോർട്ടും ബിജെപിക്ക് സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരൻൈറ നിരാമയ റിസോർട്ടും തമ്മിൽ ബന്ധമുണ്ടെന്നാണ് ഞാൻ പറഞ്ഞത്. അന്ന്, അത് നിഷേധിച്ച ഇ.പി ജയരാജൻ അങ്ങനെ ഉണ്ടെങ്കിൽ ആ ഓഹരി വി.ഡി. സതീശന് നൽകാമെന്നാണ് പറഞ്ഞത്.
ഇന്ന്, ഭാര്യക്ക് വൈദേഹം റിസോർട്ടിൽ ഓഹരിയുണ്ടെന്ന് പറഞ്ഞതിൽ സന്തോഷമുണ്ട്. ഇ.ഡി. വൈദേഹത്തിൽ കയറി പരിശോധന നടത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയുമായി ബന്ധമുണ്ടായത്. വൈദേഹം റിസോർട്ടുമായി രാജീവ് ചന്ദ്രശേഖറിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളുൾപ്പെടെ എന്റെ കൈയിലുണ്ട്.
ബിജെപി നേതാവും സ്ഥാനാർത്ഥിയുമായി രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് പങ്കാളിത്തമുള്ളത് സിപിഎം അറിഞ്ഞില്ലെ. രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ചില ബിജെപി സ്ഥാനാർത്ഥികൾക്ക് ഗുഡ് സർട്ടിഫിക്ക് ജയരാജൻ നൽകി. ഇതിനുപുറമെ. കേരളത്തിൽ ഇടതുപക്ഷവും ബിജെപിയും തമ്മിലാണ് മത്സരം എന്നുവരെ പറഞ്ഞു. അപ്പോഴാണ് ബിജെപിക്ക് വെള്ളപൂശാൻ കാരണമെന്തെന്ന് അന്വേഷിക്കുന്നത്. അപ്പോഴാണ് കാര്യങ്ങൾ വ്യക്തമാകുന്നത്.
ഇ.പി. ജയരാജൻ ഇപ്പോൾ രാജീവ് ചന്ദ്രശേഖരന് വൈദേഹം റിസോർട്ടുമായി ബന്ധമുണ്ടോയെന്ന് ഇങ്ങോട്ട് ചോദിക്കുകയാണ്. ഇന്നലെ ഇൻകം ടാക്‌സ് ഡയരക്ടർ ജനറൽ പ്രസ്താവന ഇറക്കി. കൊടകര കുഴപ്പണം കേസിലെ പണം ഇൻകം ടാക്‌സിന് കൈമാറിയിട്ടില്ല. കുഴൽപ്പണം കേസ് ഒതുക്കി തീർത്ത് പരസ്പര സഹായ സഹകരണ സംഘം തീർക്കുകയാണ് സിപിഎമ്മും ബിജെപിയുമെന്ന് വി.ഡി. സതീശൻ ആരോപിച്ചു. മാസപ്പടി, ലാവ്‌ലിൽ കുഴൽപ്പണം, ലൈഫ് മിഷൻ എന്നീ കേസുകളിൽ ഒത്തുകളിയാണിപ്പോൾ നടക്കുന്നതെന്നും സതീശൻ പറഞ്ഞു്.