- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് സിപിഎം-ആർഎസ്എസ് ധാരണ
കാസർഗോഡ്: കേരളത്തിൽ സിപിഎമ്മും ആർഎസ്എസും തമ്മിൽ ധാരണയെന്ന്അതിനാലാണ് സംസ്ഥാനത്ത് നിരവധി ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടായിട്ടും നടപടി ഉണ്ടാകാത്തതെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യപ്രശ്നം അലട്ടുന്ന സോണിയ ഗാന്ധിയെ മണിക്കൂറുകളോളമാണ് ഇഡി ചോദ്യം ചെയ്തത്. രാഹുൽ ഗാന്ധിയെ ദിവസങ്ങളോളം ചോദ്യം ചെയ്തു. കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ മതില് രാത്രി ചാടിക്കടന്നാണ് ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. നിലവിൽ കർണാടക ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാറിനെയും ജയിലിൽ കിടത്തി.
എന്നാൽ ഇതൊന്നും കാണാതെ കോൺഗ്രസേതര പ്രതിപക്ഷ കക്ഷികളെയാണ് കേന്ദ്ര ഏജൻസികൾ ആക്രമിക്കുന്നത് എന്ന് മുഖ്യമന്ത്രി പറയുന്നു. പക്ഷേ കേരളത്തിൽ മാത്രമാണ് കേന്ദ്ര ഏജൻസികൾ ഒന്നും ചെയ്യാത്തത്. കേരളത്തിൽ അവർ സൗഹൃദത്തിലും സ്നേഹത്തിലുമാണെന്ന് സതീശൻ പരിഹസിച്ചു.
കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് മെമ്പർഷിപ്പ് പോലുമില്ലാത്ത അഞ്ച് അക്കൗണ്ട് ഉണ്ടെന്ന് കണ്ടെത്തി. തൃശൂർ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിൽ 25ൽ പരം രഹസ്യമായ അക്കൗണ്ടുകൾ സിപിഎമ്മിനുണ്ട്. എന്നിട്ടും ഒരന്വേഷണവുമില്ല. മാസപ്പടിയിൽ ഒരു നോട്ടീസ് പോലും കൊടുത്തില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഇനി തെരഞ്ഞെടുപ്പ് കാലത്ത് തങ്ങൾ സൗഹൃദത്തിൽ അല്ല എന്ന് കാട്ടാനുള്ള അന്വേഷണം ഉണ്ടാകുമോ എന്നറിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു. പിണറായി വിജയൻ താൻ കേരളത്തിന്റെ ആകെ മുഖ്യമന്ത്രിയാണെന്ന കാര്യം മറക്കുന്നതായും സതീശൻ വിമർശിച്ചു. 16 മിനിറ്റ് മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം കേരളത്തെ ബാധിക്കുന്ന ഒരു പ്രശ്നവും പറഞ്ഞില്ല. പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ കാര്യത്തിൽ അദ്ദേഹം പ്രതികരിച്ചില്ല.
നേരത്തെ, പ്രദേശത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചിരുന്നു. പുലി ഇറങ്ങി 30 ൽ പരം വീടുകളിലെ വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. എന്നാൽ ഭീതിയിലായ ജനങ്ങളെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി ഒരു വാക്കുപോലും പറഞ്ഞില്ല. കേരളത്തിന്റെ തീരപ്രദേശങ്ങൾ മുഴുവൻ കടലാകമ്രണത്തിന്റെ ഭീതിയിലാണ്. അതിനെ കുറിച്ചും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാമ്പത്തിക വർഷം എടുക്കേണ്ട കടമാണ് കഴിഞ്ഞവർഷം എടുത്ത്. അതിനാൽ ഈ വർഷം രൂക്ഷമായ ധനപ്രതിസന്ധിയിലേക്ക് കടക്കും. ഒരു സാമ്പത്തിക വർഷം പൂർത്തിയാക്കിയതിന്റെ പിറ്റേദിനം മാധ്യമങ്ങളെ കണ്ടപ്പോൾ പദ്ധതി ചെലവ് എത്രയെന്ന് പറയാൻ ഒരു മുഖ്യമന്ത്രിക്ക് ആകുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്തിന്റെ പദ്ധതി ചെലവ് ആകെ 65 ശതമാനമാണ്. എന്നാൽ ഇത് ബുക്കിലെ കണക്ക് മാത്രമാണ്. വാസ്തവത്തിൽ പദ്ധതി ചെലവ് 50 ശതമാനം പോലുമില്ല. കേരളത്തിന്റെ ഏറ്റവും കുറവ് പദ്ധതി ചെലവ് നടന്ന വർഷമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണം ദിനംപ്രതി മോശമാകുന്നു. എന്നാൽ എല്ലാദിവസവും പൗരത്വനിയമം കൊണ്ട് ഇറങ്ങുകയാണ്. പക്ഷേ സിഎഎയുമായി ബന്ധപ്പെട്ട കേസുകൾ ഒന്നും പിൻവലിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
റിയാസ് മൗലവിയുടെ കേസിലും പൊലീസ് പരാജയമായിരുന്നു. പുസ്തകം വായിച്ചതിന്റെ പേരിൽ കോഴിക്കോട് അലനെയും താഹയേയും ജയിലിലിട്ടവർ റിയാസ് മൗലവി വധക്കേസ് പ്രതികൾക്കെതിരേ യുഎപിഎ ചുമത്താൻ തയാറായില്ല.
ഇത് ആർഎസ്എസ് - സിപിഎം ധാരണയുടെ ഭാഗമാണ്. എന്നാൽ ഇത് ഫലം കാണില്ലെന്നും കേരളത്തിലെ മതേതര നിലപാടെടുക്കുന്ന ജനങ്ങൾ യുഡിഎഫിന് വൻ വിജയം നൽകുമെന്നും സതീശൻ പറഞ്ഞു. എസ്ഡിപിഐയുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ധാരണയുണ്ടാക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.