- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിഷപ്പുമാർക്കെതിരായ സജി ചെറിയാന്റെ മോശം പരാമർശം മുഖ്യമന്ത്രിയുടെ അറിവോടെ; ഇഷ്ടമില്ലാത്ത ആളുകളെ അപഹസിക്കാൻ സിപിഎം കുറച്ച് പേരെ അഴിച്ച് വിട്ടിരിക്കുന്നു; മാന്യമായി ജീവിക്കുന്ന ആളുകളെ ചീത്ത വിളിക്കാൻ കള്ള് വാങ്ങി കൊടുത്ത് ആളെ വിടുന്ന ഏർപ്പാട് പണ്ട് ഉണ്ട്: സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവ്
കോട്ടയം: ബിഷപ്പുമാർക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയത് വളരെ മോശം പരാമർശമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സജി ചെറിയാന്റെ പരാമർശം. ഇഷ്ടമില്ലാത്ത ആളുകളെ അപഹസിക്കാൻ സിപിഎം കുറച്ച് പേരെ അഴിച്ച് വിട്ടിരിക്കുകയാണ്. മാന്യമായി ജീവിക്കുന്ന ആളുകളെ ചീത്ത വിളിക്കാൻ കള്ള് വാങ്ങി കൊടുത്ത് ആളെ വിടുന്ന ഏർപ്പാട് പണ്ട് ഉണ്ടായിരുന്നു. അത് പോലെ ചില മന്ത്രിമാരെ ഇപ്പോൾ പറഞ്ഞു വിടുന്നു.
സജി ചെറിയാന്റെ പരാമർശങ്ങൾ തീർത്തും മോശമാണ്. അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അത് നല്ല ഭാഷയിൽ പറയാം. അതിന് പകരം മോശം വാക്കുകൾ ഉപയോഗിക്കുന്നതിലൂടെ രാഷ്ട്രീയത്തോട് തന്നെ ആളുകൾക്ക് പുച്ഛം തോന്നും. ഈ രീതിയിലാണ് ചില സിപിഎം. നേതാക്കൾ വാക്കുകൾ ഉപയോഗിക്കുന്നത്. നവകേരള സദസിൽ ഉടനീളെ പ്രതിപക്ഷ നേതാക്കൾക്കെതിരെ മോശം പരാമർശം നടത്തിയ ആളാണ് സജി ചെറിയാൻ. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ക്ഷണിക്കുമ്പോൾ ആളുകൾ പോകും. അത് തെറ്റാണെന്ന് പറയാനാകില്ല. നവകേരള സദസിൽ മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണത്തിൽ പങ്കെടുത്ത ആരെയും പ്രതിപക്ഷം കുറ്റം പറഞ്ഞിട്ടില്ല.
കേരളത്തിലെ ക്രൈസ്തവർക്ക് ബിജെപിയെ കുറിച്ച് നല്ല ബോധ്യമുണ്ട്. രാജ്യത്ത് ക്രൈസ്തവർക്കെതിരെ ആക്രമണം നടക്കുന്ന കാലമാണ്. 254 പള്ളികളാണ് മണിപ്പൂരിൽ ചുട്ടുകരിച്ചത്. മതപരിവർത്തന നിയമം കൊണ്ട് വന്ന്, പുരോഹിതരേയും പ്രാർത്ഥനാ കൂട്ടായ്മകളേയും തടസപ്പെടുത്തുകയും ജയിലിലാക്കുകയും ചെയ്തവരാണ് സംഘപരിവാർ. ആട്ടിൻ തോലിട്ട ചെന്നായ്ക്കളായ സംഘപരിവാറിനെ കേരളത്തിലെ ജനംതിരിച്ചറിയുമെന്നും വി.ഡി സതീശൻ പറഞ്ഞു.
ക്രിസ്തുമസ് ദിനത്തിൽ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കുമായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നൽകിയ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെയാണ് വിമർശനവുമായി മന്ത്രി സജി ചെറിയാൻ രംഗത്തുവന്നത്. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും അവർ നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം അവർ മറന്നുവെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ വിരുന്നിനുപോയ ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ല. അവർക്ക് അതൊരു വിഷയമായില്ലെന്നും സജി ചെറിയാൻ വിമർശിച്ചു. ഇതിനോടാണ് കെസിബിസിയുടെ പ്രതികരണം.
അതേസമയം സജി ചെറിയാനെതിരെ കെസിബിസിയും രംഗത്തുവന്നിരുന്നു. സജി ചെറിയാന്റെ പ്രസ്താവനയിൽ ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ടെന്ന് കെസിബിസി വക്താവ് പറഞ്ഞു. സജി ചെറിയാന്റെ പ്രസ്താവനയിലെ 'രോമാഞ്ചം' എന്ന പദത്തെ അതിരുവിട്ട കളിയാക്കലായാണ് സഭ നേതൃത്വം കാണുന്നത്.
സുപ്രധാന സ്ഥാനങ്ങളിൽ ഉള്ളവർ വാക്കുകളിൽ മിതത്വ പുലർത്തണം. ഭരങ്ങഘടനയെ മാനിക്കാത്തതിന്റെ പേരിൽ മന്ത്രി സ്ഥാനം പോയ ആളാണ് സജി ചെറിയാൻ. സമൂഹത്തിൽ ഉന്നത സ്ഥാനത്തുള്ളവരെ അധിക്ഷേപിക്കാൻ ഇവരുടെ. കൈയിൽ ഒരു നിഘണ്ടു ഉണ്ട്. ആ സ്കൂളിൽ നിന്ന് വരുന്ന ആളാണ് സജി ചെറിയാൻ. ബിഷപ്പുമാർ പങ്കെടുത്തത് പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ്.സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തിന് സ്വീകാര്യമല്ല.സജി ചെറിയാന്റെ വാക്കുകൾക്ക് പക്വത ഇല്ല. ഭരിക്കുന്നവരിൽ നിന്ന് ഇത്തരം പ്രസ്താവന ഉണ്ടാകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 2024ലെ ആദ്യ രാഷ്ട്രീയ വിവാദമായി ഇത് മാറും.
സിപിഎമ്മിനെതിരായ രൂക്ഷ വിമർശനം കൂടിയാണ് കെസിബിസിയുടേത്. സജി ചെറിയാന്റെ പ്രസ്താവനയെ സംശയത്തോടെയാണ് കോൺഗ്രസ് കാണുന്നത്. കോൺഗ്രസ് വോട്ടു ബാങ്കായ ക്രൈസ്തവർക്കിടയിൽ ഭിന്നിപ്പുണ്ടാക്കി അവരെ ബിജെപിയുമായി അടുപ്പിക്കാനുള്ള നീക്കമാണ് ഇതെന്ന് കോൺഗ്രസ് കരുതുന്നു. ഏതായാലും പ്രധാനമന്ത്രിയുടെ വിരുന്നിൽ പ്രശ്നമില്ലെന്ന് സഭ നിലപാട് വിശദീകരിക്കുകായണ്.
സിറോ മലബാർ സഭ ഫരീദാബാദ് രൂപത ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ ഡയറക്ടർ പോൾ സ്വരൂപ്, വ്യവസായികളായ ജോയ് ആലുക്കാസ്, അലക്സാണ്ടർ ജോർജ് , കായികതാരം അഞ്ജു ബോബി ജോർജ്, നടൻ ദിനോ മോറിയ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. ക്രിസ്തുമസ് ദിനത്തിൽ നരേന്ദ്ര മോദി നൽകിയ വിരുന്നിൽ പങ്കെടുത്തവർ മണിപ്പൂർ കലാപം ഉൾപ്പെടെയുള്ള വിഷയം ഉന്നയിച്ചിരുന്നില്ല. 60 പേരാണ് വിരുന്നിൽ അതിഥികളായി പങ്കെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ