- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കിഫ്ബിക്കു വേണ്ടി അന്ന് 65,000 കോടി വായ്പയെടുത്തു, പെൻഷൻ ഫണ്ടിനു വേണ്ടി 8000 കോടിയും; ഐസക് ഞങ്ങളുടെ തലയിരിക്കട്ടെ എന്നു കരുതി, വീണത് ബാലഗോപാലിന്റെ തലയിൽ; സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധനകാര്യ മിസ് മാനേജ്മെന്റ്; സ്വന്തം കഴിവു കേടു മറച്ചുവയ്ക്കാൻ യുഡിഎഫ് എംപിമാരുടെ മെക്കിട്ടു കയറുന്നെന്ന് സതീശൻ

കോട്ടയം: കേന്ദ്രസർക്കാറിൽ നിന്നു സഹായം ലഭിക്കാൻ യുഡിഎഫ് എംപിമാർ ഇടപെടുന്നില്ലെന്ന ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ അവകാശവാദത്തെ വിമർശിച്ചും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്തെ ധനകാര്യ മിസ് മാനേജ്മെന്റ് ആണ് സംസ്ഥാനത്തെ ഇപ്പോഴത്തെ സാമ്പത്തിക പ്രതസന്ധിയിലേക്കു തള്ളിവിട്ടതെന്ന് സതീശൻ കുറ്റപ്പെടുത്തി. കിഫ്ബിക്കു വേണ്ടി അന്ന് 65,000 കോടി വായ്പയെടുത്തു, പെൻഷൻ ഫണ്ടിനു വേണ്ടി 8000 കോടിയെടുത്തു. ഇതെല്ലാം തുടർന്നു വരുന്ന സർക്കാരിന്റെ തലയിൽ ഇരിക്കട്ടെയെന്നു കരുതി. സർക്കാർ മാറിവന്നിരുന്നെങ്കിൽ തങ്ങളുടെ തലയിലിരിക്കേണ്ട പ്രതിസന്ധിയാണ് ബാലഗോപാലിന്റെ തലയിൽ വന്നിരിക്കുന്നതെന്ന് സതീശൻ വ്യക്തമാക്കി.
കേരളത്തിനു കിട്ടേണ്ട കേന്ദ്ര ഫണ്ട് നേടിയെടുക്കാൻ സംസ്ഥാനത്തുനിന്നുള്ള യുഡിഎഫ് എംപിമാർ കൂടെനിന്നില്ലെന്ന ധനമന്ത്രിയുടെ വാദം വിചിത്രമാണെന്ന് വിഡി സതീശൻ പറഞ്ഞു. ധനമന്ത്രി ഡൽഹിയിൽ എത്തുമ്പോൾ യുഡിഎഫ് എംപിമാരെ കാണാറില്ല. നിവേദനം കൊടുക്കുന്ന കാര്യം ആരെയും അറിയിച്ചിട്ടില്ല. സ്വന്തം കഴിവു കേടു മറച്ചുവയ്ക്കാൻ ധനമന്ത്രി യുഡിഎഫ് എംപിമാരുടെ മെക്കിട്ടു കയറുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി.
കിഫ്ബിയുടെ കടമെടുപ്പും പെൻഷൻ ഫണ്ടിനു വേണ്ടിയെടുത്ത പണവും കേരളത്തിന്റെ വായ്പാപരിധിയിൽ വരുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പു നൽകിയിരുന്നതാണ്. പ്രതിപക്ഷം ഇറക്കിയ രണ്ടു ധവളപത്രങ്ങളിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് പെൻഷൻ മുടങ്ങില്ല എന്നു വരുത്തിത്തീർക്കാൻ ബജറ്റിനു പുറത്ത് സംവിധാനമുണ്ടാക്കി കോടികൾ കടമെടുത്തു. അതെല്ലാം ഇപ്പോൾ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ വന്നിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ ധനപ്രതിസന്ധിക്കു കാരണം.
പുതുപ്പള്ളിയിൽ പ്രതിപക്ഷത്തെ വികസന ചർച്ചയ്ക്കു വെല്ലുവിളിക്കുകയാണ് സിപിഎം. അഞ്ചു ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ മാറിക്കൊടുക്കാൻ പറ്റാത്ത അവസ്ഥയിലാണ് സംസ്ഥാന ട്രഷറി. അഞ്ചു ലക്ഷം മുടക്കി ഒരു ഓട പോലും പണിയാൻ പറ്റാത്ത അവസ്ഥയിലാണ്, അപ്പോഴാണ് വികസന ചർച്ചയ്ക്കു വെല്ലുവിളിക്കുന്നത്.
കെ ഫോൺ പദ്ധതിയിൽ സംസ്ഥാന ഖജനാവിന് 36 ലക്ഷം രൂപ നഷ്ടമുണ്ടായെന്ന് സിഎജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിൽ മുഖ്യമന്ത്രി മറുപടി പറയണം. മൊബിലൈസേഷൻ അഡ്വാൻസ് കൊടുത്തതുവഴിയാണ് നഷ്ടമുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദേശപ്രകാരമാണ് ചട്ടം ലംഘിച്ച് അഡ്വാൻസ് നൽകിയത്. പാലാരിവട്ടം പാലം കേസിൽ ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേർത്തത് മൊബിലൈസേഷൻ അഡ്വാൻസ് കൊടുത്തെന്ന പേരിലാണ്. അങ്ങനെയെങ്കിൽ കെ ഫോൺ കേസിൽ മുഖ്യമന്ത്രിയും പ്രതിയാവണം. ആയിരം കോടി രൂപയുടെ പദ്ധതി കമ്പനികൾക്കു വേണ്ടി 1531 കോടിയാക്കി മാറ്റി ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് സതീശൻ ആരോപിച്ചു.


