- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോൾ എല്ലാം ശരിയാകുന്നുണ്ട്: വി ഡി സതീശന്റെ വിമർശനം
തിരുവനന്തപുരം: ഇടതുമുന്നണിക്ക് എതിരായ ബാർ കോഴ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 2016 ലെ പിണറായിയുടെ ഫേസ്‌ബുക്ക് പോസ്റ്റിലെ വാക്കുകൾ ഓർമ്മപ്പെടുത്തിയാണ് സതീശന്റെ വിമർശനം. 2016ൽ കെ.എം.മാണിക്കെതിരെ ബാർ കോഴ ആരോപണമുണ്ടായപ്പോൾ പിണറായി വിജയൻ ഫേസ്‌ബുക്കിൽ പറഞ്ഞ കാര്യങ്ങൾ ഓർമപ്പെടുത്തിയാണ് സതീശന്റെ വിമർശനം.
അന്ന് ഉമ്മൻ ചാണ്ടി സർക്കാരിനെ വിമർശിച്ച പിണറായി ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പാക്കുമെന്ന് പറഞ്ഞതടക്കം ചൂണ്ടികാട്ടിയ സതീശൻ, ഇപ്പോൾ എല്ലാം ശരിയാകുന്നുണ്ടെന്നും പരിഹസിച്ചു. യുഡിഎഫിന്റെ മദ്യനയം തട്ടിപ്പാണെന്നും മദ്യം എന്ന വിപത്തിനെ ചെറുക്കാനും ജനങ്ങളെ മദ്യത്തിന്റെ പിടിയിൽ നിന്നു മോചിപ്പിക്കാനുമുള്ള നിശ്ചയദാർഢ്യം ഇടതുപക്ഷത്തിനാണെന്നുമുള്ള പോസ്റ്റിലെ വരികളാണ് സതീശൻ പങ്കുവച്ചത്. എൽ ഡി എഫ് സർക്കാരിനെതിരെ ഉയർന്ന ബാർ കോഴ ആരോപണത്തിൽ എക്‌സൈസ് മന്ത്രി എം ബി രാജേഷ് മാത്രമല്ല ടൂറിസം മന്ത്രി മുഹമ്മദ് റിയാസും സംശയനിഴലിലാണെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ്, വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
2016 ൽ പിണറായി വിജയൻ ഫേസ്‌ബുക്കിൽ പറഞ്ഞ കാര്യങ്ങളുടെ പ്രസക്ത ഭാഗങ്ങൾ മുഖ്യമന്ത്രിയെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു.
———————-
'കൂടുതൽ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കണം.
ഇങ്ങനെ കൂടുതൽ കൂടുതൽ മദ്യ ശാലകൾ അനുവദിച്ചു കൊണ്ടാണോ 'ഘട്ടം ഘട്ടമായി ' മദ്യ നിരോധനം നടപ്പാക്കുന്നത്?
യു ഡി എഫിന്റെ മദ്യ നയം തട്ടിപ്പാണ്. അത് വോട്ടു നേടാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണ്. ബാർ കോഴയിൽ കുടുങ്ങി ഒരു മന്ത്രിക്കു രാജിവെക്കേണ്ടി വന്ന കാപട്യമാണ്, മദ്യ നയം എന്ന പേരിൽ യു ഡി എഫ് അവതരിപ്പിക്കുന്നത്. മദ്യം എന്ന വിപത്തിനെ ചെറുക്കാനും ജനങ്ങളെ മദ്യത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാനും ഉള്ള നിശ്ചയദാർഢ്യം ഇടതുപക്ഷത്തിനാണ് ഉള്ളത്. '
............
ഇപ്പോൾ എല്ലാം ശരിയാകുന്നുണ്ട്. ബാർ കോഴയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നു. എക്‌സൈസ് മന്ത്രി എം.ബി രാജേഷ് മാത്രമല്ല ടൂറിസം മന്ത്രി മുഹമ്മദ് റിയാസും സംശയനിഴലിലാണ്.