- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിക്കാരനും ക്രൂരനും രക്തദാഹിയുമായ മുഖ്യമന്ത്രി
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുവജനസമരങ്ങളെ ക്രൂരമായി കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം കൊടുത്തിരിക്കുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. ഇതിനെതിരെ ശക്തമായി പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും പിണറായി വിജയൻ അഴിമതിക്കാരനും ക്രൂരനു രക്തദാഹിയുമായ മുഖ്യമന്ത്രിയാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സതീശൻ കണ്ണൂരിലെ ഡിസിസി ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ക്രൂരമായി യുവജനസമരങ്ങളെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം കൊടുത്തിരിക്കുകയാണ്. അതിനെതിരെ അതിശക്തമായ പ്രതിഷേധം ഉണ്ടാവും. ഒരുകാലത്തും കാണാത്തരീതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനെ വീട്ടിൽനിന്നു വെളുപ്പാൻ കാലത്ത് പിടികൂടി അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. ജാമ്യം കിട്ടി പുറത്തുവരുമെന്നു കണ്ടപ്പോൾ അദ്ദേഹത്തിന് എതിരെ മൂന്ന് പുതിയ കേസുകൾ ഉണ്ടാക്കി. സംസ്ഥാന വ്യാപകമായി നൂറുകണക്കിനു ചെറുപ്പക്കാർക്കു നേരെ കേസുകൾ എടുത്തുകൊണ്ടിരിക്കുകയാണ്. അവരുടെ വീടുകളിൽ മുഴുവൻ പൊലീസ് കേറിക്കൊണ്ടിരിക്കുന്നുവെന്നും സതീശൻ പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തിൽ ഒരുകാലത്തും ഇല്ലാത്ത തരത്തിൽ പൊലീസിനെക്കൊണ്ട് യുവജനങ്ങളെ വേട്ടയാടുകയാണ്. എല്ലാവരുടെയും വീടുകളിൽ പൊലീസ് കയറുകയാണ്. അർധരാത്രിയിലും വെളുപ്പാൻ കാലത്തും വീടിനകത്തേക്കു പൊലീസ് ഇരച്ചുകയറുകയാണ്. ഈ സ്ഥിതിയിലാണു മുന്നോട്ടു പോകുന്നതെങ്കിൽ ഞങ്ങളുടെ ഇതുവരെയുണ്ടായിരുന്ന സമീപനത്തിൽ മാറ്റമുണ്ടാകും. ആരും സമരം നിർത്താൻ പോകുന്നില്ലെന്നു മുഖ്യമന്ത്രി മനസ്സിലാക്കണം. നിങ്ങൾക്ക് എതിരായ പ്രതിഷേധം ഇനിയുമുണ്ടാകും. അടിച്ചമർത്താൻ ശ്രമിക്കുന്നതിന്റെ നൂറിരട്ടി ശക്തിയോടു കൂടി ഞങ്ങൾ ആഞ്ഞടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ്. കുടുംബത്തിനു വേണ്ടിയാണ് നിങ്ങൾ അഴിമതി മുഴുവൻ ചെയ്യുന്നത്. അഴിമതികൾ എണ്ണിയെണ്ണി പുറത്തുകൊണ്ടുവരും. നിങ്ങൾ അഴിമതിക്കാരനും ക്രൂരനും രക്തദാഹിയുമായ മുഖ്യമന്ത്രിയാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തും. അതിനുള്ള പരിപാടികളുമായി യുഡിഎഫും കോൺഗ്രസും മുന്നോട്ട് പോകും. സർക്കാരുമായി ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയാറല്ല. സർക്കാരിന്റെ മുന്നിൽ ഒരു കാര്യത്തിലും ഞങ്ങൾ മുട്ടുമടക്കില്ല. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ചോര വീണ മണ്ണിൽനിന്നുകൊണ്ട് സർക്കാരിനെതിരെ പ്രതിഷേധവും സമരപരിപാടികളുമായി ശക്തമായി മുന്നോട്ട് പോവാനുള്ള തീരുമാനമാണ് പാർട്ടി എടുത്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കരുവന്നൂരിൽ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. സിപിഎമ്മാണ് ഒന്നാം പ്രതി. തെറ്റായ ആളുകൾക്ക് ലോൺ നൽകാൻ ഇന്ന് മന്ത്രിമാരായിരിക്കുന്ന ആളുകൾ വരെ അവിടെ നിർദ്ദേശം നൽകിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി ലഭിച്ചിട്ടുണ്ട്. അനാവശ്യമായി സ്വാധീനിച്ച് തെറ്റായ ഒരു ലോൺ കൊടുക്കാൻ ശ്രമിച്ചെന്ന് മന്ത്രി പി.രാജീവിന് എതിരെ ബാങ്കിന്റെ സെക്രട്ടറിയായിരിക്കുന്ന ഒരാൾ മൊഴി കൊടുത്തിരിക്കുകയാണ്. 500 കോടിയുടെ അഴിമതിയിൽ ഒന്നാം പ്രതി സിപിഎമ്മാണ്. സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കന്മാർ എല്ലാം അതിൽ പ്രതികളാണ്. പാർട്ടിയും മന്ത്രിയും ഉത്തരം പറഞ്ഞേ മതിയാവു.- സതീശൻ പറഞ്ഞു.